BJP നേതാവിന്റെ കൊലപാതകം; 'പിന്നില്‍ ഉന്നതതല ഗൂഢാലോചന; ഭീകരപ്രവര്‍ത്തകര്‍ക്കൊപ്പമാണ് സര്‍ക്കാര്‍'; കെ സുരേന്ദ്രന്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
എസ്ഡിപിഐ നേതാവ് ഷാനിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസ്സിനോ ബിജെപിക്കോ പങ്കില്ലെന്നും കെ.സുരേന്ദ്രന്‍
ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ(Ranjith Sreenivasan) കൊലപാതകം(Murder) ആസൂത്രിതമെന്ന് ബിജെപി(BJP) സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍(K Surendran). സംഭവത്തെ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.
എസ്ഡിപിഐ നേതാവ് ഷാനിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസ്സിനോ ബിജെപിക്കോ പങ്കില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. ആലപ്പുഴയില്‍ എസ്ഡിപിഐ-സിപിഎം സംഘര്‍ഷമാണ് നിലനിന്നിരുന്നത്. ആഭ്യന്തര വകുപ്പിന്റെ പൂര്‍ണപരാജയമാണ് ആലപ്പുഴയില്‍ മാസങ്ങളായി നടന്നുവരുന്ന അക്രമസംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഭീകരപ്രവര്‍ത്തകര്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് വര്‍ഗീയ കലാപത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അക്രമത്തിനെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളുമായി മുന്നോട്ടുപോകുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
advertisement
Political Murder | ബിജെപി നേതാവിന്റെ കൊലപാതകം; 11 SDPI പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
ആലപ്പുഴയില്‍ ബിജെപി(BJP) നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസനെ(Renjith sreenivasan) കൊലപ്പെടുത്തിയ കേസില്‍ പതിനൊന്ന് പേര്‍ കസ്റ്റഡിയില്‍. ആറ് ബൈക്കുകളിലായി പന്ത്രണ്ടംഗ സംഘം രഞ്ജിത്തിന്റെ വീട്ടിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നു.
ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു രഞ്ജിത്തിന്റെ കൊലപാതകം. പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് രഞ്ജിത്തിനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഡൈനിങ് ഹാളില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിലാണ് ആക്രമണം ഉണ്ടായത്.
advertisement
ശനിയാഴ്ച എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്റെ കൊലപാതകത്തിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ കൊലപാതകം. എസ്ഡിപിഐ നേതാവിന്റെ പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചിരുന്നു.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ജില്ലയില്‍ ഇന്നും നാളേയും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റവാളികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാന്‍ പൊലീസിന്റെ കര്‍ശന നടപടിയുണ്ടാകും. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ എല്ലാ ജനങ്ങളും തയാറാകുമെന്നുറപ്പുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
advertisement
സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുവെന്ന് മന്ത്രി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. ആയുധം താഴെ വയ്ക്കാന്‍ ഇരു വിഭാഗവും തയ്യാറാകണം. അക്രമികള്‍ക്കെതിരെ സര്‍ക്കാര്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം ന്യൂസ് 18നോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 19, 2021 11:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
BJP നേതാവിന്റെ കൊലപാതകം; 'പിന്നില്‍ ഉന്നതതല ഗൂഢാലോചന; ഭീകരപ്രവര്‍ത്തകര്‍ക്കൊപ്പമാണ് സര്‍ക്കാര്‍'; കെ സുരേന്ദ്രന്‍