NIA വെറുതെ ഇരിക്കില്ല; മൃദുസമീപനം സ്വീകരിക്കാമെന്ന കേരള പോലീസിന്‍റെ വെള്ളം വാങ്ങിവച്ചേര്'; കെ.സുരേന്ദ്രന്‍
- Published by:Arun krishna
- news18-malayalam
Last Updated:
ദേശസുരക്ഷയെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്താലും മോദി സര്‍ക്കാര്‍ ഒരു വീട്ടുവീഴ്ചയും ചെയ്യില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ എന്‍ഐഎ വെറുതെ ഇരിക്കുമെന്ന് തോന്നുന്നില്ലെന്ന് ബിജെപി.സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഒരു പ്രതി മാത്രമുള്ള സംഭവമായി എലത്തൂര്‍ ട്രെയിന്‍ തീവെപ്പിനെ കണക്കാക്കാന്‍ പോകുന്നില്ല. ഇതിന് പിന്നില്‍ വലിയ ശക്തികളുണ്ടെന്ന് തന്നെയാണ് മനസിലാക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേരളാ പോലീസിന് എന്തെങ്കിലും മൃദുസമീപനം ഇക്കാര്യത്തില്‍ ഉണ്ടെങ്കില്‍ ആ വെള്ളം അങ്ങ് വാങ്ങിവെക്കുന്നതാവും നല്ലത്. ദേശസുരക്ഷയെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്താലും മോദി സര്‍ക്കാര്‍ ഒരു വീട്ടുവീഴ്ചയും ചെയ്യില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
താമരശ്ശേരി ബിഷപ്പ് റമജിയോസ് ഇഞ്ചനാനിയലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ഈസ്റ്റർ ആശംസകൾ നേരാനാണ് എത്തിയതെന്നും രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്തില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാന സർക്കാർ കർഷകപ്രശ്നങ്ങളിൽ നിന്ന് മുഖം തിരിക്കുകയാണ്. കർഷകരുടെ പ്രശ്നങ്ങളിൽ കേന്ദ്രസർക്കാർ ഇടപെടും. റബറിന്റെ വില വർധിപ്പിക്കുന്നത് മാത്രമല്ല കർഷക പ്രശ്നമെന്നും സുരേന്ദ്രന്‍ പറഞ്ഞു..
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
April 08, 2023 6:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
NIA വെറുതെ ഇരിക്കില്ല; മൃദുസമീപനം സ്വീകരിക്കാമെന്ന കേരള പോലീസിന്‍റെ വെള്ളം വാങ്ങിവച്ചേര്'; കെ.സുരേന്ദ്രന്‍