കറവപ്പശു ചത്തത് പേവിഷബാധ മൂലമെന്ന് സംശയം; തിരുവനന്തപുരം കല്ലറയില്‍ 29 പേര്‍ നിരീക്ഷണത്തില്‍
- Published by:Arun krishna
- news18-malayalam
Last Updated:
പാൽ ഉപയോഗിച്ച 29 പേർ കല്ലറ ഗവ. ആശുപത്രിയിലും വീട്ടുടമയടക്കം നാലു പേർ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സ തേടി.
തിരുവനന്തപുരം കല്ലറയില്‍ കറവപശു ചത്തത് പേവിഷബാധയേറ്റത് മൂലമാണെന്ന് സംശയം. കല്ലറ വെള്ളംകുടി കാരംകുളത്ത് വീട്ടിൽ ഷീജാകുമാരിയുടെ പശുവാണ് ചത്തത്. മൃഗാശുപത്രിയിൽനിന്നു ഡോക്ടറെത്തി പരിശോധിച്ചപ്പോൾ പേവിഷബാധയുടെ ലക്ഷണങ്ങളാണ് കാണിക്കുന്നതെന്ന് ഉടമയെ അറിയിച്ചു.
പാൽ ഉപയോഗിച്ച 29 പേർ കല്ലറ ഗവ. ആശുപത്രിയിലും വീട്ടുടമയടക്കം നാലു പേർ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സ തേടി.
21 ദിവസം മുൻപ് സമീപത്തെ വീട്ടിലെ പട്ടി പേവിഷബാധയേറ്റ് ചത്തിരുന്നു. ഈ പട്ടി തൊഴുത്തിലും കയറിയിരുന്നു. തുടര്‍ന്നാണ് പേ വിഷബാധയുടെ ലക്ഷണങ്ങൾ ആണെന്ന് സംശയം ബലപ്പെട്ടത് . പാൽ ഉപയോഗിച്ച് 29 പേർ കല്ലറ ആശുപത്രിയിൽ നിന്നും വാക്സിൻ എടുത്തു.
advertisement
പശുവിന്റെ ഉടമ ഷീജാകുമാരി, മകൾ, മകൻ, മരുമകൻ എന്നിവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ ദിവസം കോട്ടയം പാമ്പാടിയില്‍ പേ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പോത്ത് ചത്തിരുന്നു. പാമ്പാടി പഞ്ചായത്ത് രണ്ടാം വാർഡിലെ പന്തമാക്കൽ വീട്ടിൽ തങ്കമ്മ ഹരിയുടെ വീട്ടിലെ പോത്താണ് ചത്തത്. രാത്രി മുതലാണ് പോത്ത് പേ വിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചത്.
രണ്ടാഴ് മുമ്പ് പോത്തിനെ ഒരു തെരുവുനായ കടിച്ചിരുന്നു. ഈ നായയ്ക്കും പേ വിഷ ബാധ ഉണ്ടായിരുന്നതായി സംശയമുണ്ടായിരുന്നു. പോത്തിന്റെ പേ വിഷ ബാധ സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തും. മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കുമെന്ന് പഞ്ചായത്തും ആരോഗ്യ വകുപ്പും അറിയിച്ചു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 10, 2022 12:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കറവപ്പശു ചത്തത് പേവിഷബാധ മൂലമെന്ന് സംശയം; തിരുവനന്തപുരം കല്ലറയില്‍ 29 പേര്‍ നിരീക്ഷണത്തില്‍