നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മദ്യം ഇനി വലിയ കുപ്പിയിൽ; ഒന്നര, രണ്ടേകാൽ ലിറ്റർ കുപ്പികൾ വിൽപനക്കെത്തും

  മദ്യം ഇനി വലിയ കുപ്പിയിൽ; ഒന്നര, രണ്ടേകാൽ ലിറ്റർ കുപ്പികൾ വിൽപനക്കെത്തും

  ഫെബ്രുവരിമുതൽ മദ്യത്തിന് ഏഴുശതമാനം വില വർധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 750 മില്ലിലിറ്റർ മദ്യം ചില്ലുകുപ്പിയിലേക്ക് മാറ്റും.

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ കുപ്പികളിൽ മദ്യം വിൽപനയ്ക്കെത്തുന്നു. നിലവിലുള്ളവയ്ക്ക് പുറമേ ഒന്നര, രണ്ടേകാൽ ലിറ്റർ അളവുകളിലും മദ്യം വിൽപനയ്ക്കെത്തിക്കാൻ ബിവറേജസ് കോർപറേഷൻ വിതരണക്കാരോട് ആവശ്യപ്പെട്ടു. ഫെബ്രുവരി ഒന്നു മുതലാകും ഇവ വിൽപനയ്ക്കെത്തുക.

   Also Read- കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം

   സംസ്ഥാനത്ത് നേരത്തെ രണ്ടുലിറ്ററിന്റെ മദ്യം വിൽപനയ്ക്കുണ്ടായിരുന്നു. എന്നാൽ, പിന്നീട് ആവശ്യക്കാരില്ലാത്തതിനാൽ നിർത്തി. വിപണിസാധ്യതകൂടി കണക്കിലെടുത്ത് മാത്രമേ പുതിയ അളവിൽ മദ്യം എത്താനിടയുള്ളൂ. എല്ലാ ബ്രാൻഡുകൾക്കും ഈ ക്രമീകരണം പ്രായോഗികമല്ലെന്നാണ് വിതരണക്കാർ പറയുന്നത്. പ്ലാസ്റ്റിക് കുപ്പികളിലാകും ഇവ വിൽക്കുക. പെഗ് അളവിൽ മദ്യംവിൽക്കുന്നതിനാൽ ബാറുകൾക്ക് പുതിയ ക്രമീകരണം പ്രയോജനം ചെയ്യും.

   Also Read- നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

   സംസ്ഥാനത്ത് മൊത്തം വിൽപ്പനയിൽ അഞ്ചുശതമാനം മാത്രമാണ് ഫുൾബോട്ടിൽ (750 മില്ലിലിറ്റർ) മദ്യത്തിന്റേത്. 40 ശതമാനം വിൽപനയും അരലിറ്റർ മദ്യത്തിനാണ്. ഒരു ലിറ്ററിനാണ് പിന്നെ ആവശ്യക്കാരുള്ളത്. ഫെബ്രുവരിമുതൽ മദ്യത്തിന് ഏഴുശതമാനം വില വർധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 750 മില്ലിലിറ്റർ മദ്യം ചില്ലുകുപ്പിയിലേക്ക് മാറ്റും. ഘട്ടംഘട്ടമായി പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കാനാണ് തീരുമാനം.

   ഫെബ്രുവരി മുതൽ പുതിയ വില

   സംസ്ഥാനത്ത് പുതിയ മദ്യവില ഫെബ്രുവരി ഒന്നുമുതൽ നിലവിൽ വരും. ഏഴു ശതമാനം വർധനയാണ് നിലവിൽ വരുന്നത്. ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപവരെയാണ് വില വർധിക്കുക. ഒരു കുപ്പിക്ക് 40 രൂപ വർധിക്കുമ്പോൾ 35 രൂപ സർക്കാരിനും 4 രൂപ മദ്യവിതരണ കമ്പനികൾക്കും ഒരു രൂപ കോർപറേഷനും അധിക വരുമാനമായി ലഭിക്കും.

   ഫെബ്രുവരി മുതൽ പ്രാബല്യത്തിൽ വരുന്ന മദ്യവില

   ജവാൻ റം (1000 മില്ലി)- നിലവിലെ വില 560, പുതുക്കിയ വില 590, വർധന 30 രൂപ

   ഓൾഡ് പോർട്ട് റം (1000 മില്ലി) - നിലവിലെ വില 660, പുതുക്കിയ വില 710, വർധന 50 രൂപ

   സ്മിർനോഫ് വോഡ്ക (1000മില്ലി) - നിലവിലെ വില 1730, പുതുക്കിയ വില 1800, വർധന 70രൂപ

   ഓൾഡ് മങ്ക് ലെജൻഡ് (1000 മില്ലി) - നിലവിലെ വില 2020, പുതുക്കിയ വില 2110, വർധന 90 രൂപ

   മാക്ഡവൽ ബ്രാൻഡി (1000മില്ലി)-  നിലവിലെ വില 770, പുതുക്കിയ വില 820, വർധന 50 രൂപ

   ഹണിബീ ബ്രാൻഡി (1000മില്ലി)-  നിലവിലെ വില 770, പുതുക്കിയ വില 840, വർധന 70 രൂപ

   മാൻഷൻ ഹൗസ് ബ്രാൻഡി (1000മില്ലി)- നിലവിലെ വില 950, പുതുക്കിയ വില 1020, വർധന 70 രൂപ

   മക്ഡവൽ സെലിബ്രേഷൻ ലക്ഷ്വറി റം (1000മില്ലി)- നിലവിലെ വില 710, പുതുക്കിയ വില 760, വർധന 50 രൂപ

   വൈറ്റ് മിസ്‌ചീഫ് ബ്രാൻഡി (1000മില്ലി) - നിലവിലെ വില 770, പുതുക്കിയ വില 840, വർധന 70 രൂപ

   8 പിഎം ബ്രാൻഡി (1000മില്ലി) - നിലവിലെ വില 690, പുതുക്കിയ വില 740, വർധന 50 രൂപ

   റോയൽ ആംസ് ബ്രാന്‍ഡി (1000മില്ലി)-  നിലവിലെ വില 890, പുതുക്കിയ വില 950, വർധന 60 രൂപ

   ഓൾഡ് അഡ്മിറൽ ബ്രാൻഡി (1000മില്ലി) – നിലവിലെ വില 590, പുതുക്കിയ വില 640, വർധന 50 രൂപ

   മലബാർ ഹൗസ് ബ്രാൻഡി (500മില്ലി) - നിലവിലെ വില 390, പുതുക്കിയ വില 400, വർധന 10 രൂപ

   ബിജോയിസ് ബ്രാൻഡി (500 മില്ലി)-  നിലവിലെ വില 390, പുതുക്കിയ വില 410, വർധന 20 രൂപ

   ഡാഡി വിൽസൻ റം (500 മില്ലി) - നിലവിലെ വില 400, പുതുക്കിയ വില 430, വർധന 30 രൂപ
   Published by:Rajesh V
   First published:
   )}