• HOME
  • »
  • NEWS
  • »
  • kerala
  • »
  • കേഡറിൽ നിക്ഷേപിച്ച് രണ്ടാം കക്ഷിയാകാൻ കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം); ലക്ഷ്യം മൂന്നിരട്ടിയോളം സീറ്റ്

കേഡറിൽ നിക്ഷേപിച്ച് രണ്ടാം കക്ഷിയാകാൻ കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം); ലക്ഷ്യം മൂന്നിരട്ടിയോളം സീറ്റ്

2024 ലോക് സഭയിലേക്ക് മൂ​ന്നു സീ​റ്റും 2026 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 30 സീ​റ്റു​ക​ളു​മാ​ണ് പാർട്ടി ല​ക്ഷ്യ​മി​ടു​ന്ന​ത്.

  • Share this:
കോ​ട്ട​യം: സെ​മി കേ​ഡ​ർ ശൈലിയുടെ ക​രു​ത്തി​ൽ അ​ടു​ത്ത ​നിയമസഭാ ലോക്സഭാ തെര​ഞ്ഞെ​ടുപ്പുകളിൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) മൂന്നിരട്ടിയോളം സീറ്റ് ലക്ഷ്യമിടുന്നു. 2024 ലോക് സഭയിലേക്ക് മൂ​ന്നു സീ​റ്റും 2026 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 30 സീ​റ്റു​ക​ളു​മാ​ണ് പാർട്ടി ല​ക്ഷ്യ​മി​ടു​ന്ന​ത്. കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ഉ​ൾ​പ്പെ​ടു​ന്ന ജില്ലകളിൽ കൂടുതൽ സീറ്റ് നേടി മ​ധ്യ​കേര​ള​ത്തിൽ ഇ​ട​തു മു​ന്ന​ണി​യി​ലെ വ​ലി​യ ക​ക്ഷി​യാ​വുകു​യാ​ണ് പാർ​ട്ടി​യു​ടെ ല​ക്ഷ്യം.

നിലവിൽ യുഡിഎഫിനൊപ്പം നിന്ന് നേടിയ കോട്ടയം മാത്രമാണ് ലോക് സഭയിൽ പാർട്ടിക്ക് ഉള്ളത്. അടുത്ത തവണ രണ്ടെണ്ണം കൂടി ആവശ്യപ്പെടും. ഇത് ഇടുക്കിയും പത്തനംതിട്ടയും ആകാനാനാണ് സാധ്യത. മൂന്നു മണ്ഡലങ്ങളിലും മണ്ഡല പുനർനിർണയത്തിന് ശേഷം 2004 മുതൽ നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിൽ 2014ൽ ഇടുക്കിയിൽ മാത്രമാണ് എൽ ഡി എഫ് ജയിച്ചിട്ടുള്ളത്.

Also Read-'ശിവശങ്കര്‍ ക്ഷേത്രത്തിൽ വെച്ച് താലി ചാർത്തി; വിവാദ ഓഡിയോ തുടർഭരണത്തിന്' ആത്മകഥയിൽ സ്വപ്നാ സുരേഷ്

