ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ ബിജെപി ഭരണം പിടിച്ചു. ആലപ്പുഴയിലെ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലാണ് ബിജെപി അധികാരം പിടിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും കോണ്‍ഗ്രസ് വിട്ടുനില്‍ക്കുകയായിരുന്നു.
Also Read-
'ലാഭനഷ്ടങ്ങളുടെ കണക്കു പുസ്തകം സൂക്ഷിച്ചിട്ടില്ല, 20 വര്‍ഷം രാഷ്ടീയ അഭയം നല്കിയ പിണറായി വിജയനെ തള്ളിപ്പറയില്ല': ചെറിയാന് ഫിലിപ്പ്
ബിജെപിയിലെ ബിന്ദു പ്രദീപാണ് പുതിയ് പ്രസിഡന്റ്. സിപിഎമ്മിലെ വിജയമ്മ ഫിലേന്ദ്രനെയാണ് പരാജയപ്പെടുത്തിയത്. ബിജെപിക്ക് ഏഴും സിപിഎമ്മിന് നാലും വോട്ട് ലഭിച്ചു. ആറ് കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല, സ്വതന്ത്ര അംഗം ബിജെപിയെ പിന്തുണക്കുകയായിരുന്നു. ഒരു എല്‍ഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി.
Also Read-
ഫ്ളാറ്റില്‍ കയറാൻ സമ്മതിക്കാതെ അർധരാത്രി പുറത്തുനിർത്തിയത് മണിക്കൂറുകളോളം; യുവതിയുടെ കുറിപ്പ്
ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനെ തുടര്‍ന്ന് മൂന്നാം തവണയാണ് തൃപ്പെരുന്തറ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് പിന്തുണയില്‍ രണ്ടു തവണ സിപിഎമ്മിലെ വിജയമ്മ ഫിലേന്ദ്രന് ജയിച്ചെങ്കിലും പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് രാജിവെക്കുകയായിരുന്നു. ബിജെപി അധികാരത്തിലേറുന്നത് ഒഴിവാക്കാനായിരുന്നു കോണ്‍ഗ്രസ് എല്‍ഡിഎഫിനെ പിന്തുണച്ചിരുന്നത്.
Also Read-
'അശീല് അല്ല അഷീല്‍'; വാശിയുടെ 'ശ' അല്ല, ക്ഷമയുടെയും കഷ്ടപ്പാടിന്റെ 'ഷ'ആണെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന് ഡോ. മുഹമ്മദ് അഷീലിന്റെ മറുപടി
എന്നാല്‍ മൂന്നാം തവണ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നതോടെ ബിജെപിക്ക് ജയിക്കാനായി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനും എന്‍ഡിഎക്കും ഇവിടെ ആറ് സീറ്റ് വീതവും എല്‍ഡിഎഫിന് അഞ്ചു സീറ്റുകളുമാണ് ലഭിച്ചത്. പട്ടിജാതി വനിത സംവരണ മണ്ഡലമായതിനാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ യുഡിഎഫിന് അംഗങ്ങളില്ല. കഴിഞ്ഞ തവണ പഞ്ചായത്ത് എല്‍ഡിഎഫാണ് ഭരിച്ചിരുന്നത്.
'20 വര്‍ഷം രാഷ്ടീയ അഭയം നല്കിയ പിണറായി വിജയനെ തള്ളിപ്പറയില്ല': ചെറിയാന് ഫിലിപ്പ്
തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും 20 വര്‍ഷം രാഷ്ടീയ അഭയം നല്കിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് ചെറിയാന് ഫിലിപ്പ്. ശരീരത്തിലും മനസ്സിലും കറ പുരളാത്തതിനാല്‍ മരണം വരെ കേരളത്തിലെ പൊതു സമൂഹത്തില്‍ തലയുയര്‍ത്തി നില്ക്കും. ഒരു രാഷ്ടീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോആകില്ല. ലാഭനഷ്ടങ്ങളുടെ കണക്കു പുസ്തകം സൂക്ഷിച്ചിട്ടില്ലെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
അപരാധങ്ങള്‍ ഏറ്റുപറഞ്ഞ് തിരുത്തിയാല്‍ അര്‍ഹിക്കുന്ന പ്രധാന്യം നല്കി ചെറിയാന് ഫിലിപ്പിനെ സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം കഴിഞ്ഞ ദിവസം മുഖപ്രസംഗമെഴുതിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്കിലൂടെയാണ് ചെറിയാന് ഫിലിപ്പിന്റെ പ്രതികരണം. രാജ്യസഭാ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചെറിയാന് ഫിലിപ്പിന് സിപിഎം സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് വീക്ഷണം അദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചത്. എന്നാൽ വീക്ഷണം മുഖപ്രസംഗത്തെ തള്ളിയ മുല്ലപ്പള്ളി, ഉപാധികളൊന്നും ഇല്ലാതെ ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.