തിരുവനന്തപുരത്ത് യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി ; കാൽവേർപെട്ട നിലയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
നായ്ക്കൾ കാൽ കടിച്ചുവലിക്കുന്നത് കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരം: യുവാവിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പാങ്ങോട് ആണ് സംഭവം. മൃതദേഹത്തില്‍ നിന്ന് വേര്‍പെട്ട കാല്‍ നായ്ക്കള്‍ കടിച്ചു വലിക്കുന്നത് തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടതിനെ തുടന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. പരയ്ക്കാട് കോളനിയിലെ ഷിബുവാണ് മരിച്ചത്. ഇയാൾ ഒറ്റയ്ക്കായിരുന്നു താമസം.
Also Read- 'കാർ വാങ്ങിക്കാൻ രക്ഷിതാക്കളിൽ നിന്നും പണം കിട്ടാൻ ഇരുപതുകാരന്റെ തട്ടിക്കൊണ്ടുപോകൽ നാടകം'
മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ചില സുഹൃത്തുക്കള്‍ ഇടയ്ക്കിടെ വീട്ടിലെത്തി മദ്യപിക്കാറുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. രണ്ട് ദിവസമായി ഇവരെ ആരെയും കണ്ടിട്ടില്ലെന്നും ഇവർ. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം തുടങ്ങിയതായി പാങ്ങോട് പൊലീസ് അറിയിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 07, 2020 12:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി ; കാൽവേർപെട്ട നിലയിൽ