നിയമസഭയിലേക്ക് 30 സീറ്റ് ആവശ്യപ്പെട്ടാലും അത്രയും കിട്ടും എന്ന് ഉറപ്പില്ല. 25 സീറ്റുകൾ എങ്കിലും കിട്ടും എന്നാണ് പ്രതീക്ഷ. എന്നാൽ നിലവിൽ എൽ ഡിഎഫിലെ രണ്ടാം കക്ഷിയായ സിപിഐ നാലു ലോക്സഭാ സീറ്റിലും 25 നിയമസഭാ സീറ്റിലുമാണ് മത്സരിക്കുന്നത്. അതിന് മേലെ കേ​ര​ള കോ​ണ്‍​ഗ്രസി(എം) ന് കിട്ടാൻ ഇപ്പോഴത്തെ അവസ്ഥയിൽ പ്രയാസമാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് കേ​ര​ള കോ​ണ്‍​ഗ്ര​സി (എം)ന് 13 സീറ്റ് നൽകി എങ്കിലും സിപിഎം അണികളുടെ പ്രതിഷേധത്തെ തുടർന്ന് കുറ്റ്യാടി വിട്ടു കൊടുക്കേണ്ടി വന്നു. അങ്ങനെ ശേഷിച്ച ആറ് ജില്ലകളിലെ 12 സീറ്റിൽ മത്സരിച്ച് അഞ്ച് എം​എ​ൽ​എ​മാ​രാ​ണ് പാ​ർ​ട്ടി​ക്കു​ള​ള​ത്. ഇ​ട​തു മു​ന്ന​ണി തു​ട​ർ​ച്ച​യാ​യി തോ​ൽ​ക്കു​ന്ന സീ​റ്റു​ക​ൾ പാ​ർ​ട്ടി ഏ​റ്റെ​ടു​ക്കും. കൂ​ടാ​തെ വി​ജ​യ സാധ്യത​യു​ള്ള സീ​റ്റു​ക​ൾ​ക്ക് അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ക്കും. തിരുവന​ന്ത​പു​രം മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ ഇ​ങ്ങ​നെ മ​ണ്ഡ​ല​ങ്ങ​ൾ ആവശ്യപ്പെടും.

Also Read-കിഫ്ബി മസാല ബോണ്ട്: തോമസ് ഐസക്കിന് താൽക്കാലിക ആശ്വാസം; ഇ.ഡി സമൺസ് അയയ്ക്കുന്നത് കോടതി വിലക്കി

കേരളാ കോൺഗ്രസ് എന്ന് പേരുണ്ടെങ്കിലും കേരളത​ല​സ്ഥാനത്ത് പാർട്ടി മത്സരിച്ച് നാല് പതിറ്റാണ്ടായി. തിരുവനന്തപുരം ജില്ലയില്‍ കേ​ര​ളകോ​ണ്‍​ഗ്ര​സി (എം)ന് മറ്റൊരു സീ​റ്റു വേ​ണ​മെ​ന്ന് കെ.​എം.​മാ​ണി യു ഡി എഫിൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു എങ്കിലും കിട്ടിയില്ല. നിലവിൽ എൽഡിഎഫിൽ തിരുവനന്തപുരം കേരളാ കോൺഗ്രസ് സീറ്റാണ്. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ നാല് ജില്ലകളിലെ കു​ടി​യേ​റ്റ മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കും. മധ്യ കേരളത്തിൽ ആകെയുള്ള 42 സീറ്റുകളിൽ ഇതിൽ 27 സീറ്റുകളാണ് എൽഡിഎഫിനുള്ളത്. കഴിഞ്ഞ തവണ 10 സീറ്റുകളിലാണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) മത്സരിച്ചത്.

