• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഫോണിൽ വിളിച്ചും നോട്ടീസ് അയച്ചുമുള്ള ചോദ്യംചെയ്യലിന് ഇനി മുതൽ ഹാജരാകില്ല'; കുഴൽപ്പണക്കേസിൽ നിലപാട് മാറ്റി ബി.ജെ.പി

'ഫോണിൽ വിളിച്ചും നോട്ടീസ് അയച്ചുമുള്ള ചോദ്യംചെയ്യലിന് ഇനി മുതൽ ഹാജരാകില്ല'; കുഴൽപ്പണക്കേസിൽ നിലപാട് മാറ്റി ബി.ജെ.പി

ഇനി മുതൽ കേസ് രജിസ്റ്റർചെയ്തോ കോടതി മുഖേനയോയുള്ള അന്വേഷണത്തിൽ മാത്രമെ നേതാക്കളും പ്രവർത്തകരും ഹാജരാകൂ. സി.പി.എം. അജൻഡ നടപ്പാക്കാൻ നിന്നുകൊടുക്കേണ്ടതില്ലെന്നാണ് തീരുമാനം.

News18 Malayalam

News18 Malayalam

  • Share this:
തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസ് അന്വേഷണത്തിൽ നിലപാട് മാറ്റി ബി.ജെ.പി. ഫോണിൽ വിളിച്ചും നോട്ടീസ് അയച്ചുമുള്ള ചോദ്യംചെയ്യലിന് ഇനിമുതൽ ഹാജരാകില്ലെന്നാണ് ബി.ജെ.പി കോർ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. കുഴൽപ്പണ കേസിൽ സർക്കാരും പൊലീസും പാർട്ടിയെ വേട്ടയാടുന്നുവെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.

ഇനി മുതൽ കേസ് രജിസ്റ്റർചെയ്തോ കോടതി മുഖേനയോയുള്ള അന്വേഷണത്തിൽ മാത്രമെ നേതാക്കളും പ്രവർത്തകരും ഹാജരാകൂ. സി.പി.എം. അജൻഡ നടപ്പാക്കാൻ നിന്നുകൊടുക്കേണ്ടതില്ലെന്നാണ് തീരുമാനം. കുഴൽപ്പണ കേസ് അന്വേഷണവുമായി സഹകരിക്കും എന്ന നിലപാടാണ് പാർട്ടി നേരത്തെ സ്വീകരിച്ചിരുന്നത്. സംഘടനാ സെക്രട്ടറിയും ജില്ലാ ഭാരവാഹികളും  ഉൾപ്പെടെയുള്ളവർ ചോദ്യംചെയ്യലിനു ഹാജരാകുകയും ചെയ്തിരുന്നു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്യാൻ വിളിപ്പിക്കുമെന്നും നേതൃത്വത്തിനു സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് നിലപാട് മാറ്റമെന്നാണ് വിലയിരുത്തൽ.

Also Read ഇന്ധന വില ഇന്നും കൂട്ടി; ഈ മാസം വില കൂട്ടുന്നത് ഒമ്പതാം തവണ

ഇതിനിടെ വിവിധ വിഷയങ്ങളുന്നയിച്ച് സർക്കാരിനെതിരേ  സമരം ശക്തമാക്കാനും ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. മുട്ടിൽ മരംമുറി അഴിമതിക്കെതിരേ ഇന്നു രാവിലെ 11-ന് ബി.ജെ.പി. സംസ്ഥാനത്തെ 15,000 കേന്ദ്രങ്ങളിൽ ധർണ നടത്തും. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. കൊല്ലത്ത് കുമ്മനം രാജശേഖരൻ, പത്തനംതിട്ടയിൽ ജോർജ് കുര്യൻ, ആലപ്പുഴയിൽ പി. സുധീർ, എറണാകുളത്ത് എ.എൻ. രാധാകൃഷ്ണൻ, തൃശ്ശൂരിൽ സി. കൃഷ്ണകുമാർ, വയനാട് പി.കെ. കൃഷ്ണദാസ് എന്നിവർ സമരത്തിന് നേതൃത്വം നൽകും.

