'ആലി നാദാപുരത്ത് പോയ പോലെ'; മുഖ്യമന്ത്രിയുടെ വിദേശയാത്രയേക്കുറിച്ച് കെ. സുരേന്ദ്രൻ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ലക്ഷകണക്കിന് രൂപ ധൂർത്തടിച്ചുകൊണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാരങ്ങളും നടത്തുന്ന വിദേശയാത്ര ഒരു ആവശ്യവുമില്ലാത്തതെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്ര ഒരു പ്രയോജനവുമില്ലാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലക്ഷകണക്കിന് രൂപ ധൂർത്തടിച്ചുകൊണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാരങ്ങളും നടത്തുന്ന വിദേശയാത്ര ഒരു ആവശ്യവുമില്ലാത്തതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ ഖജനാവ് കൊള്ളയടിക്കാനും അവരവരുടെ താല്പര്യം സംരക്ഷിക്കാനുമുള്ള ഒരു യാത്രമാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങൾക്ക് പ്രയോജകരമായൊന്നും മുഖ്യമന്ത്രിയുടെ വിദേശയാത്രകൊണ്ട് ഉണ്ടാവുകില്ലെന്ന് സ്പഷടമാണെന്ന് അദ്ദേഹം പറഞ്ഞു. 2016 മുതല്‍ മന്ത്രിമാരും മുഖ്യമന്ത്രിയും നടത്തിയ യാത്രകൾകൊണ്ട് ഒരു പ്രയോജനവുമില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളായ കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഗോവ എന്നിവിടങ്ങളില്‍ പരിശോധിച്ചാൽ അവിടങ്ങളിൽ വലിയ വികസനപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അവിടുത്തെ മുഖ്യമന്ത്രിമാര്‍ വിദേശയാത്രകൾ നടത്തുമ്പോള്‍ വലിയ തോതിലുള്ള നിക്ഷേപങ്ങളെയും വ്യസായികളെയും ആകർഷിക്കാൻ കഴിയുന്നുണ്ട്.
advertisement
എന്നാൽ കേരളത്തിലെ മുഖ്യമന്ത്രിയുടെ വിദേശയാത്ര ഏട്ടിലെ പശുപോലെ ആലി നാദാപുരത്ത് പോയതുപോലെ ഒരു പ്രയോജനവുമില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. ലോക കേരള സഭ മൂന്നെണ്ണം കഴിഞ്ഞെന്നും എന്തെങ്കിലും പ്രയോജനമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയ്ക്കും കുടുംബാംഗങ്ങൾക്കും മക്കൾക്കും മക്കളുടെ മക്കൾക്കും വിദേശത്ത് പോവുക സുഖമായി കറങ്ങുക തിരിച്ചുവരുക.
സഖാക്കളെ പറ്റിക്കാനായി കാറൽ മാക്സിൻറെ പ്രതിമയിൽ മലയും ഇട്ടു. വിദേശയാത്രയെക്കുറിച്ച് വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വിദേശയാത്രയുടെ ഉദ്ദേശ്യവും കണക്കുകളും സംശയങ്ങൾ ദുരീകരിക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 10, 2022 9:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആലി നാദാപുരത്ത് പോയ പോലെ'; മുഖ്യമന്ത്രിയുടെ വിദേശയാത്രയേക്കുറിച്ച് കെ. സുരേന്ദ്രൻ