അം​ഗ​ത്വ​ത്തി​ലും ജി​ല്ലാ നേ​തൃ​നി​ർ​ണ​യ​ത്തി​ലും ​പു​തി​യ സം​ഘട​നാ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ഇ​ട​തു മു​ന്ന​ണി​യിലെ രണ്ടു കമ്യൂണിസ്റ്റ് പാ​ർ​ട്ടി​ക​ളെയും പോ​ലെ കേ​ഡ​ർ പാ​ർ​ട്ടി​യാ​യി മാ​റിയെന്നാണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) വിശ്വസിക്കുന്നത്. ഞാ​യ​റാ​ഴ്ച കോ​ട്ട​യ​ത്ത് ന​ട​ന്ന ജന്മദിന സമ്മേളനത്തിലാണ് പാ​ർ​ട്ടി ചെ​യ​ർ​മാ​നാ​യി വീണ്ടും ജോ​സ് കെ. ​മാ​ണി​യെ​യും മ​റ്റു ഭാ​ര​വാ​ഹി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തത്. പാർലമെന്ററി പാർട്ടി ലീഡറായി യോഗം അംഗീകരിച്ച മന്ത്രി റോഷി അഗസ്റ്റിന് മറ്റു പ്രധാന പാർട്ടി പദവികൾ നൽകിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഏറ്റവും ഒടുവിലത്തെ പിളർപ്പിന് മുമ്പ് തലവേദന ആയ വർക്കിംഗ് ചെയർമാൻ പദവി ഇല്ലാതായി. തോമസ് ചാഴികാടൻ എം പി, ഗവൺമെൻറ് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, ടി.കെ. സജീവ്, എന്നിവരാണ് വൈസ് ചെയർമാൻമാർ. എൻ.എം. രാജുവിനെ ട്രഷററായും തിരഞ്ഞെടുത്തു. ഏഴു പേരാണ് രാഷ്ട്രീയകാര്യ സമിതിയിൽ. ജനറൽ സെക്രട്ടറിമാരുടെ എണ്ണം മൂന്നിലൊന്നാക്കി 45ൽ നിന്നും 15 ആക്കി. 23 ഉന്നതാധികാര സമിതി അംഗങ്ങൾ, 91 സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ, 131 സെക്രട്ടേറിയറ്റ് അംഗങ്ങൾ, 536 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവരെയും യോഗത്തിൽ തിരഞ്ഞെടുത്തു.

Also Read-സന്ദീപ് വാര്യർ BJP വക്താവ് സ്ഥാനത്ത് നിന്ന് പുറത്ത്; സംഘടനാപരമായ കാര്യമെന്ന് സുരേന്ദ്രൻ

കെഎം മാ​ണി​യു​ടെ മരണത്തിനും പിളർപ്പിനും ശേ​ഷം മു​തി​ർ​ന്ന നേ​താ​ക്ക​ന്മാ​ർ മു​ഴു​വ​ൻ മ​റു​വി​ഭാ​ഗ​ത്തി​ലേക്ക് പോയി ജോ​സ് കെ. ​മാ​ണിയെ വ്യ​ക്തി​പ​ര​മാ​യി ക​ട​ന്നാ​ക്ര​മിക്കുകയും നി​ര​ന്ത​രം പ​രി​ഹ​സി​ക്കുകയും ചെയ്യുന്ന സ്ഥി​തി​യുമു​ണ്ടാ​യി. ഇ​ട​തു​പ​ക്ഷ​ത്തേക്ക് പോകാൻ തീ​രു​മാ​ന​മെ​ടു​ത്ത​പ്പോ​ൾ മു​ങ്ങു​ന്ന ക​പ്പ​ലി​ലേ​ക്കാ​ണ് എ​ന്നും രാ​ഷ്ട്രീ​യ അ​ന്ത്യ​മാ​യി​രി​ക്കു​മെ​ന്നും പരിഹസിച്ചു. എ​ന്നാ​ൽ പ​രമ്പ​രാ​ഗ​ത യു​ഡി​എ​ഫ് സീ​റ്റു​ക​ളി​ൽ എ​ൽ​ഡി​എ​ഫി​ന് വി​ജ​യം സ​മ്മാ​നി​ച്ച​തി​ൽ കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ പ​ങ്ക് സി​പി​എം നേ​തൃ​ത്വം ത​ന്നെ അം​ഗീ​ക​രി​ച്ചു.

പിജെ ജോസഫ് നയിക്കുന്ന കേരളാ കോൺഗ്രസ് വരും ദിവസങ്ങളിൽ കൂടുതൽ ദുർബലമാകും എന്നും കൂടുതൽ നേതാക്കളും അണികളും തങ്ങൾക്കൊപ്പം ചേരും എന്നുമാണ് കേരളാ കോൺഗ്രസ് (എം ) ഉറച്ചു വിശ്വസിക്കുന്നത്.
Published by:Jayesh Krishnan
First published: