നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ജിം ബോഡി വിത്ത് നോ താടി; താടിയില്ലാത്ത പുതിയ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

  ജിം ബോഡി വിത്ത് നോ താടി; താടിയില്ലാത്ത പുതിയ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

  ഭാര്യ സുപ്രിയെയോടൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്

  prithviraj new look

  prithviraj new look

  • Share this:
   കൊച്ചി: നീണ്ട കാലത്തെ ഇടവേളക്ക് ശേഷം താടിയില്ലാത്ത പുതിയ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്. ആടുജീവിതത്തിലെ നജീബിൽ നിന്നും ഇറങ്ങി ക്ലീൻ ഷേവ് ചെയ്ത പുതിയ ലുക്കിലുള്ള പഴയ പൃഥ്വിയെ ചിത്രത്തിൽ കാണാം.

   ജോർദാനിൽ കുടുങ്ങിയ ദിവസങ്ങൾക്കും നാട്ടിലെത്തിയ ശേഷമുള്ള ക്വറന്‍റീൻ കാലാവധിക്കും ശേഷം വീട്ടിൽ കുടുംബത്തോടൊപ്പം വിശ്രമിക്കുകയാണ് താരം ഇപ്പോൾ. ഭാര്യ സുപ്രിയെയോടൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
   TRENDING:Anju P Shaji Death Case| വിദ്യാർഥിനിയുടെ ആത്മഹത്യ; കോളജിന് വീഴ്ചപറ്റിയെന്ന് എം.ജി സര്‍വകലാശാല വി.സി[NEWS]Athirappilly | 'ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലല്ലോ'; മന്ത്രി മണിയെ പരിഹസിച്ച് കാനം [NEWS]‍‍'എന്റെ ഇംഗ്ലീഷ് കേട്ട് പലരും ചോദിക്കുന്നു വിദേശത്താണോ പഠിച്ചതെന്ന്'; ഭാഷാ പ്രാവീണ്യത്തെ കുറിച്ച് ഐശ്വര്യ റായ് [NEWS]
   ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിത’മെന്ന ചിത്രത്തിന് വേണ്ടി ശരീരത്തിൽ വലിയ മാറ്റം വരുത്തി വലിയ റിസ്കാണ് പൃഥ്വിരാജ് എടുത്തത്. ഇരുപത് കിലോയിലേറെ ഭാരമാണ് ചിത്രത്തിനായി പൃഥ്വിരാജ് കുറച്ചത്. ചിത്രത്തിന്റെ ജോർദ്ദാൻ ഷെഡ്യൂൾ പൂർത്തിയാക്കി കേരളത്തിൽ മടങ്ങിയെത്തിയ പൃഥ്വി ദിവസങ്ങൾക്ക് മുൻപ് രണ്ടാഴ്ചത്തെ ക്വാറന്റൈനും പൂർത്തിയാക്കി. കോവിഡ് ടെസ്റ്റ് നടത്തി രോഗമില്ലെന്നും സ്ഥിരീകരിച്ചു. ഇപ്പോൾ ശരീരം പഴയരീതിയിലാക്കാനുള്ള വർക്ക് ഔട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
   Published by:user_49
   First published:
   )}