ആലപ്പാട്: എല്ലാക്കാലത്തും ഒരേ നിലപാട് സ്വീകരിക്കാനാകില്ല: മന്ത്രി ജയരാജൻ
ആലപ്പാട്: എല്ലാക്കാലത്തും ഒരേ നിലപാട് സ്വീകരിക്കാനാകില്ല: മന്ത്രി ജയരാജൻ
ഖനനം നിര്‍ത്തണമെന്ന് സമരക്കാര്‍ പോലും ആവശ്യപ്പെട്ടിട്ടില്ല ആശങ്ക പരിഹരിക്കണമെന്നാണ് സമരക്കാര്‍ പറഞ്ഞിട്ടുള്ളെന്നും ഇപി
ഇ പി ജയരാജൻ
Last Updated :
Share this:
തിരുവനന്തപുരം: ആലപ്പാട് ഖനനത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിച്ചു കൊണ്ടും സര്‍ക്കാരിന്റെ താല്‍പ്പര്യം സംരക്ഷിച്ചു കൊണ്ടും പ്രശ്നം പരിഹരിക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്. ഖനനം നിര്‍ത്തണമെന്ന് സമരക്കാര്‍ പോലും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാകാലത്തും ഒരേ നിലപാട് സ്വീകരിക്കാനാകില്ലെന്നും മുമ്പ് ഭൂമി പരന്നതായിരുന്നു എന്നാല്‍ ഇപ്പോള്‍ ഉരുണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സമരക്കാരുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഖനനം നിര്‍ത്തണമെന്ന് സമരക്കാര്‍ പോലും ആവശ്യപ്പെട്ടിട്ടില്ല ആശങ്ക പരിഹരിക്കണമെന്നാണ് സമരക്കാര്‍ പറഞ്ഞിട്ടുള്ളെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പാട് വിഷയത്തിലെ വിഎസിന്റെ പ്രസ്താവനകളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച ഇപി ജയരാജന് വിഎസിന്റെ പേര് വിവാദങ്ങളിലേക്ക് അനാവശ്യമായി വലിച്ചിഴക്കരുതെന്നും പറഞ്ഞു. ഇപി ജയരാജന്റെ നേതൃത്വത്തിലാണ് സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച യോഗത്തിലാണ് സമരസമിതിയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.
ഖനനം തുടരാനും സീ വാഷിംഗ് നിര്‍ത്താനും കഴിഞ്ഞ ദിവസം നടന്ന ജനപ്രതിനിധികളുടെ ചര്‍ച്ചയില്‍ ധാരണയായിരുന്നു. ഖനനത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ ഏജന്‍സിയെ നിയോഗിക്കാനും തീരുമാനമുണ്ട്. സമരസമിതിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷമാകും ഇക്കാര്യങ്ങളില്‍ അന്തിമ നിലപാട് സര്‍ക്കാര്‍ പ്രഖ്യാപിക്കുക.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.