ഇന്ത്യയിലെ മോശം മുഖ്യമന്ത്രി? കേരളത്തിലെ മികച്ച മുഖ്യമന്ത്രി? ഗൂഗിളിന് ഒറ്റ ഉത്തരം
Last Updated:
തിരുവനന്തപുരം : ഏറ്റവും മികച്ച, ഏറ്റവും മോശപ്പെട്ട മുഖ്യമന്ത്രിയാര് എന്ന രണ്ട് ചോദ്യത്തിനും ഗൂഗിൾ നൽകുന്ന ഉത്തരം ഒന്നാണ്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ..
ഇന്ത്യയിലെ ഏറ്റവും മോശം മുഖ്യമന്ത്രിയെ തെരയുമ്പോഴാണ് കേരളാ മുഖ്യന്റെ വിക്കീ പേജ് ആദ്യം തന്നെ വരുന്നത്. എന്നാൽ കേരളത്തിലെ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച മുഖ്യമന്ത്രി പിണറായി തന്നെയെന്നതിൽ ഗൂഗിളിന് സംശയമില്ല. ഈ പട്ടികയിൽ കേരളത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രി എ.കെ ആന്റണിയാണ്.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പിണറായിക്കെതിരെ വൻ ക്യാംപെയ്നിംഗ് തന്നെ നടക്കുന്നുണ്ട്. ഇതിന്റെ ഫലമാണ് ഗൂഗിൾ റിസർട്ട് എന്ന വിലയിരുത്തുണ്ട്. അതേസമയം ഇതിനെതിരെ പ്രതിരോധ പ്രചരണങ്ങളും സജീവമായിട്ടുണ്ട്.
advertisement
രാഷ്ട്രീയ നേതാക്കൾക്കെതിരെ ഇത്തരം വിചിത്ര സെർച്ച് റിസൾട്ടുകൾ ഗൂഗിളിൽ ഇതാദ്യമല്ല. നേരത്തെ ലോകത്തിലെ പത്ത് കൊടുംകുറ്റവാളികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെട്ടതും വാർത്താ പ്രാധാന്യം നേടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 07, 2019 12:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇന്ത്യയിലെ മോശം മുഖ്യമന്ത്രി? കേരളത്തിലെ മികച്ച മുഖ്യമന്ത്രി? ഗൂഗിളിന് ഒറ്റ ഉത്തരം