Empuraan| എമ്പുരാനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയ ബിജെപി നേതാവിന് സസ്‌പെൻഷൻ
- Published by:Rajesh V
- news18-malayalam
Last Updated:
ഹർജിയുമായി ബിജെപിക്ക് ബന്ധമില്ലെന്നും സംസ്ഥാന അധ്യക്ഷൻ പറഞ്ഞതാണ് ബിജെപി നിലപാടെന്നും ഇത്തരത്തിൽ ഹര്‍ജി നൽകാൻ ആരെയും ബിജെപി ചുമതലപ്പെടുത്തിയിട്ടില്ലെന്നും തൃശൂര്‍ സിറ്റി ബിജെപി ജില്ലാ അധ്യക്ഷൻ ജസ്റ്റിൻ ജേക്കബ് പറഞ്ഞു
തൃശൂർ: എമ്പുരാൻ സിനിമയ്‌ക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയ ബിജെപി മുൻ ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ നടപടി എടുത്ത് പാർട്ടി നേതൃത്വം. ബിജെപി നേതാവും മുൻ തൃശൂർ ജില്ലാ കമ്മിറ്റിയംഗവുമായ വി വി വിജീഷിനെയാണ് ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്തത്. വിജീഷ് ഹൈക്കോടതിയിൽ നൽകിയ ഹർജിയുമായി ബിജെപിക്ക് ബന്ധമില്ലെന്നും സംസ്ഥാന അധ്യക്ഷൻ പറഞ്ഞതാണ് ബിജെപി നിലപാടെന്നും ഇത്തരത്തിൽ ഹര്‍ജി നൽകാൻ ആരെയും ബിജെപി ചുമതലപ്പെടുത്തിയിട്ടില്ലെന്നും തൃശൂര്‍ സിറ്റി ബിജെപി ജില്ലാ അധ്യക്ഷൻ ജസ്റ്റിൻ ജേക്കബ് പറഞ്ഞു.
Also Read - എമ്പുരാനിൽ 24 വെട്ട്; പ്രധാന വില്ലന്റെ പേര് ബജ്റംഗിയിൽ നിന്ന് ബൽദേവാക്കി, സുരേഷ് ഗോപിയുടെ പേരും വെട്ടി
സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടാണ് വി വി വിജീഷ് ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടുന്നുവെന്നും ഹർജിയില്‍ ആരോപിക്കുന്നു. മോഹൻലാൽ, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ എന്നിവരെ കൂടാതെ കേന്ദ്രസർക്കാരിനെയും എതിർകക്ഷികൾ ആക്കിയിട്ടുണ്ട്. കേരള പൊലീസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവരെയും ഹർജിയിൽ എതിർകക്ഷികൾ ആക്കിയിട്ടാണ് ഹര്‍ജി. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെയും ദേശീയ അന്വേഷണ ഏജൻസിയെയും സിനിമയിൽ വികലമാക്കി ചിത്രീകരിച്ചു എന്നും ഹർജിയിൽ പറയുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
April 01, 2025 5:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Empuraan| എമ്പുരാനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയ ബിജെപി നേതാവിന് സസ്‌പെൻഷൻ