പാളയം ഇമാം സിനിമ കണ്ടോ? ഈദ് ഗാഹിലെ 'ദ കേരള സ്റ്റോറി' പരാമർശത്തിൽ ഇസ്ലാം മതപണ്ഡിതർക്കെതിരെ അബ്ദുള്ളക്കുട്ടി

Last Updated:

മത ചടങ്ങുകളിൽ ഇത്തരം പ്രസംഗങ്ങൾ നടത്തുന്നത് തെറ്റായ നടപടിയാണെന്നും ഈ സിനിമ മുസ്ലിം വിരുദ്ധമല്ലെന്നും ബി ജെ പി ദേശീയ ഉപാധ്യക്ഷൻ അഭിപ്രായപ്പെട്ടു

കേരള സ്റ്റോറി വിഷയത്തിൽ ഇസ്ലാം മതപണ്ഡിതർക്കെതിരെ ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയുടെ വിമർശനം. ഈദ് ഗാഹിൽ നടത്തിയ പ്രസംഗത്തിൽ 'ദ കേരള സ്റ്റോറി' സിനിമയ്ക്ക് എതിരെ മതപണ്ഡിതർ മോശമായി പ്രസംഗിച്ചുവെന്നാണ് അബ്ദുള്ള കുട്ടി അഭിപ്രായപ്പെട്ടത്. പാളയം ഇമാം വി പി ഷുഹൈബ് മൗലവി അടക്കമുള്ളവർക്കെതിരെയാണ് അബ്ദുള്ളക്കുട്ടി വിമർശനം അഴിച്ചുവിട്ടത്. കേരള സ്റ്റോറിയെ വിമർശിച്ച പാളയം ഇമാം ഈ സിനിമ കണ്ടിട്ടുണ്ടോയെന്നും അബ്ദുള്ളക്കുട്ടി ചോദിച്ചു.
മത ചടങ്ങുകളിൽ ഇത്തരം പ്രസംഗങ്ങൾ നടത്തുന്നത് തെറ്റായ നടപടിയാണെന്നും ഈ സിനിമ മുസ്ലിം വിരുദ്ധമല്ലെന്നും ബി ജെ പി ദേശീയ ഉപാധ്യക്ഷൻ അഭിപ്രായപ്പെട്ടു. കേരള സ്റ്റോറി വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെയും അബ്ദുള്ളക്കുട്ടി വിമർശനം ഉന്നയിച്ചു. കേരള സ്റ്റോറി സിനിമയെ വർഗീയവത്കരിച്ച് മുസ്ലിം വികാരം ഉണർത്താൻ പറ്റുമോ എന്ന് നോക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഈദ് നമസ്‌കാരത്തിന്റെ ഭാഗമായുള്ള സന്ദേശത്തിനിടെയാണ് പാളയം ഇമാം ഷുഹൈബ് മൗലവിയും കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈന്‍ മടവൂരും കേരളസ്റ്റോറി സിനിമയെയും ലൗ ജിഹാദ് ആരോപണങ്ങളെയും ശക്തമായി വിമര്‍ശിച്ചത്. സിനിമ അവാസ്തവ കാര്യങ്ങളാണ് പറയുന്നതെന്നാണ് മുസ്ലീം മത പണ്ഡിതരുടെ വാദം.
advertisement
കൗമാര പ്രായത്തിലുളള കുട്ടികളെ പ്രണയച്ചതിയില്‍ കുടുക്കുന്നതിനെ കുറിച്ച് ബോധവത്കരിക്കുന്നതിനായി ചില ക്രൈസ്തവ സംഘടനകള്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. ദൂര്‍ദര്‍ശനും സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാളയം ഇമാം സിനിമ കണ്ടോ? ഈദ് ഗാഹിലെ 'ദ കേരള സ്റ്റോറി' പരാമർശത്തിൽ ഇസ്ലാം മതപണ്ഡിതർക്കെതിരെ അബ്ദുള്ളക്കുട്ടി
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement