advertisement

'ബിജെപി വിട്ട് സിപിഎമ്മിലേക്ക് പോകുന്നതിനെക്കാള്‍ നല്ലത് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുന്നതാണ്'; രാമസിംഹന്‍റെ രാജിയില്‍ എ.എന്‍ രാധാകൃഷ്ണന്‍

Last Updated:

ബിജെപിയില്‍ നിന്ന് ആളുകള്‍ കൊഴിഞ്ഞു പോകുന്നുണ്ടെങ്കില്‍ എന്താണ് അതിന് കാരണമെന്ന് പരിശോധിക്കുമെന്നും പോരായ്മകളുണ്ടെങ്കില്‍ അക്കാര്യം വിലയിരുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.

സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ (അലി അക്ബര്‍) ബിജെപിയില്‍ നിന്ന് രാജിവെച്ചത് സംബന്ധിച്ച വിഷയത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.എന്‍ രാധാകൃഷ്ണന്‍. ബിജെപി വിട്ടവര്‍ സിപിഎമ്മിലേക്ക് പോകുന്നതിലും നല്ലത് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുന്നതാണെന്ന് എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ബിജെപിയില്‍ നിന്ന് ആളുകള്‍ കൊഴിഞ്ഞു പോകുന്നുണ്ടെങ്കില്‍ എന്താണ് അതിന് കാരണമെന്ന് പരിശോധിക്കുമെന്നും പോരായ്മകളുണ്ടെങ്കില്‍ അക്കാര്യം വിലയിരുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.
ബി.ജെ.പി ഉള്‍പാര്‍ട്ടി ജനാധിപത്യമുള്ള പാര്‍ട്ടിയാണ് . പാര്‍ട്ടി വിട്ടവര്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ വളരെ ശാന്തമായും സമചിത്തതയോടുംകൂടി വിലയിരുത്തി, പോരായ്മകളുണ്ടെങ്കില്‍ പരിഹരിക്കുമെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കലാകാരന്‍മാര്‍ക്ക്‌ മതിയായ പരിഗണന ബിജെപിയില്‍ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച സംവിധായകന്‍ രാജസേനന്റെ പ്രതികരണം സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
advertisement
വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പ്രതിയായ മുന്‍ എസ്എഫ്‌ഐ നേതാവ് കെ. വിദ്യയെ ഇതുവരെ പിടികൂടാന്‍ കഴിയാത്തതിലും രാധാകൃഷ്ണന്‍ വിമര്‍ശിച്ചു. 14 ദിവസമായി ഒളിവില്‍ കഴിയുന്ന കെ. വിദ്യയെ പിടികൂടാന്‍ കഴിയാത്ത പിണറായിക്ക് മറ്റെന്തെങ്കിലും പണിക്ക് പോയ്ക്കൂടേയെന്നും കേരളത്തിലെ പോലീസ് സംവിധാനം പിരിച്ചുവിട്ടുകൂടേയെന്നും അദ്ദേഹം ചോദിച്ചു.
സിനിമാ മേഖലയില്‍ നിന്ന് സംവിധായകന്‍ രാജസേനനും നടന്‍ ഭീമന്‍ രഘുവിനും പിന്നാലെ ബിജെപിയില്‍ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ ആളാണ് രാമസിംഹന്‍ അബൂബക്കര്‍.പാർട്ടി സംസ്ഥാന സമിതി അംഗമായിരുന്ന അദ്ദേഹം നേരത്തെ എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞിരുന്നു. ഇപ്പോൾ ഫെയ്സ്ബുക്കിലൂടെയാണ് പാർട്ടി ബന്ധം പൂർണമായും ഉപേക്ഷിച്ചതായി അലി അക്ബർ വ്യക്തമാക്കിയത്. സംസ്ഥാന പ്രസിഡന്‍റിന് അയച്ച കത്തിലാണ് അദ്ദേഹം രാജിക്കാര്യം അറിയിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ബിജെപി വിട്ട് സിപിഎമ്മിലേക്ക് പോകുന്നതിനെക്കാള്‍ നല്ലത് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുന്നതാണ്'; രാമസിംഹന്‍റെ രാജിയില്‍ എ.എന്‍ രാധാകൃഷ്ണന്‍
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement