• HOME
 • »
 • NEWS
 • »
 • kerala
 • »
 • CAR OVERTURNED AND CRASHED INTO A RUBBER TREE AFTER A DOG JUMPED

നായ കുറുകെ ചാടി; താഴ്ചയിലേക്ക് മറിഞ്ഞ കാർ റബർ മരത്തിൽ തട്ടിനിന്നു; യുവാവ് അത്ഭുതകരമായി രക്ഷപെട്ടു

കാര്‍ ഓടിച്ചിരുന്ന റാന്നി സ്വദേശിയായ യുവാവ് കാര്യമായ പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. റബര്‍ മരത്തില്‍ തട്ടി നിന്നതിനാല്‍ കാര്‍ കൂടുതല്‍ താഴ്ചയിലേക്ക് പോയില്ല.

Car-accident

Car-accident

 • Share this:
  പത്തനംതിട്ട: നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു. പത്തനതംതിട്ട റാന്നിയിലാണ് സംഭവം. റാന്നി മുണ്ടപ്പുഴ റോഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആറ് മണിടെയാണ് അപകടം ഉണ്ടായത്. കാര്‍ ഓടിച്ചിരുന്ന റാന്നി സ്വദേശിയായ യുവാവ് കാര്യമായ പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. റബര്‍ മരത്തില്‍ തട്ടി നിന്നതിനാല്‍ കാര്‍ കൂടുതല്‍ താഴ്ചയിലേക്ക് പോയില്ല.

  വൻ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ ഓടിച്ചിരുന്ന യുവാവിനെ പുറത്തെത്തിച്ചു. പിന്നീട് സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. ഇന്ന് രാവിലെ തന്നെ ക്രെയിന്‍ ഉപയോഗിച്ച്‌ കാര്‍ പുറത്തെടുത്തു. കാറിന് സാരമായ തകരാറുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ റാന്നി പൊലീസ് കേസെടുത്തു.

  ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ചുനിന്നു; രണ്ടുപേർക്ക് പരിക്ക്

  ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ബസ് അപകടത്തിൽപ്പെട്ടു. ആ​റ്റി​ങ്ങ​ല്‍ ആ​ലം​കോ​ടി​ന് സ​മീ​പം സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വിട്ട് മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഡ്രൈ​വ​ര്‍​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം തെ​റ്റി​യ ബ​സ് ര​ണ്ട് ബൈ​ക്ക് യാ​ത്രി​ക​രെ ഇ​ടി​ക്കു​ക​യും റോ​ഡി​ന് വ​ശ​ത്തേ​ക്ക് മ​റി​ഞ്ഞു മ​തി​ലി​ലി​ടി​ച്ച്‌ നി​ല്‍​ക്കു​ക​യു​മാ​യി​രു​ന്നു.

  Also Read- 'ലൈംഗിക ബന്ധം വാട്സാപ്പ് സ്റ്റാറ്റസ്'; ജന്മദിനം ആഘോഷിച്ച വനിതാ പൊലീസും ഓഫീസറും ജയിലിലായത് ഇങ്ങനെ

  ആ​റ്റി​ങ്ങ​ലി​ല്‍ നി​ന്ന് ക​ല്ലമ്പ​ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ദേ​വൂ​ട്ടി എന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. പൂ​വ​ന്‍​പാ​റ പു​ളി​മൂ​ട് സ്വ​ദേ​ശി ഷൈ​ബു (35) ആ​യി​രു​ന്നു ബ​സ് ഡ്രൈ​വ​ര്‍. വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ ഇദ്ദേഹത്തിന് അപസ്മാരം ഉണ്ടാകുകയായിരുന്നു. ഇതോടെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും ബൈക്കിൽ ഇടിച്ചശേഷം മതിലിൽ ഇടിച്ചു നിൽക്കുകയുമായിരുന്നു.

  ബ​സ് ഡ്രൈ​വ​റെ​യും പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​നെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല. ബസ് ഡ്രൈവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ബസിന് വേഗത കുറവായത് കൊണ്ടാണ് വലിയ അപകടം ഒഴിവായതെന്ന് ദൃക്സാക്ഷികളും യാത്രക്കാരും പറഞ്ഞു.

  മദ്യപാനം; അമിതവേഗം; അഞ്ചു വര്‍ഷത്തിനിടെ 259 KSRTC ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദായി

  ഗതാഗത നിയമം ലംഘിച്ചതിന് സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തിനിടെ ഗതാഗത വകുപ്പ് റദ്ദാക്കിയത് 259 കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാരുടെ ലൈസന്‍സ്. അമിതവേഗം, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, മദ്യപിച്ചുള്ള ഡ്രൈവിങ് എന്നീ കാരണങ്ങളാലാണ് കൂടുതല്‍ പേരുടെയും ലൈസന്‍സ് റദ്ദാക്കിയത്. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാര്‍ക്കെതിരേ നടപടി ഉണ്ടാകാതിരുന്നത് ലോക്ഡൗണ്‍ കാലഘട്ടമായിരുന്ന 2020-ല്‍ മാത്രമാണ്.

  2016 മേയ് മുതല്‍ 2021 ഏപ്രില്‍ വരെയുള്ള കണക്കുകളാണ് ഗതാഗത വകുപ്പ് നല്‍കിയത്. ഈ കാലഘട്ടത്തില്‍ അപകടങ്ങളുടെ എണ്ണത്തിലും കേരളം മുന്‍പന്തിയിലാണ്. 2016 മുതല്‍ 2021 ജൂലായ് വരെ 2,05,512 അപകടങ്ങളിലായി 22076 പേരാണ് മരിച്ചത്. കൂടാതെ 2,29,229 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

  അഞ്ചു വര്‍ഷത്തിനിടെ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ 51,198 പേരുടെ ഡ്രൈവിങ് ലൈസന്‍സാണ് റദ്ദാക്കിയത്. 2020-ല്‍ ലോക്ഡൗണും നിയന്ത്രണങ്ങളും കാരണം വാഹനങ്ങളുടെ എണ്ണം നിരത്തില്‍ കുറവായിരുന്ന 883 പേര്‍ക്കാണ് നിയമ നടപടിയിലൂടെ ലൈസന്‍സ് നഷ്ടമായത്. ഈ വര്‍ഷം ഏപ്രില്‍ വരെ മാത്രം 997 പേരുടെ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്.

  അപകടരമായ രീതിയില്‍ വാഹനം ഓടിച്ചവര്‍, ട്രാഫിക് സിഗ്‌നല്‍ തെറ്റിച്ച് വാഹനം ഓടിച്ചവര്‍, അമിത ഭാരം കയറ്റി ചരക്കുവാഹനം ഓടിച്ചവര്‍, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ചവര്‍, ചരക്കുവാഹനത്തില്‍ ആളുകളെ കയറ്റി വാഹനം ഓടിച്ചവര്‍ തുടങ്ങിയവരും ഡ്രൈവിങ് ലൈസന്‍സ് നഷ്ടമായവരില്‍ ഉള്‍പ്പെടുന്നു.

  Also Read- സൗന്ദര്യവർദ്ധക വസ്തുക്കൾ നല്‍കാമെന്ന് പറഞ്ഞ് പീഡനം; ദുബായിൽ പ്രവാസി ഹെയര്‍ഡ്രെസര്‍ക്ക് 15 വര്‍ഷം തടവ്

  റോഡപകടങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ് ഇതിനൊപ്പം ഗതാഗത നിയമലംഘനങ്ങളും. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ തുടങ്ങിയതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
  Published by:Anuraj GR
  First published:
  )}