Gold Smuggling: 'പ്രതികൾക്ക് ബിജെപി-ലീഗ് ബന്ധം; സർക്കാരിനെതിരേ ദുഷ്പ്രചരണം തുടർഭരണം വരാതിരിക്കാൻ'; ലഘുലേഖയുമായി സിപിഎം

Last Updated:

ഭവന സന്ദർശനം നടത്തി സ്വർണക്കടത്ത് വിവാദം ജനങ്ങളോട് വിശദീകരിക്കാൻ സിപിഎം സംസ്ഥാന കമ്മിറ്റി നേരത്തെ തീരുമാനിച്ചിരുന്നു...

തിരുവനന്തപുരം: സ്വര്‍ണകടത്ത് വിവാദത്തില്‍ സർക്കാരിന് പങ്കില്ലെന്നു വിശദീകരിക്കുന്ന ലഘുലേഖ പുറത്തിറക്കി സിപിഎം. ശിവശങ്കറിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ നടപടിയെടുത്തു. ഇതുവരെ പിടിയില്ലാ വർക്ക് പ്രതികള്‍ക്ക്  ബിജെപി മുസ്ലീലീഗ് ബന്ധമാണുള്ളതെന്നും ലഘുലേഖയിൽ പറയുന്നു.
ഭവന സന്ദർശനം നടത്തി സ്വർണക്കടത്ത് വിവാദം ജനങ്ങളോട് വിശദീകരിക്കാൻ സിപിഎം സംസ്ഥാന കമ്മിറ്റി നേരത്തെ തീരുമാനിച്ചതാണ്. ഇതിനായാണ് ലഘുലേഖ തയറാക്കിയത്. സ്വർണക്കടത്തുമായി സർക്കാരിന് ബന്ധമൊന്നുമില്ലസ്വർണ കള്ളക്കടത്ത് കണ്ടുപിടിക്കേണ്ടതും നടപടി എടുക്കേണ്ടതും കേന്ദ്ര സർക്കാരിൻറെ ഉത്തരവാദിത്വമാണ്. എന്നിട്ടും സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ  ബിജെപിയും കോൺഗ്രസും മാധ്യമങ്ങളും നുണപ്രചരണം നടത്തുന്നെന്ന് സി പി എം പറയുന്നു.
advertisement
ശിവശങ്കറിനെതിരെ ആരോപണം വന്നയുടൻ സർക്കാർ നടപടി എടുത്തു. സ്വപ്നയ്ക്ക് രക്ഷപ്പെടാൻ  സർക്കാർ സഹായിച്ചെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. കസ്റ്റംസ് ആവശ്യപ്പെട്ടയുടൻ സ്വപ്നയെ പിടികൂടാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ബിജെപി ഭരിക്കുന്ന കർണാടകയിൽ സ്വപ്നയ്ക്ക് സൗകര്യമൊരുക്കിയത്  ആരെന്നും സിപിഎം ചോദിക്കുന്നു.
You may also like:ഓണത്തിനു മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകും: മന്ത്രി തോമസ് ഐസക്ക് [NEWS]യുഎസ് സ്കോളർഷിപ്പ് നേടിയ ഇരുപതുകാരിയുടെ മരണം; രണ്ടു പേർ അറസ്റ്റിൽ [NEWS] 'കരാര്‍ നിയമനങ്ങള്‍ നടക്കുന്നില്ലെന്ന വാദം അദ്ഭുതകരം; PSC ചെയർമാൻ സര്‍ക്കാരിനെ വെള്ള പൂശുന്നു': രമേശ് ചെന്നിത്തല [NEWS]
അറ്റാ ഷെയെ രക്ഷപ്പെടാൻ സഹായിച്ചതും കേന്ദ്ര സർക്കാരാണ്. എന്നിട്ടും പ്രതിസ്ഥാനത്തു നിർത്തുന്നത് സംസ്ഥാന സർക്കാരിനെയാണ്. ഇടതുസർക്കാരിൻ്റെ ജനപിന്തുണയില്‍ വിറളി പൂണ്ടവരുടെ  അജൻഡയാണിത്. കോവിഡ് പ്രതിരോധ ത്തിൽ ലോകത്തിനു തന്നെ മാതൃകയായ സർക്കാരാണിത്.
advertisement
ആ സര്‍ക്കാരിന് അധികാരത്തുടര്‍ച്ചയുണ്ടാകുമെന്ന് പ്രതിപക്ഷത്തിന് വേവലാതിയുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരേയുള്ളകോണ്‍ഗ്രസിൻ്റെയും ബിജെപിയുടേയും  അധമരാഷ്ട്രീയത്തെ ഒറ്റപ്പെടുത്തണമെന്നും ലഘുലേഖയിലൂടെ സി പി എം പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling: 'പ്രതികൾക്ക് ബിജെപി-ലീഗ് ബന്ധം; സർക്കാരിനെതിരേ ദുഷ്പ്രചരണം തുടർഭരണം വരാതിരിക്കാൻ'; ലഘുലേഖയുമായി സിപിഎം
Next Article
advertisement
'ചെങ്കോട്ട മുതൽ കശ്മീർ വരെ ഞങ്ങൾ ഇന്ത്യയെ ആക്രമിച്ചു': ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന അവകാശവാദവുമായി പാക് നേതാവ്
'ചെങ്കോട്ട മുതൽ കശ്മീർ വരെ ഞങ്ങൾ ഇന്ത്യയെ ആക്രമിച്ചു': ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന അവകാശവാദവുമായി പാ
  • ചൗധരി അൻവറുൾ ഹഖ് ഇന്ത്യക്കെതിരെ ഭീകരാക്രമണങ്ങൾ നടത്തിയതായി പാകിസ്ഥാൻ വെളിപ്പെടുത്തി.

  • ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് ഹഖ് പരാമർശിച്ചു.

  • പാകിസ്ഥാൻ ഫെഡറൽ സർക്കാർ ഹഖിന്റെ പ്രസ്താവനയിൽ നിന്ന് അകലം പാലിച്ചു.

View All
advertisement