അച്ഛന്‍ വലിച്ചെറിഞ്ഞ കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; അടുത്ത 48 മണിക്കൂർ നിർണായകം

Last Updated:

ശസ്ത്രക്രിയയിലൂടെ തലച്ചോറിനുള്ളിലെ സമ്മർദ്ദം നീക്കിയെങ്കിലും കുഞ്ഞിൻറെ പുരോഗതി അടുത്ത 48 മണിക്കൂർ നിർണായകമാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്.

കൊച്ചി: അങ്കമാലിയിൽ അച്ഛൻ വലിച്ചെറിഞ്ഞതിനെ തുടർന്ന് തലച്ചോറിൽ ക്ഷതമേറ്റ ഒന്നര മാസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ.
56 ദിവസം മാത്രം പ്രായമായ കുഞ്ഞിന് തലച്ചോറിൽ ശക്തമായ ക്ഷതമേറ്റത് കാരണം രക്തസ്രാവം ഉണ്ടായിരുന്നു. ഇത് തലച്ചോറിനുള്ളിൽ സമ്മർദ്ദത്തിന് ഇടയാക്കി.
advertisement
[NEWS]
ശസ്ത്രക്രിയയിലൂടെ തലച്ചോറിനുള്ളിലെ സമ്മർദ്ദം നീക്കിയെങ്കിലും  കുഞ്ഞിൻറെ പുരോഗതി അടുത്ത 48 മണിക്കൂർ നിർണായകമാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്.
തലച്ചോറിലെ രക്തസ്രാവവും നീർക്കെട്ടും    ശസ്ത്രക്രിയയിലൂടെ നീക്കി. ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞിനെ ഓക്സിജന്റെ സഹായത്തോടെ ന്യൂറോ ഐസിയുവിലേക്ക് മാറ്റി. അച്ഛൻ വലിച്ചെറിഞ്ഞതിനെ തുടർന്ന് തലച്ചോറിൽ ക്ഷതമേറ്റ നിലയിലാണ് കുഞ്ഞിനെ കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് എത്തിച്ചത്. കുഞ്ഞിന്റെ ചികിത്സാ ചെലവ് വഹിക്കുന്നത് ശിശുക്ഷേമസമിതിയാണ്.
advertisement
കൊതുകിനെ ബാറ്റ് കൊണ്ട് അടിച്ചപ്പോൾ കുഞ്ഞിന് പരിക്കേറ്റുവെന്നായിരുന്നു അച്ഛൻ ആദ്യം പറഞ്ഞത്.  പരുക്കുകളിൽ സംശയം തോന്നിയ ആശുപത്രി  അധികൃതർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ വലിച്ചെറിഞ്ഞതായി  കണ്ടെത്തി. പ്രതി ഷൈജു തോമസ് റിമാൻഡിലാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അച്ഛന്‍ വലിച്ചെറിഞ്ഞ കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; അടുത്ത 48 മണിക്കൂർ നിർണായകം
Next Article
advertisement
ഈരാറ്റുപേട്ടയിൽ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 37 കാരന് 62 വർഷം കഠിനതടവും 2.1ലക്ഷം രൂപ പിഴയും
ഈരാറ്റുപേട്ടയിൽ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 37 കാരന് 62 വർഷം കഠിനതടവും 2.1ലക്ഷം രൂപ പിഴയും
  • 37 കാരന് 62 വർഷം കഠിനതടവും 2.1 ലക്ഷം രൂപ പിഴയും.

  • പിഴത്തുകയിൽ 1.75 ലക്ഷം രൂപ ഇരയ്ക്കു നൽകാൻ കോടതി ഉത്തരവിട്ടു.

  • 2023 മെയ് 8നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

View All
advertisement