കൊച്ചി: വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുന്ന ബോട്ടിന് തീപിടിച്ചു; പൂർണമായും കത്തിനശിച്ചു. ഐലന്റ് ഡി കൊച്ചി എന്ന ബോട്ടിനാണ് തീപ്പിടിച്ചത്. തന്തോന്നിതുരുത്തിൽ ഇന്ന് രാവിലെയാണ് സംഭവം.
Also read-കാസർഗോഡ് ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
ബോട്ട് നിർത്തിയിട്ടിരുന്നപ്പോഴാണ് തീപടർന്നത്. ബോട്ട് പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. മുളവുകാട് പൊലീസും തീരദേശ പൊലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ കൂടെ സഹായത്തോടെ തീയണച്ചു. സംഭവത്തിൽ മുളവുകാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.