കാക്കിയണിയാന്‍ കാത്തിരുന്നു: കയ്യിലിരുപ്പ് കൊണ്ടുവന്നത് കൈവിലങ്ങ്
Last Updated:
മലപ്പുറം: ഹര്‍ത്താല്‍ ദിവസം പൊന്നാനിയില്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായവരില്‍ പൊലീസില്‍ ജോലിക്ക് പ്രവേശിക്കാന്‍ ഉള്ളയാളും. ആശ്രിതനിയമനതിലൂടെ ജോലിയില്‍ പ്രവേശിക്കാനിരുന്ന പൊന്നാനി കാഞ്ഞിരമുക്ക് സ്വദേശി അരുണ്‍ കുമാറാണ് പൊന്നാനി എസ്‌ഐയുടെ കൈ ഒടിച്ച കേസില്‍ റിമാന്‍ഡിലായത്.
ഹര്‍ത്താല്‍ ദിവസം പൊന്നാനി സിവി ജങ്ഷനില്‍ ആയിരുന്നു പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടിയത്. സിഐയും എസ്‌ഐയും ഉള്‍പ്പെടെ ഏഴു പൊലീസുകാര്‍ക്ക് അക്രമത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ അറസ്റ്റിലായ അരുണ്‍ ബിജെപിയുടെ സജീവ പ്രവര്‍ത്തകനും അക്രമത്തിന് നേതൃത്വം നല്‍കിയയാളുമായിരുന്നു. ഇയാള്‍ക്കെതിരെ വധശ്രമം, പരുക്കേല്‍പ്പിക്കല്‍, സംഘം ചേര്‍ന്നുള്ള അക്രമം തുടങ്ങി ജാമ്യം ലഭിക്കാത്ത ഒമ്പത് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
Also Read: KSRTCക്കുണ്ടായ നഷ്ടം അക്രമികളിൽ നിന്ന് ഈടാക്കും: മന്ത്രി ശശീന്ദ്രന്‍
അരുണിന്റെ അച്ഛന്‍ സുന്ദരരാജന്‍ സിവില്‍ പൊലീസ് ഓഫീസറായിരുന്നു. സര്‍വീസില്‍ ഇരിക്കെ ഇയാള്‍ മരിച്ച സാഹചര്യത്തിലായിരുന്നു അരുണ്‍ കുമാറിന് നിയമനം ലഭിച്ചത്. ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്നോടിയായുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് അരുണ്‍ കുമാര്‍ കേസില്‍ അകത്താകുന്നത്.
advertisement
Dont Miss: രക്തരൂക്ഷിത മാർഗങ്ങളിലൂടെയല്ല നവോത്ഥാനമുണ്ടാകേണ്ടത്: സർക്കാരിനെതിരെ കെസിബിസി
സര്‍വീസില്‍ പ്രവേശിക്കാന്‍ ഇരിക്കെ പോലീസിനെ തന്നെ അക്രമിച്ചതിനു പിടിയില്‍ ആയതോടെ ഇയാളുടെ നിയമനം ഇനി സാധ്യമാകില്ല. അക്രമത്തില്‍ എസ്‌ഐ നൗഫലിന്റെ കൈ ഒടിയുകയും രണ്ട് സിവില്‍ പോലീസുകാര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. എസ്‌ഐയ്ക്ക് മൂന്നുമാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സംഭവത്തില്‍ അരുണ്‍ കുമാറുള്‍പ്പെടെ ആറുപേരാണ് റിമാന്‍ഡിലുള്ളത്. പൊന്നാനി സബ് ജയിലിലാണ് ഇവര്‍.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 06, 2019 4:25 PM IST