മുതലപ്പൊഴിയിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് സർക്കാരിന്റെ ആശ്വാസ പാക്കേജ്

Last Updated:

കഴിഞ്ഞ രണ്ടുമാസത്തിനിടെ മുതലപ്പൊഴിയിലുണ്ടായ പത്ത് അപകടങ്ങളാണ് മുതലപ്പൊഴിയിലുണ്ടായത്

മുതലപ്പൊഴി
മുതലപ്പൊഴി
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ആശ്വാസ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ. മരിച്ച റോബിന്റെയും ബിജു ആന്റണിയുടെയും കുടുംബത്തിന് വീട് വെച്ച് നൽകും. റോബിന്റെ ഭാര്യ ലതികയ്ക്ക് ജോലി ഉറപ്പാക്കും. സുരേഷ് ഫർണാണ്ടസിന്റെ കുടുംബത്തിന്റെ ബാങ്ക് കടം ഒഴിവാക്കുമെന്നും കുഞ്ഞുമോന്റെ കുടുംബത്തിന് സ്ഥിരം വരുമാനം ഉറപ്പാക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
മുതലപ്പൊഴിയിലെ അപകടങ്ങള്‍ക്ക് പരിഹാരം കാണാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംയുക്തയോഗം ചേർന്നിരുന്നു. സജി ചെറിയാന്‍, വി.ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍.അനില്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
Also Read- മുതലപ്പൊഴിയിൽ പുലിമുട്ട് വന്നശേഷം 17 വർഷത്തിൽ ബലിയായത് 69 മത്സ്യത്തൊഴിലാളികൾ
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികൾ മരിച്ചത്. പുതുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോൻ, സുരേഷ് ഫെർണാണ്ടസ്, ബിജു ആന്റണി, റോബിൻ എഡ്‍വിൻ എന്നിവരായിരുന്നു മരിച്ചത്.
Also Read- രാജ്യത്ത് ഏറ്റവും കൂടുതല്‍ ബസുകള്‍ കട്ടപ്പുറത്തുള്ളത് കേരളത്തില്‍; സ്വിഫ്റ്റ് വന്നപ്പോള്‍ ചില കടത്തുകാര്‍ക്ക് നഷ്ടമുണ്ടായെന്ന് KSRTC സിഎംഡി
കഴിഞ്ഞ രണ്ടുമാസത്തിനിടെ മുതലപ്പൊഴിയിലുണ്ടായ പത്താമത്തെ അപകടമാണിത്. അശാസ്ത്രീയമായ ഹാർബർ നിർമ്മാണമാണ് തുടർച്ചയായ അപകടത്തിന് കാരണമെന്ന് മത്സ്യതൊഴിലാളികള്‍ ആരോപിക്കുന്നു. നാട്ടുകാരായ മത്സ്യതൊഴിലാളികളും നേവിയുടെ സ്കൂബ ടീമും ചേർന്ന നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
advertisement
അപകടത്തെ തുടർന്ന് സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിമാരായ വി ശിവൻകുട്ടി, ആന്‍റണി രാജു, ജി ആർ അനിൽ എന്നിവരെ നാട്ടുകാർ തടഞ്ഞത് വലിയ വിവാദമായിരുന്നു. മന്ത്രിമാരെ തടഞ്ഞതിന് ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര അടക്കമുള്ളവർക്കെതിരെ കേസെടുത്തത് ഒരു ഇടവേളയ്ക്കുശേഷം സർക്കാരും ലത്തീൻ സഭയും തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമായി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുതലപ്പൊഴിയിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് സർക്കാരിന്റെ ആശ്വാസ പാക്കേജ്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement