ചുവപ്പണിഞ്ഞ് 'കേരള' ; എസ്.എഫ്.ഐക്ക് ഉജ്ജ്വല വിജയം

 • Last Updated :
 • Share this:
  തിരുവനന്തപുരം: ചൊവ്വാഴ്ച നടന്ന കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ ‌എസ‌്എഫ‌്ഐക്ക‌് ഉജ്ജ്വല വിജയം. തെരഞ്ഞടുപ്പ് നടന്ന 64 കോളജുകളിൽ 62 ലും എസ‌്എഫ‌്ഐ സ്ഥാനാർഥികൾ ജയിച്ചുകയറി. ഇക്ബാൽ കോളജ് പെരിങ്ങമ്മല, സെന്‍റ് ജോൺസ് കോളജ് അഞ്ചൽ തുടങ്ങിയ ഇടങ്ങളിൽ കെഎസ് യു വിജയിച്ചു. ശബരിമല ക്ഷേത്രത്തിലെ സ‌്ത്രീ പ്രവേശം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായിരുന്ന പന്തളത്തെ എൻഎസ‌്എസ‌് കോളെജ‌് യൂണിയൻ ഉൾപ്പെടെ എസ‌്എഫ‌്ഐ സ്ഥാനാർഥികൾ മുഴുവൻ സീറ്റും കരസ്ഥമാക്കി.


  തിരുവനന്തപുരം ജില്ലയിൽ യൂണിവേഴ്സിറ്റി കോളജ്, ആർട്സ് കോളജ്, സംസ്കൃത കോളജ്, കാര്യവട്ടം ഗവ. കോളജ്, കാട്ടാക്കട ക്രിസ്ത്യൻ കോളെജ്, മ്യൂസിക് കോളെജ്, എന്നിവിടങ്ങളിൽ എസ‌്എഫ‌്ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സെന്റ‌്  സേവ്യേഴ്സ് കോളെജ് കെഎസ്‌യുവിൽ നിന്ന് തിരിച്ചുപിടിച്ചു.

  പത്തനംതിട്ട ജില്ലയിൽ തെരഞ്ഞെടുപ്പ‌് നടന്ന മൂന്നുകോളേജുകളിലും എസ‌്എഫ‌്ഐ വിജയിച്ചു.  പന്തളം എൻഎസ‌്എസ‌് കോളെജ്, കിളിവിയിൽ സെന്‍റ് സിറിൽ കോളെജ് എന്നിവിടങ്ങളിൽ എസ‌്എഫ‌്ഐ മുഴുവൻ സീറ്റും നേടി.
  ആലപ്പുഴയിൽ തെരഞ്ഞെടുപ്പ‌് നടന്ന 12 കോളെജുകളിലും എസ‌്എഫ‌്ഐ വിജയിച്ചു. കൊല്ലത്ത‌് തെരഞ്ഞെടുപ്പ‌് നടന്ന 18ൽ 17 കോളേജുകളിലും എസ‌്എഫ‌്ഐ വമ്പിച്ച വിജയം കരസ്ഥമാക്കി. പുരോഗമന ആശയങ്ങൾ ക്യാംമ്പസുകൾ അഗീകരിക്കുന്നു എന്നതിനുള്ള തെളിവാണ‌്  തിരഞ്ഞെടുപ്പ്  വിജയമെന്ന‌് എസ‌്എഫ‌്ഐ സംസ്ഥാന പ്രസിഡന്‍റ് വി.എ.  വിനീഷ്‌, സെക്രട്ടറി കെ.എം.  സച്ചിൻദേവ് എന്നിവർ പറഞ്ഞു.


  തിരുവനന്തപുരം ജില്ലയിൽ  യൂണിവേഴ്സിറ്റി കോളജ്, ആർട്സ് കോളജ്, സംസ്കൃത കോളജ‌്, കാര്യവട്ടം ഗവ. കോളജ്, കാട്ടാക്കട ക്രിസ്ത്യൻ കോളജ്, സംഗീത കോളജ്, വാഴിച്ചൽ ഇമ്മാനുവൽ കോളജ‌്, കാട്ടാക്കട മദർ തെരേസ കോളജ‌്, മാറനല്ലൂർ ക്രൈസ‌്റ്റ‌് നഗർ കോളജ‌്, നെടുമങ്ങാട‌് ഗവ. കോളജ‌്, ശ്രീകാര്യം മാർ ഗ്രിഗോറിയസ‌് കോളജ‌്, വിളപ്പിൽ സരസ്വതി കോളജ‌്, മലയിൻകീഴ‌് ഗവ. കോളജ‌്‌, കാഞ്ഞിരംകുളം ഗവ. കോളജ‌് എന്നിവയുൾപ്പെടെ 16 കോളജുകളിൽ എസ‌്എഫ‌്ഐ പൂർണവിജയം നേടി.

  യൂണിവേഴ‌്സിറ്റി കോളജ‌്, ആർട‌്സ‌് കോളേജ‌്, കാര്യവട്ടം ഗവ. കോളജ‌്, മലയിൻകീഴ‌് ഗവ. കോളജ‌്, സംഗീത കോളജ‌്, കാട്ടാക്കട ക്രിസ്ത്യൻ കോളജ‌് എന്നിവിടങ്ങളിൽ എസ‌്എഫ‌്ഐ പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

  നാലാഞ്ചിറ മാർ ഇവാനിയോസ‌് കോളേജിൽ ആഹ്ളാദ പ്രകടനത്തിനിടെ എസ്എഫ്ഐ- കെ.എസ്.യു സംഘർഷമുണ്ടായി. തുടർന്ന‌് നടന്ന പൊലീസ‌് ലാത്തിച്ചാർജിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സംഘർഷത്തെ തുടർന്ന് ബുധനാഴ്ച കോളജിന് അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
  മന്നാനിയ ആർട‌്സ‌് കോളജിലും സംഘർഷമുണ്ടായി. മണക്കാട‌് നാഷണൽ ആർട‌്സ‌് ആൻഡ‌് സയൻസ‌് കോളജിൽ നടന്ന ആഹ്ളാദ പ്രകടനത്തിന‌് നേരെ ക്യാംപസ‌് ഫ്രണ്ട‌് അക്രമം അഴിച്ചുവിട്ടതായി എസ്.എഫ്.ഐ ആരോപിച്ചു.
  First published:
  )}