പത്തനംതിട്ട: ഡി.വൈ.എഫ്.ഐ(DYFI) സംസ്ഥാന പ്രസിഡന്റായി വി. വസീഫിനെ(V Vaseef) തിരഞ്ഞെടുത്തു. ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയായി വി.കെ. സനോജ്(V K Sanoj) തുടരും. റഹീം ദേശീയ പ്രസിഡന്റായി ചുമതലയേറ്റപ്പോള്വന്ന ഒഴിവിലേക്ക് സനോജിനെ നിയോഗിക്കുകയായിരുന്നു. വസീഫ് നിലവിലെ ജോയിന്റ് സെക്രട്ടറിയാണ്.
25 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും 90 അംഗ സംസ്ഥാന കമ്മറ്റി അംഗങ്ങളുമാണ് പുതിയ കമ്മിറ്റിയില്‍ ഉള്ളത്. എസ്.ആര്. അരുണ്‍ ബാബുവിനെ ട്രഷററായി തിരഞ്ഞെടുത്തു. എസ്. സതീഷ്, ചിന്താ ജെറോം, കെ.യു. ജെനീഷ് കുമാര്‍ തുടങ്ങിയവര്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവായി.
ആര് രാഹുല്‍ , അര് ശ്യാമ , ഡോ. ഷിജുഖാന് , രമേശ് കൃഷ്ണന് , എം. ഷാജര്‍ , എം വിജിന് എംഎല്‍എ , ഗ്രീഷ്മ അജയഘോഷ് തുടങ്ങിയവര്‍ ഉപഭാരവാഹികളാകും. സംസ്ഥാന സമിതിയില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ അംഗത്തെ ഉള്‍പ്പെടുത്തി. ചങ്ങാനശേരി സ്വദേശി ലയ മരിയ ജെയ്സനാണ് ഡിവൈഎഫ്ഐ സംസ്ഥാന സമതിയില്‍ ഇടം നേടിയത്.
Also Read-DYFI | കെ.യു ജനീഷ്കുമാര്‍ എംഎല്‍എയുടെ ശബരിമല സന്ദര്‍ശനം; DYFI സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം
പത്തനംതിട്ടയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ബുധനാഴ്ച ആരംഭിച്ച ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം സമാപിച്ചു.
Youth Congress | ഡിവൈഎഫ്ഐയുടെ പൊതിച്ചോര്‍ വിതരണത്തെ പ്രശംസിച്ച കെ സുധാകരനെ തള്ളി യൂത്ത് കോണ്‍ഗ്രസ് നേതാവ്
തിരുവനന്തപുരം: ഡിവൈഎഫ്യുടെ(DYFI) പൊതിച്ചോര്‍ വിതരണത്തെ പുകഴ്ത്തിയ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ(K Sudhakaran) തള്ളി യൂത്ത് കോണ്‍ഗ്രസ്(Youth Congress) നേതാവ്. ഡിവൈഎഫ്ഐയുടെ പൊതിച്ചോര്‍ വിതരണത്തെ മാതൃകയാക്കണമെന്നായിരുന്നു സുധാകരന്റെ പ്രസ്താവന. ഇതിനെതിരെയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍ രംഗത്തെത്തിയത്.
കൊന്നു തള്ളിയവരുടെ അന്നം വിളമ്പല്‍, അക്രമങ്ങളുടെ മറപിടിക്കാനുള്ള പ്രചരണ തന്ത്രം തന്നെയാണെന്നായിരുന്നു ദുല്‍ഖിഫിലിന്റെ വിമര്‍ശനം. ശരത്ത് ലാല്‍ കൃപേഷ് ഷുഹൈബ് ഈ കൊലപാതകകേസുകളില് ഒക്കെ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ഉള്ളവരോ ഡിവൈഎഫ്ഐ മെമ്പര്‍ഷിപ്പ് ഉള്ളവരോ ഉണ്ട്. ഈ ഡി.വൈ.എഫ്.ഐയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും എന്താണ് പഠിക്കേണ്ടതെന്ന് ദുല്‍ഖിഫില്‍ ചോദിക്കുന്നു.
Also Read-Vijay Babu|അറസ്റ്റിന് തടസമില്ല; വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം ശക്തമാക്കി പൊലീസ്
രാഷ്ട്രീയ പ്രവര്‍ത്തനത്തിലും അച്ചടക്കം വേണം. അച്ചടക്കത്തെ കുറിച്ച് സംസാരിക്കുന്നവര്‍ യൂണിറ്റ് കമ്മിറ്റിയുടെ നിലവാരമെങ്കിലും പ്രസ്താവന ഇറക്കുമ്പോള്‍ ശ്രദ്ധിച്ചാല്‍ നല്ലതെന്ന് ദുല്‍ഖിഫില്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഡി.വൈ.എഫ്. ഐ പോലുള്ള സംഘടനയെ പുകഴ്ത്തുന്നതിനു മുന്‍പ് അതിനുള്ളിലൊളിഞ്ഞിരിക്കുന്ന സങ്കുചിത രാഷ്ട്രീയത്തെ തുറന്ന് കാണിക്കാനാണ് ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ കോണ്‍ഗ്രസ് ചെയ്യേണ്ടതെന്ന് ദുല്‍ഖിഫില്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.