പാലക്കാട്: വന്യമൃഗ ശല്യത്തിന് ശാശ്വതപരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലയിലെ നാല് പഞ്ചായത്തുകളിൽ ഇന്ന് ബിജെപി ഹർത്താൽ. മലമ്പുഴ, അകത്തേത്തറ, മുണ്ടൂർ, പുതുപരിയാരം എന്നീ പഞ്ചായത്തുകളിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അവശ്യ സർവീസുകളെ പ്രതിഷേധത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ. ജനങ്ങളെ ഭീതിയിലാഴ്‌ത്തുന്ന കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
Also Read- അവസാനം ചരിഞ്ഞ കുട്ടിയാനയെ ഉപേക്ഷിച്ച് അമ്മയാന ഉൾവനത്തിലേക്കു മടങ്ങി; കുട്ടിയാനയുടെ ജഡം സംസ്കരിച്ചു
അതേസമയം, ധോണിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ പിടി 7 എന്ന കാട്ടാനയെ വെള്ളിയാഴ്ച മയക്കുവെടി വെയ്ക്കും. പിടി 7 നെ തളയ്ക്കുന്നതിനുള്ള പ്രത്യേക ദൗത്യസംഘം ബുധനാഴ്ച രാത്രിയോടെ ധോണിയിൽ എത്തും. കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങി കൃഷി നശിപ്പിച്ചിട്ടും വനംവകുപ്പ് ഉചിതമായ നടപടി വേഗത്തിൽ സ്വീകരിക്കുന്നില്ല എന്നാണ് ബിജെപി ആരോപണം. കൂട് നിർമാണം പൂർത്തിയായിട്ടും മയക്കുവെടി വയ്ക്കാൻ എന്താണ് തടസ്സം എന്നാണ് പ്രതിഷേധക്കാർ ചോദിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.