രാഹുൽ ഗാന്ധിയുടെ കൊല്ലം സന്ദർശനം; വ്യാജകഥകൾ പ്രചരിപ്പിക്കുന്നവരെ നിയമപരമായി നേരിടുമെന്ന് ബിന്ദു കൃഷ്ണ
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഇന്ന് വ്യാജ ആരോപണങ്ങൾ ഉയർന്നുവെങ്കിൽ അതിൻ്റെ ഏകകാരണം ഇടത് തരംഗത്തിലും കൊല്ലം ജില്ലയിലെ ഐക്യജനാധിപത്യ മുന്നണി പിടിച്ചുനിന്നു എന്നതുകൊണ്ട് മാത്രമാണ്.
കൊല്ലം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കൊല്ലം സന്ദർശനവുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊല്ലത്തെത്തിയ രാഹുൽ ഗാന്ധി എംപി ഇവിടെ ആഢംബര ഹോട്ടലായ ക്വയിലോൺ ബീച്ച് ഹോട്ടലിൽ ആയിരുന്നു താമസിച്ചിരുന്നത്. എന്നാൽ മുറി വാടകയായ ആറുലക്ഷത്തോളം രൂപ ഇനിയും നൽകാനുണ്ടെന്ന തരത്തിൽ വാർത്തകൾ എത്തിയിരുന്നു. ഈ വാർത്ത ആളുകള്‍ ഏറ്റെടുത്ത സാഹചര്യത്തിലാണ് ബിന്ദു കൃഷ്ണയുടെ പ്രതികരണം.
രാഹുൽ ഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒരു രൂപയുടെ ഇടപാട് പോലും അവശേഷിക്കുന്നില്ല. എല്ലാ ഇടപാടുകളും അന്നു തന്നെ തീർത്തതാണ് എന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ ബിന്ദു കൃഷ്ണ പറയുന്നത്. ഇക്കാര്യം സാക്ഷ്യപ്പെടുത്തി ബീച്ച് ഹോട്ടല്‍ ജനറൽ മാനേജറുടെ കത്തും പോസ്റ്റിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇടതു തരംഗത്തിലും കൊല്ലത്ത് ഐക്യമുന്നണി പിടിച്ചു നിന്നു എന്നതു കൊണ്ടാണ് ഇത്തരം വ്യാജ ആരോപണങ്ങൾ ഉയരുന്നത് എന്നാണ് പോസ്റ്റിൽ ഇവർ ആരോപിക്കുന്നത്. വ്യാജ കഥകൾ സൃഷ്ടിച്ച് പ്രചരപ്പിക്കുന്നവരെ നിയമപരമായി നേരിടുമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്.
advertisement
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:
രണ്ട് പതിറ്റാണ്ടിന് ശേഷം കൊല്ലത്ത് രണ്ട് കോൺഗ്രസ് എംഎൽഎമാർ, മൂന്ന് സീറ്റുകൾ വെറും രണ്ടായിരം വോട്ടുകൾക്ക് മാത്രം നഷ്ടം, നാൽപ്പതിനായിരവും, മുപ്പതിനായിരവും ഭൂരിപക്ഷം ലഭിച്ചിരുന്ന സ്ഥലങ്ങളിലെ ഭൂരിപക്ഷം ഇപ്പോൾ വെറും പതിനായിരം മാത്രം. 11 അസംബ്ലി മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷം നേടിയ എൽഡിഎഫിൻ്റെ കൊല്ലത്തെ അവസ്ഥ ഇതാണ്. അതിനെ മറികടക്കാൻ ഇടതുപക്ഷം എന്ത് അസത്യപ്രചരണങ്ങൾക്കും മുന്നിലുണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല.
അത്തരം അസത്യ പ്രചരണങ്ങൾക്ക് കൂട്ട് നിൽക്കാൻ കോൺഗ്രസ് പാർട്ടിയോട് കൂറുള്ള ഒരു വ്യക്തിയും നിൽക്കില്ല. ബഹുമാനപ്പെട്ട രാഹുൽജിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊല്ലം ബീച്ച് ഹോട്ടലിൽ ഒരു രൂപയുടെ ഇടപാട് പോലും അവശേഷിക്കുന്നില്ല. അതിൻ്റെ ഇടപാടുകൾ എല്ലാം അന്ന് തന്നെ തീർത്തിരുന്നതാണ്.
advertisement
ഇന്ന് വ്യാജ ആരോപണങ്ങൾ ഉയർന്നുവെങ്കിൽ അതിൻ്റെ ഏകകാരണം ഇടത് തരംഗത്തിലും കൊല്ലം ജില്ലയിലെ ഐക്യജനാധിപത്യ മുന്നണി പിടിച്ചുനിന്നു എന്നതുകൊണ്ട് മാത്രമാണ്.
വ്യാജ കഥകൾ സൃഷ്ടിച്ച് പ്രചരപ്പിക്കുന്നവരെ നിയമപരമായി നേരിടും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 30, 2021 8:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഹുൽ ഗാന്ധിയുടെ കൊല്ലം സന്ദർശനം; വ്യാജകഥകൾ പ്രചരിപ്പിക്കുന്നവരെ നിയമപരമായി നേരിടുമെന്ന് ബിന്ദു കൃഷ്ണ