• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഒരു മരണം; 63 പേർക്ക് രോഗമുക്തി

Covid 19 | സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഒരു മരണം; 63 പേർക്ക് രോഗമുക്തി

Coronavirus updates | ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 27 പേർ വിദേശത്ത് നിന്നും 37 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്  83 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ഇന്ന് ഒരാൾ മരിച്ചു. ഇരിട്ടി സ്വദേശി പി.കെ.മുഹമ്മദ് മരിച്ചത്. 63 പേർ രോഗമുക്തരായി. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
    TRENDING:Anju P Shaji Death Case| വിദ്യാർഥിനിയുടെ ആത്മഹത്യ; കോളജിന് വീഴ്ചപറ്റിയെന്ന് എം.ജി സര്‍വകലാശാല വി.സി[NEWS]Athirappilly | 'ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലല്ലോ'; മന്ത്രി മണിയെ പരിഹസിച്ച് കാനം [NEWS]‍‍'എന്റെ ഇംഗ്ലീഷ് കേട്ട് പലരും ചോദിക്കുന്നു വിദേശത്താണോ പഠിച്ചതെന്ന്'; ഭാഷാ പ്രാവീണ്യത്തെ കുറിച്ച് ഐശ്വര്യ റായ് [NEWS]
    ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 27 പേർ വിദേശത്ത് നിന്നും 37 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടും. അറിയിച്ചു. തൃശൂര്‍- 25, പാലക്കാട് -1, മലപ്പുറം -10, കാസര്‍ഗോഡ് -10, കൊല്ലം- 8, കണ്ണൂര്‍- 7. പത്തനംതിട്ട- 5. എറണാകുളം-2, കോട്ടയം -2, കോഴിക്കോട് -1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍ .തൃശൂര്‍ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ 4 പേര്‍ കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികളും നാല് പേര്‍ വെയര്‍ഹൗസില്‍ ലോഡിങ് തൊഴിലാളികളും ഉള്‍പ്പെടുന്നുണ്ട്.

    സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 133 ആയി. തിരുവനന്തപുരം- 16, കൊല്ലം- 2, എറണാകുളം- 6, തൃശൂര്‍- 7, പാലക്കാട്- 13, മലപ്പുറം- 2, കോഴിക്കോട്- 3, കണ്ണൂര്‍- 8, കാസര്‍ഗോഡ്- 5 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍.

    Published by:Aneesh Anirudhan
    First published: