പി പി മുകുന്ദൻ ഇല്ല; കുമ്മനവും സുരേഷ് ഗോപിയും സുരേന്ദ്രനും BJP പരിഗണനാപട്ടികയിൽ
Last Updated:
ഓരോ മണ്ഡലത്തിലും മൂന്നു പേർ വീതമുള്ള പരിഗണനാ പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറി
തിരുവനന്തപുരം: മിസോറം ഗവർണർ കുമ്മനം രാജശേഖരനെയും രാജ്യസഭാ എംപി സുരേഷ്ഗോപിയെയും ജനറൽ സെക്രട്ടറി കെ സുരേന്ദ്രനേയും ലോക്സഭാ തെരഞ്ഞെടുപ്പിന് ഇറക്കി കളംപിടിക്കാൻ ബിജെപി. ഓരോ മണ്ഡലത്തിലും മൂന്നു പേർ വീതമുള്ള പരിഗണനാ പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറി. എന്നാൽ തിരുവനന്തപുരത്ത് നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പി പി മുകുന്ദൻ പരിഗണനാപട്ടികയിൽ ഇല്ല. ബിഡിജെഎസുമായുള്ള സീറ്റ് വിഭജനം പൂർത്തിയായില്ലെങ്കിലും ബിജെപി സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടന്നിരിക്കുകയാണ്.
പാർട്ടി മത്സരിക്കാൻ സാധ്യതയുളള മണ്ഡലങ്ങളിൽ മൂന്നു പേരുകൾ അടങ്ങുന്ന പട്ടികയ്ക്കാണ് സംസ്ഥാന കോർ കമ്മിറ്റി രൂപം നൽകിയത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്റെയും സുരേഷ് ഗോപിയുടെയും പേരുകൾ പട്ടികയിലുണ്ട്. ആറ്റിങ്ങലിൽ ബി ഡി ജെ എസ് സ്ഥാനാർത്ഥിയായി തുഷാർ വെളളാപ്പളളി മത്സരിക്കാൻ തയാറായില്ലെങ്കിൽ ശോഭാ സുരേന്ദ്രൻ മത്സരിക്കും. പത്തനതിട്ട, തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളിലാണ് കെ സുരേന്ദ്രന്റെ പേരുള്ളത്. പത്തനംതിട്ടയിൽ എം ടി രമേശിന്റെ പേരും പരിഗണനയിലുണ്ട്.
advertisement
പി കെ കൃഷ്ണദാസിന്റെ പേര് കാർസകോട് മണ്ഡലത്തിലാണ് പ്രധാനമായും പരിഗണിക്കുന്നത്. മലമ്പുഴയിൽ വി എസ് അച്യുതാനന്ദന് എതിരെ മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവച്ച പാലക്കാട് മുൻസിപ്പൽ വൈസ് ചെയർമാൻ സി കൃഷ്ണകുമാറിനാണ് പാലക്കാട് മണ്ഡലത്തിൽ പ്രഥമ പരിഗണന. ശോഭാ സുരേന്ദ്രന്റെ പേരും പാലക്കാട് പട്ടികയിലുണ്ട്. പിഎസ് ശ്രീധരൻപിള്ള ഒഴികെ പ്രമുഖ നേതാക്കളെല്ലാം ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിലുണ്ട്. ബി ജെ പി അധ്യക്ഷൻ അമിത് ഷായുടെ കേരള സന്ദർശനത്തിന് ശേഷം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് സാധ്യത.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 13, 2019 2:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പി പി മുകുന്ദൻ ഇല്ല; കുമ്മനവും സുരേഷ് ഗോപിയും സുരേന്ദ്രനും BJP പരിഗണനാപട്ടികയിൽ