'ഭീഷണികൾ മുമ്പും വന്നിട്ടുണ്ട്, അന്നെല്ലാം വീട്ടില്‍ തന്നെ കിടന്നുറങ്ങിയിട്ടുണ്ട്'; എ എൻ രാധാകൃഷ്ണന് മറുപടിയുമായി മുഖ്യമന്ത്രി


തിരുവനന്തപുരം: ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്റെ പ്രസ്താവന കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നേരെയുള്ള ഭീഷണിയാണെന്ന് പിണറായി വിജയന്‍. നിങ്ങള്‍ക്ക് വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റില്ല, കുട്ടികളെ ജയിലില്‍ പോയി കാണേണ്ടിവരും എന്ന് പറയുന്നതിന്റെ ഉദ്ദേശം വ്യക്തമല്ലേ? തെറ്റായ രീതിയില്‍ ഇടപെട്ട് അന്വേഷണം അവസാനിപ്പിക്കണം എന്നാണ് അതിന്റെ അര്‍ത്ഥമെന്നും മുഖ്യമന്ത്രി പറഞ്ഞു. എ എന്‍ രാധാകൃഷ്ണന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
Also Read- ആരാധനാലയങ്ങള്‍ തുറക്കുന്നതിന് കുറച്ചുദിവസം കൂടി കാത്തിരിക്കണം; മുഖ്യമന്ത്രി

''ക്രമപ്രകാരം നടക്കുന്ന അന്വേഷണം ഗവണ്‍മെന്റ് ഇടപെട്ട് അവസാനിപ്പിച്ചോണം അല്ലെങ്കില്‍ വരുന്നത് ഇതാണ് എന്നാണ് അവര്‍ പറയുന്നത്. ഇതാണ് ഭീഷണി. മക്കളെ ജയിലില്‍ പോയി കാണേണ്ടിവരും എന്നത് കൊണ്ട് നല്‍കുന്ന സന്ദേശമാണ് ഗൗരവകരമായി കാണേണ്ടത്. ഒരു കേസിന്റെ അന്വേഷണം നടക്കുന്നു. അതില്‍ ഏതെങ്കിലും തരത്തില്‍ അമിത താല്പര്യത്തോടെയോ തെറ്റായോ ഗവണ്‍മെന്റ് ഇടപെട്ടു എന്ന് ആരോപണം ഉയര്‍ന്നിട്ടില്ല. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എന്ന നിലയ്ക്ക് അതുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങള്‍ സംഭവിച്ചു എന്നതും ആക്ഷേപമായി ഉയര്‍ന്നിട്ടില്ല. കേസ് അന്വേഷിക്കുകയാണെങ്കില്‍ ഭരണത്തിന് നേതൃത്വം കൊടുക്കുന്നവരെ കുടുക്കും എന്നത് മറ്റൊരു ഭീഷണിയാണ്''- മുഖ്യമന്ത്രി പറഞ്ഞു.
Also Read- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ ലോക്ഡൗണ്‍ ഇളുവുകള്‍

രാധാകൃഷ്ണന്റെ ആളുകള്‍ ഇങ്ങനെയുള്ള പല ഭീഷണികളും വളരെക്കാലം മുന്നേ തനിക്ക് നേരേ ഉയര്‍ത്തിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് ജയിലില്‍ കിടക്കലല്ല, അതിനപ്പുറവുമുള്ളത്. അന്നെല്ലാം ഞാന്‍ വീട്ടില്‍ കിടന്നുറങ്ങുന്നുണ്ട്. അതിലൊരു പ്രയാസവുമുണ്ടായിട്ടില്ല. അതോര്‍ക്കുന്നത് നല്ലത്. ഈ തരത്തിലുള്ള ഭീഷണികളിലൂടെ കടന്നുവന്നയാളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Also Read- സംസ്ഥാനത്ത് നാളെ മുതൽ ലോക്ഡൗൺ ലഘൂകരിക്കും; മദ്യശാലകൾ തുറക്കും; ഇളവുകൾ അറിയാം

നമ്മളോരോരുത്തരും മറ്റുള്ളവരുടെ വിധികര്‍ത്താക്കളാകരുതെന്നും അത് ശരിയായ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ കാര്യത്തില്‍ എന്തുവേണമെന്ന് ഞാനങ്ങ് തീരുമാനിക്കും അങ്ങ് നടപ്പാക്കും എന്ന കരുതുകയാണെങ്കില്‍ അതൊന്നും നടപ്പാകില്ല എന്ത് നമ്മുടെ നാട് തെളിയിച്ചില്ലേ ? എന്തെല്ലാമായിരുന്നു മോഹങ്ങള്‍ ഉണ്ടായിരുന്നത്. അത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

Published by:Aneesh Anirudhan
First published: