India- China Faceoff | ഗാൽവൻ നദിയ്ക്ക് കുറുകെ ഇന്ത്യ പാലം നിർമാണം പൂർത്തിയാക്കിയെന്ന് റിപ്പോർട്ട്
- Published by:Rajesh V
- news18-malayalam
Last Updated:
India Completes Building Key Bridge over Galwan River | തിങ്കളാഴ്ച ഇന്ത്യ- ചൈന സൈന്യങ്ങൾ തമ്മിൽ സംഘർഷമുണ്ടായെങ്കിലും പാലത്തിന്റെ നിർമാണം തടയാൻ ചൈനയ്ക്ക് സാധിച്ചിരുന്നില്ല. 60 മീറ്ററാണ് പാലത്തിന്റെ നീളം.
ന്യൂഡൽഹി: ചൈനയുടെ എതിർപ്പ് മറികടന്ന് ഗാൽവൻ നദിക്ക് കുറുകെയുള്ള പാലം നിർമാണം പൂർത്തിയാക്കി ഇന്ത്യ. തിങ്കളാഴ്ച ഇന്ത്യ- ചൈന സൈന്യങ്ങൾ തമ്മിൽ സംഘർഷമുണ്ടായ കിഴക്കൻ ലഡാക്കിലെ പട്രോളിംഗ് പോയിന്റ് 14ന് സമീപത്താണ് ഇന്ത്യൻ സൈന്യം പാലം നിർമാണം പൂർത്തിയാക്കുന്നത്. ഗാൽവൻ നദിയ്ക്ക് കുറുകെയുള്ള പാലം ഇന്ത്യ നിർമിക്കാൻ ആരംഭിച്ചത് ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് ഇന്ത്യ- ചൈന അതിർത്തി തർക്കത്തിനും പിന്നീട് സംഘർഷത്തിനും ഇടയാക്കിയത്.
ഈ പാലത്തിന്റെ നിർമാണം ആരംഭിച്ചതാണ് ഇന്ത്യൻ സൈന്യവും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയും തമ്മിലുള്ള ആറ് ആഴ്ച നീണ്ട അതിർത്തി തർക്കത്തിന്റെ കാരണങ്ങളിലൊന്ന്. ഗാൽവൻ നദിക്ക് കുറുകെ ഡർബുക്ക്- ഷ്യോക് വഴി ദൗലത്ബെഗ് ഓൾഡിയിലേക്ക് ഇന്ത്യ നിർമിക്കുന്ന 255 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ ഭാഗമായ എട്ട് പാലങ്ങളിൽ ഒന്നാണ് ഗാൽവൻ നദിയ്ക്ക് കുറുകെ നിർമിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ഇന്ത്യ- ചൈന സൈന്യങ്ങൾ തമ്മിൽ സംഘർഷമുണ്ടായെങ്കിലും പാലത്തിന്റെ നിർമാണം തടയാൻ ചൈനയ്ക്ക് സാധിച്ചിരുന്നില്ല. 60 മീറ്ററാണ് പാലത്തിന്റെ നീളം. ഗാൽവൻ നദിയെയും ചെങ്കുത്തായ മലനിരകളെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. ചൈനയ്ക്ക് എതിർപ്പ് ചൈനയ്ക്ക് എതിർപ്പ് അതിർത്തിയിലെ ഇന്ത്യൻ സൈന്യത്തിന്റെ സജ്ജീകരണങ്ങൾ ശക്തിപ്പെടുത്താൻ സഹായിക്കുന്ന പാലത്തിന്റെ നിർമാണം തടയാൻ ആദ്യം മുതൽ തന്നെ ചൈന ശ്രമിക്കുകയും ചെയ്തിരുന്നു.
advertisement
TRENDING:ADIEU DEAR SACHY | ചലച്ചിത്രലോകം സച്ചിയെ ഓർക്കുമ്പോൾ [VIDEO] Rajya Sabha Election: വോട്ട് ചെയ്യാൻ കോവിഡ് രോഗിയായ കോൺഗ്രസ് എംഎൽഎയും; എത്തിയത് പിപിഇ കിറ്റ് ധരിച്ച് [NEWS]Indo China Face off| ഇന്ത്യയുടെ ഒരിഞ്ച് ഭൂമി ആർക്കും വിട്ടുകൊടുക്കില്ല; ചൈനക്ക് ശക്തമായ മറുപടി നൽകി: പ്രധാനമന്ത്രി [NEWS]
ചൈനയിൽ നിന്ന് അക്രമമുണ്ടാകുന്ന സാഹചര്യത്തിൽ സേനയും ആയുധങ്ങളും ടാങ്കുകളും അതിർത്തിയിലേക്ക് എത്തിക്കാൻ ഈ റോഡ് നിർണായകമായിത്തീരും. എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള ഈ പാത നവീകരിക്കാനുള്ള ഇന്ത്യൻ സൈന്യത്തിന്റെ നടപടി ആദ്യം മുതൽ തന്നെ ചൈനയെ പ്രകോപിപ്പിച്ചിരുന്നു.
advertisement
ലഡാക്കിൽ ഗാൽവൻ വാലിയിൽ ഇന്ത്യ- ചൈന സൈന്യങ്ങൾ തമ്മിൽ സംഘർഷമുണ്ടായതോടെ ഇന്ത്യൻ വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ ആർകെഎസ് ബദൗരിയ അപ്രതീക്ഷിതമായി ലഡാക്ക് സന്ദർശിച്ചിരുന്നു. ലേയിലെയും ശ്രീനഗറിലേയും ബേസ് ക്യാമ്പുകളിലെത്തിയ അദ്ദേഹം മുതിർന്ന സൈനികരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. അതിനിടെ ഇന്ത്യൻ വ്യോമസേനയുടെ പോർവിമാനങ്ങളും ആയുധങ്ങളും അതിർത്തിയിലേക്ക് എത്തിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
അതിർത്തികളിൽ സുരക്ഷ അതിർത്തികളിൽ സുരക്ഷ ഇന്ത്യൻ വ്യോമസേനയുടെ പോർ വിമാനങ്ങളായ സുഖോയ് 30 എംകെഐ, മിറാഷ് 2000, ജാഗ്വാർ എന്നിവയെല്ലാം പൂർണ്ണ സജ്ജമായിക്കഴിഞ്ഞതായി ഇന്ത്യൻ വ്യോമസേന വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ- ചൈന സംഘർത്തിന്റെ സാഹചര്യത്തിൽ ഇന്ത്യൻ അതിർത്തികളിലെല്ലാം സുരക്ഷ ഉറപ്പാക്കുകയും ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
advertisement
Location :
First Published :
June 20, 2020 7:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/India-China/
India- China Faceoff | ഗാൽവൻ നദിയ്ക്ക് കുറുകെ ഇന്ത്യ പാലം നിർമാണം പൂർത്തിയാക്കിയെന്ന് റിപ്പോർട്ട്