കേരളത്തിൽ രാഷ്ട്രപതിഭരണം വേണം: ബിജെപി

Last Updated:
ന്യൂഡൽഹി : കേരളത്തിൽ രാഷ്ട്രപതി ഭരണം നടപ്പിലാക്കണമെന്ന് ബിജെപി.കേരളത്തിലെ നിലവിലെ സംഘർഷ സാഹചര്യം ചൂണ്ടിക്കാട്ടി ബിജെപി എംപി നിഷികാന്ദ് ഡുബെ ലോക്സഭയിലാണ് ഇക്കാര്യം ഉന്നയിച്ചത്.
സംസ്ഥാനത്ത് വീടുകൾക്ക് നേരെയും സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അക്രമം നടക്കുകയാണ്. സംഘപരിവാർ-ബിജെപി അംഗങ്ങൾക്കു നേരെയും അതിക്രമങ്ങൾ അരങ്ങേറുന്നു. ബിജെപിയെയും ആർഎസ്എസിനെയും സര്‍ക്കാർ വേട്ടയാടുകയാണെന്ന് ആരോപിച്ചു കൊണ്ടാണ് പിണറായി സർക്കാർ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം നടപ്പിലാക്കണമെന്ന് ഡുബെ ആവശ്യപ്പെട്ടത്.
ബിജെപി എംപി മുരളീധരന്റെ വീടിന് നേരെയുണ്ടായ അക്രമങ്ങളെ അപലപിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ബിജെപി പ്രവർത്തകനായത് കൊണ്ടാണ് അദ്ദേഹത്തിന് നേരെ അക്രമമുണ്ടായതെന്നാണ് ആരോപണം. കാലങ്ങളായി അക്രമം നടക്കുകയാണെന്നും ഇതിനായി കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കണമെന്നും നിഷികാന്ദ് ഡുബേ ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
പിണറായി സർക്കാർ വിരുദ്ധ നീക്കത്തിന്റെ ഭാഗമായി കേന്ദ്ര നേതാക്കളെ കൂടി അണിനിരത്തിയുള്ള പ്രതിഷേധമാണ് പാർലമെന്റിനകത്തും പുറത്തും ബിജെപി ഇന്ന് നടത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിൽ രാഷ്ട്രപതിഭരണം വേണം: ബിജെപി
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement