PSC റാങ്ക് ലിസ്റ്റ് പുറത്തു വരും മുമ്പ് നിർണായക വിവരങ്ങൾ പുറത്തുവിട്ട് കോച്ചിങ് സെന്ററുകൾ; സംഭവവുമായി ബന്ധമില്ലെന്ന് ചെയർമാൻ
- Published by:Naseeba TC
- news18-malayalam
Last Updated:
ടെലഗ്രാം ചാനലിലൂടേയും മൊബൽ ആപുകളിലൂടേയുമാണ് പട്ടികയുടെ വിശദാംശങ്ങൾ എന്നവകാശപ്പെടുന്ന വിവരങ്ങൾ പുറത്തുവിടുന്നത്
തിരുവനന്തപുരം: പി എസ് സി റാങ്ക് (PSC)പട്ടിക പുറത്തു വരും മുൻപ് നിർണായക വിവരങ്ങൾ പുറത്തുവിട്ട് മത്സരപരീക്ഷാ പരിശീലന കേന്ദ്രങ്ങൾ. ടെലഗ്രാം ചാനലിലൂടേയും മൊബൽ ആപുകളിലൂടേയുമാണ് പട്ടികയുടെ വിശദാംശങ്ങൾ എന്നവകാശപ്പെടുന്ന വിവരങ്ങൾ പുറത്തുവിടുന്നത്. ഇ-മെറിറ്റ് ലേണിംഗ് ആപ് പുറത്തുവിട്ട എൽഡിസി റാങ്ക് പട്ടികയുടെ വിശദാംശങ്ങൾ ന്യൂസ് 18നു ലഭിച്ചു. പരീക്ഷയുടെ കട്ട് ഒഫ് മാർക്ക് എത്രയെന്ന് നേരത്തേ അറിയിക്കാമെന്ന ഉറപ്പ് ടെലഗ്രാം ഗ്രൂപ്പിന്റെ അഡ്മിൻ ഉദ്യോഗാർഥികൾക്കു നൽകുന്നുമുണ്ട്.
പിഎസ് സിയിൽ അപേക്ഷ ക്ഷണിക്കുന്നതു മുതലുള്ള ഓരോ നടപടിക്രമവും അതീവ രഹസ്യമെന്നാണ് വയ്പ്. റാങ്ക് പട്ടിക എന്നു പ്രസിദ്ധീകരിക്കും, ഓരോ ജില്ലയിലും എത്ര പേരുണ്ടാകും തുടങ്ങിയവ പിഎസ് സി അംഗങ്ങൾ പോലും അറിയുന്നത് പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ മാത്രമാകും. എന്നാൽ റാങ്ക് പട്ടികയുട ജില്ല തിരിച്ചുള്ള കണക്കാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വിവരങ്ങൾ ആധികാരികമെന്നും കോച്ചിങ് സെന്ററുകൾ അവകാശപ്പെടുന്നു. എൽഡിസി റാങ്ക് പട്ടിക എന്നു പ്രസിദ്ധീകരിക്കുമെന്ന് പിഎസ് സി തീരുമാനിക്കും മുൻപേയാണ് ഈ പ്രചരണം.
advertisement
Also Read-DYFI സംസ്ഥാന പ്രസിഡന്റായി വി. വസീഫിനെ തെരഞ്ഞെടുത്തു; സംസ്ഥാന സെക്രട്ടറിയായി വി.കെ. സനോജ് തുടരും
എൽഡിസി കട്ട് ഒഫ് മാർക്ക് എത്രയെന്ന് പിഎസ് സി പ്രഖ്യാപിക്കും മുൻപ് ഉദ്യോഗാർഥികളെ അറിയിക്കുമെന്നാണ് വാഗ്ദാനം. രണ്ടരലക്ഷത്തോളം ഉദ്യോഗാർഥികളാണ് എൽഡിസി മെയിൻസ് പരീക്ഷ എഴുതിയത്. അത്തരമൊരു പരീക്ഷയുടേയും അതിന്റെ ഫലപ്രഖ്യാപനത്തിന്റേയും വിശ്വാസ്യതയെ പോലും ചോദ്യം ചെയ്യുന്ന രീതിയിലാണ് പരിശീലന കേന്ദ്രങ്ങളുടെ ഇടപെടൽ.

advertisement
ആയിരക്കണക്കിന് ഉദ്യോഗാർഥികൾ ഇത് വിശ്വസിക്കുകയും ചെയ്യുന്നു. 73,000ൽ അധികം സബ്സ്ക്രൈബേഴ്സാണ് ഈ ലേണിംഗ് ആപിന് ടെലഗ്രാമിൽ മാത്രമുള്ളത്. ഇവർ ഉദ്യോഗാർഥികൾക്ക് നൽകുന്ന വിവരങ്ങൾ ആധികാരകമെങ്കിൽ അവിടെ ചോദ്യം ചെയ്യപ്പെടുന്നത് പിഎസ് സിയുടെ വിശ്വാസ്യതയാണ്.
പി എസ് സിയ്ക്ക് ബന്ധമില്ല: ചെയർമാൻ
പിഎസ്‍സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും മുമ്പുതന്നെ വിവരങ്ങൾ സ്വകാര്യ കോച്ചിംഗ് സെന്ററുകൾക്ക് ലഭിക്കുന്നുവെന്ന ന്യൂസ് 18 വാർത്തയിൽ വിജിലൻസ് അന്വേഷണം ആവശപ്പെടുമെന്ന് പിഎസ് സി ചെയർമാൻ എം കെ സക്കീർ അറിയിച്ചു. വിഷയത്തിൽ പൊലീസിൽ പരാതി നൽകും. പി എസ് സി വിജിലൻസും അന്വേഷിക്കും. സംഭവവുമായി പി എസ് സിയ്ക്ക് ബന്ധമില്ലെന്നും വലിയ തട്ടിപ്പാണ് നടന്നിട്ടുള്ളതെന്നും പിഎസ് സി ചെയർമാൻ ന്യൂസ് 18 നോട് പറഞ്ഞു.
advertisement
ഞെട്ടലുളവാക്കുന്ന വാർത്ത: ഷാഫി പറമ്പിൽ എംഎൽഎ
പിഎസ്‍സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും മുമ്പുതന്നെ വിവരങ്ങൾ സ്വകാര്യ കോച്ചിംഗ് സെന്ററുകൾക്ക് ലഭിക്കുന്നുവെന്ന ന്യൂസ് 18 വാർത്ത ഞെട്ടലുളവാക്കുന്നതാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ പ്രതികരിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണം. പിഎസ്‍സിയില്‍ പ്രതിപക്ഷത്ത് നിന്നും ഒരംഗം പോലുമില്ലെന്നും ഷാഫി ന്യൂസ് 18നോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 30, 2022 4:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
PSC റാങ്ക് ലിസ്റ്റ് പുറത്തു വരും മുമ്പ് നിർണായക വിവരങ്ങൾ പുറത്തുവിട്ട് കോച്ചിങ് സെന്ററുകൾ; സംഭവവുമായി ബന്ധമില്ലെന്ന് ചെയർമാൻ










