'അധികൃതരിൽ നിന്നും നടപടിയുണ്ടായില്ല'; കളമശേരി മെഡിക്കൽ കോളേജ് ചികിത്സാ പിഴവ് ആരോപണത്തിൽ പരാതിക്കാരിൽ നിന്നും മൊഴിയെടുക്കുന്നു

Last Updated:

ഫോർട്ട് കൊച്ചി സ്വദേശി ഹാരിസിന്റെ മരണത്തിൽ ബന്ധു നൽകിയ പരാതിയിലാണ് പോലീസ് നടപടി

കൊച്ചി: കളമശേരി മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ് ആരോപണത്തിൽ പരാതിക്കാരിൽ നിന്നും പോലീസ് മൊഴി എടുക്കുന്നു. ഫോർട്ട് കൊച്ചി സ്വദേശി ഹാരിസിന്റെ മരണത്തിൽ ബന്ധു നൽകിയ പരാതിയിലാണ് പോലീസ് നടപടി.
കളമശേരി മെഡിക്കൽ കോളജിലെ ചികിത്സ പിഴവിനേക്കുറിച്ച് ആദ്യം ആരോപണം ഉന്നയിച്ചത് ഹാരിസിന്റെ ബന്ധുക്കളാണ്. മെഡിക്കൽ കോളജ് അധികൃതർക്ക് പരാതി നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ല. ഇതിനിടെയാണ് മെഡിക്കൽ കോളജിൽ നഴ്സിംഗ് ജീവനക്കാരുടെ അനാസ്ഥ മൂലമാണെന്ന് നഴ്സിംഗ് ഓഫീസർ ജലജ ദേവിയുടെ വാട്സാപ്പ് സന്ദേശം പുറത്തായത്. തുടർന്ന് ഹാരിസിന്റെ ബന്ധു അൻവർ പോലീസിൽ പരാതി നൽകുകയായിരുന്നു.
ഹാരിസിന്റെ മരണം കോവിഡ് ഐ.സി.യു.വിലെ അനാസ്‌ഥ മൂലം ആണെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്ന് അൻവർ പറഞ്ഞു. ഹാരിസിന്റെ മരണം സംബന്ധിച്ച് ആശുപത്രി ജീവനക്കാർക്കിടയിൽ കാര്യമായ ചർച്ച നടന്നു എന്നതിന്റെ തെളിവാണ് പേരു പറഞ്ഞുള്ള  നഴ്സിങ്‌ ഓഫീസറുടെ സന്ദേശം. പോലീസ് അന്വേഷണത്തിൽ വിശ്വാസം ഉണ്ടെന്നും അൻവർ പറഞ്ഞു.
advertisement
ചികിത്സ പിഴവ് ഉണ്ടെന്ന് വ്യക്തമാക്കി വാട്ട്സ്ആപ്പിൽ ഓഡിയോ സന്ദേശം അയച്ച നഴ്സിംഗ് ഓഫീസർ ജലജ ദേവിയിൽ നിന്നും പോലീസ് മൊഴി എടുക്കും. ഡോക്ടർമാർ അടക്കം മറ്റ് ആരോഗ്യ പ്രവർത്തകരുടെയും മൊഴി രേഖപ്പെടുത്തും.
കോവിസ് ബാധിച്ച് മരിച്ച ജമീലയുടെ മകൾ ഹയറുനീസ ഇന്ന് പോലീസിൽ പരാതി നൽകും. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ.യും മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നാണ് ഉയരുന്ന ആവശ്യം.
മലയാളം വാർത്തകൾ/ വാർത്ത/Health/
'അധികൃതരിൽ നിന്നും നടപടിയുണ്ടായില്ല'; കളമശേരി മെഡിക്കൽ കോളേജ് ചികിത്സാ പിഴവ് ആരോപണത്തിൽ പരാതിക്കാരിൽ നിന്നും മൊഴിയെടുക്കുന്നു
Next Article
advertisement
സംശയാസ്പദമായ ആണവ വിവരങ്ങളും ഭൂപടങ്ങളുമായി മുംബെയിൽ BARC ശാസ്ത്രജ്ഞൻ്റെ വ്യാജൻ പിടിയിൽ
സംശയാസ്പദമായ ആണവ വിവരങ്ങളും ഭൂപടങ്ങളുമായി മുംബെയിൽ BARC ശാസ്ത്രജ്ഞൻ്റെ വ്യാജൻ പിടിയിൽ
  • മുംബെയിൽ BARC ശാസ്ത്രജ്ഞനായി വേഷമിട്ട വ്യാജൻ പിടിയിൽ

  • അക്തർ ഹുസൈൻ ഖുതുബുദ്ദീൻ എന്നയാളിൽ നിന്ന് സംശയാസ്പദമായ ആണവ വിവരങ്ങളും ഭൂപടങ്ങളും കണ്ടെടുത്തു

  • അന്താരാഷ്ട്ര കോളുകൾ നടത്തിയതും വിദേശ ബന്ധങ്ങളുള്ളതും പൊലീസ് അന്വേഷിച്ചുവരികയാണ്

View All
advertisement