'ഷിബു'വിന്‍റെ വീട് ഏറ്റെടുത്ത് സര്‍ക്കാര്‍ സഹായിക്കുന്നു; ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പരലോകത്ത് അന്വേഷിക്കട്ടെ'വിവി രാജേഷിന്റെ പരിഹാസം

Last Updated:

നാലര വർഷം അന്വേഷിച്ചിട്ട്  ഒരു തെളിവും ലഭിക്കാത്തവർ പുതിയ തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണെന്നും വി വി രാജേഷ് ആരോപിച്ചു.

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച  കേസിൽ സർക്കാരിനും ക്രൈംബ്രാഞ്ചിനുമെതിരെ ഗുരുതര ആരോപണവുമായി ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വിവി രാജേഷ്. ആശ്രമം കത്തിച്ച കേസ് അന്വേഷിക്കണമെങ്കില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പരലോകത്ത് പോയി അന്വേഷിക്കട്ടെ എന്നായിരുന്നു വിവി രാജേഷിന്റെ പരിഹാസം. ഷിബുവിന്റെ വീട് ഔഷധി ഏറ്റെടുത്തു സർക്കാർ സഹായിക്കുന്നു.സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ബിജെപി- ആർഎസ്എസ് പ്രവർത്തകരെ കുടുക്കാൻ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും വിവി രാജേഷ് ആരോപിച്ചു.
നാലര വർഷം അന്വേഷിച്ചിട്ട്  ഒരു തെളിവും ലഭിക്കാത്തവർ പുതിയ തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണെന്നും വി വി രാജേഷ് ആരോപിച്ചു. വാർത്ത സമ്മേളനത്തിൽ സന്ദീപാനന്ദഗിരിയെ കണക്കറ്റ് പരിഹസിക്കാനും വിവി രാജേഷ് മടിച്ചില്ല.
' ഷിബുവിന്റെ വീട് ഔഷധി ഏറ്റെടുത്തു. ഷിബു ആദ്യം സർക്കാരിനെ സഹായിച്ചു. ഇപ്പോൾ സർക്കാർ തിരിച്ചു ഷിബുവിനെ സഹായിക്കുന്നു. മരിച്ച പ്രകാശിന്റെ സഹോദരൻ പ്രശാന്ത് ഇപ്പോൾ നൽകിയിട്ടുള്ള മൊഴി ഗൂഢാലോചനയുടെ ഭാഗമാണ്. പ്രശാന്തിന് അധികം താമസിയാതെ ജോലി ലഭിക്കും. കൂടുതൽ ഇപ്പോൾ പറയുന്നില്ല. കുറച്ചു ദിവസം കഴിയുമ്പോൾ കാര്യങ്ങൾ എല്ലാവർക്കും മനസ്സിലാകും. മരണപ്പെട്ട ഒരാളുടെ തലയിൽ കേസ് കെട്ടിവച്ച് ബിജെപി ആർഎസ്എസ് പ്രവർത്തകരെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
advertisement
കേസന്വേഷിക്കണമെങ്കിൽ ഉദ്യോഗസ്ഥർ പരലോകത്ത് പോകണം. സഹോദരൻ മരിച്ച് ഒരു വർഷമായിട്ടും പ്രശാന്ത് മിണ്ടാതിരുന്നത് എന്തു കൊണ്ടാണ് . മരണത്തിന് മുൻപ് വെളിപ്പെടുത്താമായിരുന്നില്ലേ. സാമൂഹ്യ പ്രതിബദ്ധത ഉണ്ടായിരുന്നെങ്കിൽ ഇതിനു മുൻപ് വെളിപ്പെടുത്തണമായിരുന്നു " .
തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തെ കുറിച്ചും വിവി രാജേഷ് പ്രതികരിച്ചു.  " എൽ ഡി എഫിന്റെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും സമരം വ്യാപിപ്പിക്കും. തിരുവനന്തപുരത്തെ സമരത്തിൽ ഓരോ ദിവസവും ജനപിന്തുണ ഏറിവരികയാണ്. രാജി ആവശ്യപ്പെടുന്നവർ കത്ത് ഒപ്പിടാൻ ചെല്ലുന്നു എന്ന് പറയുന്നത് ബാലിശമെന്ന് പറഞ്ഞാൽ പോര.സി പി എമ്മിൽ വേറെ ആരുമില്ലേ.എത്രമാത്രം അപക്വമായ പ്രസ്താവനയാണ്  നടത്തുന്നത്. കൗൺസിലർമാർ കത്ത് ഒപ്പിടാൻ ചെല്ലുന്നത് കുടുംബകാര്യത്തിനല്ല.
advertisement
ഭീഷണിയും അപഹസിക്കലുമാണ് മേയറുടെ വാക്കുകളിൽ . ഞാൻ ... ഞാൻ ... എന്റെ ഓഫീസ് .... ഇത്തരം പ്രയോഗങ്ങൾ തന്നെ എപ്പോഴും നടത്തുന്നു. അത് ജനങ്ങളുടെ ഓഫീസാണ്.വാക്കുകളിൽ മുഴുവൻ പരിഹാസമാണ്.ഓഫീസ് സംവിധാനം കുത്തഴിഞ്ഞിട്ടും രാജി വയ്ക്കില്ലെന്ന് പറയുന്നത് സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും വിവി രാജേഷ് പറഞ്ഞു.
എം വി ഗോവിന്ദനും ആനാവൂരും സമൂഹത്തെ വെല്ലുവിളിക്കുകയാണ്.  ഇത്ര ദിവസമായിട്ടും നഗരസഭയിലെ ഒരു കംപ്യൂട്ടറോ മറ്റ് രേഖകളോ ക്രൈംബ്രാഞ്ച് പരിശോധിച്ചോ. സിബിഐ അന്വേഷണത്തിന് ഉടൻ ഹൈക്കോടതിയെ സമീപിക്കില്ല. രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ ആദ്യം ബിജെപി ജനരോഷം പ്രകടിപ്പിക്കും. തുടർന്ന് കോടതിയെ സമീപിക്കും.വാർത്താ പ്രാധാന്യത്തിനു വേണ്ടി കോടതിയെ സമീപിക്കില്ല. പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൾ പൂർത്തിയാക്കി നിയമപരമായി നീങ്ങും.മുഴുവൻ തെളിവുകളുമായി ആകും കോടതിയെ സമീപിക്കുക. ജനങ്ങൾക്ക് നഗരസഭയിൽ എത്തി കാര്യങ്ങൾ ചെയ്യുന്നതിന് തടസ്സമില്ല. ജനങ്ങൾക്ക് ബി ജെ പി പ്രവർത്തകർ ബുദ്ധിമുട്ട് സൃഷ്ടിക്കില്ലെന്നും " രാജേഷ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഷിബു'വിന്‍റെ വീട് ഏറ്റെടുത്ത് സര്‍ക്കാര്‍ സഹായിക്കുന്നു; ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പരലോകത്ത് അന്വേഷിക്കട്ടെ'വിവി രാജേഷിന്റെ പരിഹാസം
Next Article
advertisement
ഭാരത മാതാവിൻ്റെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയ പഞ്ചായത്ത് പ്രസിഡന്‍റിനെ സിപിഎം തരംതാഴ്ത്തി
ഭാരത മാതാവിൻ്റെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയ പഞ്ചായത്ത് പ്രസിഡന്‍റിനെ സിപിഎം തരംതാഴ്ത്തി
  • തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീളയെ സിപിഎം തരംതാഴ്ത്തി.

  • സേവാഭാരതിയുടെ പരിപാടിയില്‍ ഭാരത മാതാവിൻ്റെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയതിന് നടപടി.

  • പ്രമീളയെ ഏരിയ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്കാണ് സിപിഎം തരംതാഴ്ത്തിയത്.

View All
advertisement