ഭാര്യവീട്ടിൽ വിരുന്നെത്തിയ നവവരൻ പുഴയിൽ മുങ്ങി മരിച്ചു

Last Updated:

ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഭാര്യ വീട്ടിൽ വിരുന്നിനെത്തിയ നവവരൻ പുഴയിൽ മുങ്ങി മരിച്ചു. മലപ്പുറം കോട്ടക്കലിലാണ് സംഭവം. പേരാമ്പ്ര മേപ്പയൂർ വാളിയിൽ ബംഷീർ- റംല ദമ്പതികളുടെ മകൻ മുഹമ്മദ് റോഷൻ (24) ആണ് മരിച്ചത്. ബന്ധുക്കൾക്കും വീട്ടുകാർക്കും ഒപ്പം കടലുണ്ടി പുഴയിൽ കുളിക്കാൻ പോയതായിരുന്നു വരൻ. കടലുണ്ടി പുഴയിലെ എടരിക്കോട് മഞ്ഞമാട് കടവിൽ തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം സംഭവിച്ചത്.
കുളിക്കുന്നതിനിടെ റോഷൻ ഒഴുക്കിൽ പെടുകയായിരുന്നു. തിരച്ചിൽ നടത്തി ഉടൻതന്നെ റോഷനെ കണ്ടെത്തി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ചുടലപ്പാറ പത്തൂർ ഹംസക്കുട്ടിയുടെ മകൾ റാഹിബയുമായി കഴിഞ്ഞ 21നായിരുന്നു റോഷന്റെ വിവാഹം നടന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭാര്യവീട്ടിൽ വിരുന്നെത്തിയ നവവരൻ പുഴയിൽ മുങ്ങി മരിച്ചു
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement