ഇടുക്കി: പ്രളയാനന്തര കേരളത്തിന്റെ ഏറ്റവും വലിയ ബാധ്യതകളിലൊന്നാണ് സാമാന്യ സൗകര്യങ്ങളുള്ള വീടുകളുടെ നിര്‍മ്മാണം. എന്നാല്‍ ഒരുവീട് പെയിന്റ് ചെയ്യുന്ന പണവും സമയവുമുണ്ടെങ്കില്‍ സാധാരണക്കാരന് ഷെഡുകളില്‍ നിന്ന് മോചനമാകാമെന്ന് കാട്ടിത്തരികയാണ് ഇടുക്കിയില്‍ നിന്നും ജിജോ കൂര്യന് എന്ന ജിജോ അച്ചന്. വെറും ഒന്നര ലക്ഷം രൂപയും പത്ത് ദിവസവും ഉണ്ടെങ്കില്‍ ഒരുകുടുംബത്തിനുള്ള വാസസ്ഥലം യാഥാര്‍ത്ഥ്യമാകുമെന്നാണ് അദ്ദേഹം പറയുന്നത്.
ചുരുങ്ങിയ ചെലവില്‍ ക്യാബിന് ഹൗസുകള്‍ നിര്‍മ്മിച്ചതിനെക്കുറിച്ചുള്ള ജിജോ കൂര്യന്റെ ഫേസ്ബുക്ക് പോസ്റ്റ്.
Dont Miss:
PHOTOS- ക്യാബിന് ഹൗസ് താത്കാലിക പുനരധിവാസത്തിലെ ഒരു ചെലവുകുറഞ്ഞ സാധ്യത
ഇടുക്കിയുടെ പുനരധിവാസം എങ്ങനെയാവണം എന്ന് പരമ്പര എഴുതി പൂര്‍ത്തികരിക്കാതെ എഫ്. ബി. സജീവസാന്നിധ്യം അവസാനിപ്പിച്ചിട്ട് ഏതാണ്ട് രണ്ടുമാസങ്ങള്‍ കഴിഞ്ഞു. എന്തെടുക്കുകയായിരുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളില്‍ ഒന്നാണ് ഈ ചിത്രങ്ങള്‍. ക്യാബിന് ഹൗസ് എന്ന സങ്കല്പത്തെ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുകയായിരുന്നു ഞങ്ങള്‍ ചില സുഹൃത്തുക്കള്‍. ക്യാബിന് ഹൗസുകള്‍ താത്കാലിക പുനരധിവാസത്തിലെ ഒരു ചെലവുകുറഞ്ഞ സാധ്യതയാണ്. ഒരു ബെഡ് റൂം, ഒരു ഓപ്പണ്‍ കിച്ചന്, ഒരു ടോയ്ലറ്റ്, ഒരു സിറ്റ് ഔട്ട്- ഇത്രയുമാണ് രണ്ട് അംഗങ്ങള്‍ വരെയുള്ള വീടുകളുടെ പ്ലാനില്‍ ഉള്ളത്. മൂന്നോ നാലോ അംഗങ്ങള്‍ ഉള്ള വീടുകള്‍ക്ക് രണ്ട് ബെഡ് റൂം ഉണ്ടാവും. ഇതുവരെ രണ്ടു ക്യാബിന് ഹൗസുകളാണ് ഇടുക്കിയില്‍ പൂര്‍ത്തികരിച്ചത്. സന്മനസ്സുള്ള സുഹൃത്തുക്കള്‍ ഉള്ള കാലത്തോളം ഇത് തുടരുകയും ചെയ്യും. ഈ നിര്‍മ്മാണത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങള്‍ ഇവയാണ്:
Also Read: നാടിന് പ്രളയാനന്തര പ്രതിസന്ധി; സെക്രട്ടേറിയറ്റിന് പുതിയ എസി 35 എണ്ണം
1. ഒരു ക്യാബില്‍ ഹൗസിന് ഒന്നരലക്ഷം രൂപ എന്ന ചെലവുകുറഞ്ഞ നിര്‍മ്മാണം.
2. ഭൂമിയെ ഭാരപ്പെടുത്താത്ത നിര്‍മ്മാണം.
3. നിര്‍മ്മാണത്തിലെ പ്രാദേശിക സഹകരണം.
4. ചുരുങ്ങിയ സമയത്തിനുള്ളില്‍ (10 തൊഴില്‍ ദിനങ്ങള്‍) പൂര്‍ത്തികരിക്കുന്ന നിര്‍മ്മാണം.
5. വീട് ഒരു ആര്‍ഭാടമല്ല, ആവശ്യമാണെന്ന ദര്‍ശനം.
Also Read: '18 വയസിന് താഴെയുള്ള കുട്ടികളെ വനിതാ മതിലിൽ പങ്കെടുപ്പിക്കരുത്'
ഈ സംരംഭത്തെ ഒരു വിജയമാക്കി മാറ്റിയ സുഹൃത്തുക്കള്‍ ഈ സൗഹൃദലോകത്ത് തന്നെയുണ്ട്. ആരേയും പേരെടുത്ത് പറയുന്നില്ല. ഒന്നുമാത്രം പറയുന്നു ഇത് വ്യക്തിപരമായ ക്രെഡിറ്റിന്റെ പ്രശ്നമല്ല, വീടില്ലാത്തവന്റെ ആശ്വാസമാണ്. സുഹൃത്തുക്കള്‍ ആര്‍ക്കും ഈ സംരംഭത്തില്‍ നിങ്ങളാല്‍ കഴിയുന്ന വിധത്തില്‍ സഹകരിക്കാം. നമ്മളില്‍ ചിലര്‍ വീട് ഒരുവട്ടം പെയിന്റ് ചെയ്യുന്ന തുകയ്ക്ക് വീടില്ലാതെ പ്ലാസ്റ്റിക് ഷെഡുകളില്‍ കഴിയുന്നവര്‍ക്ക് ഒരു വീട് ഉണ്ടായേക്കാം എന്നത് ഒരു സാധ്യതയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.