കൊച്ചി: ബാര്‍ കോഴകേസില്‍ കെഎം മാണിക്കെതിരെ തുടരന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി വേണ്ടന്ന് വിജലന്‍സ്. കോഴക്കേസ് ആയതിനാല്‍ സര്‍ക്കാരിന്റെ അനുമതിവാങ്ങണമെന്ന വ്യവസ്ഥ ബാധകമല്ലെന്നു വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. കേസ് ഈ മാസം 29 തിനാണ് കോടതി പരിഗണിക്കുക.
തുടരന്വേഷണത്തിന് അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതിയനുസരിച്ചു സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണോ, ആണെങ്കില്‍ ആരാണ് അനുമതി തേടേണ്ടത് എന്നീ വിഷയങ്ങളില്‍ ഹൈക്കോടതി വിജിലന്‍സ് നിലപാട് ആരാഞ്ഞിരുന്നു.
കൈക്കൂലി കേസില്‍ പ്രോസിക്യൂഷന് അനുമതി ആവശ്യമില്ലെന്നാണ് വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നത്. അന്വേഷണ ഏജന്‍സിക്ക് അഴിമതി നിരോധന നിയമം വകുപ്പ് 17 (എ) പ്രകാരം നേരിട്ട് കേസെടുത്ത് അന്വേഷണം നടത്താമെന്നും വിജിലന്‍സ് പറയുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.