ആരാധനാലയങ്ങള്‍ തുറക്കുന്നതിന് കുറച്ചുദിവസം കൂടി കാത്തിരിക്കണം; മുഖ്യമന്ത്രി പിണറായി വിജയന്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ആള്‍ക്കൂട്ടം കൂടുന്നത് ഈ ഘട്ടത്തില്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
തിരുവനന്തപുരം: ആരാധനാലയങ്ങള്‍ തുറക്കുന്നതിന് കുറച്ചു ദിവസം കൂടി കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി വേണമെന്ന് വിശ്വാസികള്‍ കാര്യമാണ്. എന്നാല്‍ ആള്‍ക്കൂട്ടം കൂടുന്നത് ഈ ഘട്ടത്തില്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം അന്തര്‍ജില്ലാ പൊതുഗതാഗത്തിന് ഇപ്പോള്‍ തീരുമാനം എടുത്തിട്ടില്ലെന്നും ഓട്ടോറിക്ഷ, ടാക്‌സി സര്‍വീസിന് വ്യവസ്ഥകളോടെ അനുമതി നല്‍കും. കോവിഡ് വ്യാപനം കുറഞ്ഞ സ്ഥലങ്ങളില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.
അതേസമയം സംസ്ഥാനത്ത് നാളെ മുതല്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് വ്യാപനം ആശ്വാസകരമായ രീതിയില്‍ കുറഞ്ഞെന്നും നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മെയ് എട്ടിന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഇപ്പോള്‍ സ്ഥിതിയില്‍ ആശ്വാസം ആയതിനെ തുടര്‍ന്നാണ് ലഘൂകരിക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു
advertisement
ലോക്ഡൗണ്‍ ഇളവുകള്‍
ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരും
അവശ്യവസ്തുക്കളുടെ കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ തുറക്കാം.
ബെവ്‌കോ ഓട്ട്ലെറ്റുകളും ബാറുകളും തുറക്കും. ബെവ്ക്യൂ ആപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവ പ്രവര്‍ത്തിക്കുക. പ്രവൃത്തി സമയം രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ.
ഷോപ്പിങ് മാളുകള്‍ തുറക്കില്ല.
ജൂണ്‍ 17 മുതല്‍ പൊതുഗതാഗതം മിതമായ തോതില്‍ അനുവദിക്കും.
advertisement
ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കില്ല.
അക്ഷയകേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ പ്രവര്‍ത്തിക്കാം
സെക്രട്ടേറയറ്റില്‍ 50 ജീവനക്കാര്‍ ഹാജരാകണം.
വിവാഹത്തിനും മരണാന്തര ചടങ്ങുകള്‍ക്കും 20 പേര്‍ മാത്രം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 15, 2021 7:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആരാധനാലയങ്ങള്‍ തുറക്കുന്നതിന് കുറച്ചുദിവസം കൂടി കാത്തിരിക്കണം; മുഖ്യമന്ത്രി പിണറായി വിജയന്‍