മുതലപ്പൊഴിയിൽ മത്സ്യ ബന്ധന വള്ളം നിയന്ത്രണം വിട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറി

Last Updated:

പുതുക്കുറിച്ചി സ്വദേശി അനിലിൻ്റെ ഉടസ്ഥതയിലുള്ള നജാത്ത് എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.

തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യ ബന്ധന വള്ളം നിയന്ത്രണം വിട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറി അപകടം. കടലിൽ വീണ മത്സ്യതൊഴിലാളി നീന്തി കയറി. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം. അഭി, മൊയ്തീൻ, എന്നീവരാണ് വള്ളത്തിലുണ്ടായിരുന്നത്. പുലിമുട്ടിലേക്ക് ഇടിച്ചുകയറിയതോടെ അഭി കടലിലേക്ക് വീഴുകയും പിന്നീട് നീന്തി കയറുകയുമായിരുന്നു. പുതുക്കുറിച്ചി സ്വദേശി അനിലിൻ്റെ ഉടസ്ഥതയിലുള്ള നജാത്ത് എന്ന വള്ളമാണ് അപകടത്തിൽ പ്പെട്ടത്. പുലിമുട്ടിൽ കയറിയ വള്ളം മത്സ്യത്തൊഴിലാളികളുടെ വള്ളം എത്തി കെട്ടി വലിച്ച് മുതലപ്പൊഴി ഹാർബറിൽ എത്തിക്കുകയായിരുന്നു.
കഴിഞ്ഞാഴ്ച മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് 4 പേര്‍ മരിച്ചിരുന്നു. പുതുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോൻ, സുരേഷ് ഫെർണാണ്ടസ്, ബിജു ആന്റണി, റോബിൻ എഡ്‍വിൻ എന്നിവരായിരുന്നു മരിച്ചത്. മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക്  സർക്കാർ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നു.
മരിച്ച റോബിന്റെയും ബിജു ആന്റണിയുടെയും കുടുംബത്തിന് വീട് വെച്ച് നൽകും. റോബിന്റെ ഭാര്യ ലതികയ്ക്ക് ജോലി ഉറപ്പാക്കും. സുരേഷ് ഫർണാണ്ടസിന്റെ കുടുംബത്തിന്റെ ബാങ്ക് കടം ഒഴിവാക്കുമെന്നും കുഞ്ഞുമോന്റെ കുടുംബത്തിന് സ്ഥിരം വരുമാനം ഉറപ്പാക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുതലപ്പൊഴിയിൽ മത്സ്യ ബന്ധന വള്ളം നിയന്ത്രണം വിട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement