നായ കടിക്കുമോയെന്ന് ഭയം; ജോലി ഉപേക്ഷിച്ച് ബൂത്ത് ലെവൽ ഓഫീസർ
- Published by:Anuraj GR
- news18-malayalam
Last Updated:
പതിനാലു വർഷത്തെ ബി എൽ ഒ ജോലിക്കിടെ രണ്ടാം തവണയാണ് റഷീദിന് നായ കടിയേൽക്കുന്നത്.
കാസർകോട്: നായ പേടിയിൽ ബൂത്ത് ലെവൽ ഓഫീസർ ജോലി ഉപേക്ഷിച്ചിരിക്കുകയാണ് ഒരു യുവാവ്. കാസർഗോട് കാഞ്ഞങ്ങാട്ടെ റഷീദ് ടി.കെ. അതിഞ്ഞാൽ എന്നയാളാണ് ബൂത്ത് ലവൽ ഓഫീസർ പദവി പട്ടികടിയേറ്റതിനെ തുടർന്ന് ഒഴിഞ്ഞത്.
പതിനാലു വർഷത്തെ ബി എൽ ഒ ജോലിക്കിടെ രണ്ടാം തവണയാണ് റഷീദിന് നായ കടിയേൽക്കുന്നത്. രണ്ടു തവണയും ഔദ്യോഗിക കൃത്യനിർവ്വഹണത്തിനായി വീടുകളിൽ എത്തിയപ്പോഴാണ് റഷീദിന് കടിയേറ്റത്. 2008 ൽ കൊളവയലിൽ വച്ച് ഉണ്ടായ ആദ്യ ആക്രമണത്തിൽ നിസാര പരുക്കായിരുന്നെങ്കിൽ രണ്ടാഴ്ച മുൻപുണ്ടായ സംഭവത്തിൽ 11 ഇഞ്ചക്ഷൻ എടുത്തു കഴിഞ്ഞു. അതോടെയാണ് ജോലി തുടരാനില്ലെന്ന കാര്യം റഷീദ് തീരുമാനിച്ചത്.
ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഉണ്ടായ അപകടമായിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് അന്വേഷണം പോലും ഉണ്ടായിട്ടില്ലന്ന പരിഭവം റഷീദിനുണ്ട്.
advertisement
കൊല്ലം ശാസ്താംകോട്ടയില്‍ സ്ത്രീകളെ കടിച്ച തെരുവുനായ ചത്തു; പേവിഷബാധയെന്ന് സംശയം
ശാസ്താംകോട്ടയില്‍ രണ്ട് സ്ത്രീകളെ ആക്രമിച്ച തെരുവുനായ ചത്തു. മറ്റു തെരുവുനായ്ക്കളെയും പട്ടി കടിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ചത്ത തെരുവുനായ്ക്ക് പേവിഷബാധയേറ്റിട്ടുണ്ടോ എന്ന സംശയത്തിലാണ് മൃഗസംരക്ഷണ വകുപ്പ്. അതിനാല്‍ പരിശോധനയ്ക്ക് വിധേയമാക്കി ഇക്കാര്യം സ്ഥിരീകരിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് നടപടികള്‍ ആരംഭിച്ചു.
ശാസ്താംകോട്ട പഞ്ചായത്ത് പതിനാറാം വാർഡിലെ രണ്ട് സ്ത്രീകളെയാണ് തെരുവുനായ ഇന്നലെ വൈകിട്ടോടെ കടിച്ചത്. ഇതില്‍ ഒരു സ്ത്രീയെ റോഡില്‍ കൂടി നടന്നുപോകുമ്പോഴാണ് കടിച്ചത്. വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന പ്രായമായ സ്ത്രീയാണ് തെരുവുനായയുടെ കടിയേറ്റ രണ്ടാമത്തെയാള്‍.
advertisement
Also Read- കറവപ്പശു ചത്തത് പേവിഷബാധ മൂലമെന്ന് സംശയം; തിരുവനന്തപുരം കല്ലറയില്‍ 29 പേര്‍ നിരീക്ഷണത്തില്‍
പ്രദേശത്തെ ജനങ്ങളുടെ ഭീതി അകറ്റാന്‍ വലിയ ക്യാംപയിന്‍ നടത്താനുള്ള തീരുമാനത്തിലാണ് മൃഗസംരക്ഷണ വകുപ്പ്. പ്രദേശത്തെ തെരുവുനായ്ക്കളെ കണ്ടെത്താനും പരിശോധന നടത്താനുമാണ് മൃഗസംരക്ഷണ വകുപ്പ് ക്യാംപയിന്‍ നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 11, 2022 2:42 PM IST