Career Guidance: തൊഴിലവസരം മുതലാക്കാൻ മാനേജ്മെന്റ് പഠനം
Last Updated:
(ഓരോരുത്തരുടെയും അഭിരുചിക്ക് ഇണങ്ങിയ കോഴ്സ് എങ്ങനെ കണ്ടെത്താം? ഭാവിയില്‍ ഉന്നത തൊഴില്‍ സാധ്യത ഉറപ്പു നല്കുന്ന കോഴ്സുകള്‍ ഏതെല്ലാം? അവ എവിടെ പഠിക്കണം? കരിയര്‍ വിദഗ്ധന്‍ ജലീഷ് പീറ്റര്‍ നല്കുന്ന നിര്‍ദേശങ്ങള്‍)
അറിവിനു വേണ്ടിയുള്ള പഠനം ഇപ്പോള്‍ തൊഴിലിനു വേണ്ടിയുളള പഠനമായി മാറിയിരിക്കുന്നു. അപ്പോള്‍ ഏത് കോഴ്സ് പഠിക്കണം? എന്നത് വളരെ പ്രധാനമാണ്. 2019-ലെ ടോപ് 25 തൊഴില്‍ മേഖലകളെക്കുറിച്ചും പഠനസ്ഥാപനങ്ങളെക്കുറിച്ചും അറിവ് നല്കുന്ന പരമ്പരയുടെ തുടർച്ച.
മാനേജ്മെന്റ് കോഴ്സുകള്‍
മാനേജ്മെന്റ് കോഴ്സുകള്‍ക്ക് തിളക്കം കുറഞ്ഞിട്ടില്ല. കേരളത്തില്‍ വരാന്‍ പോകുന്ന തൊഴില്‍ വിപ്ലവത്തില്‍ മാനേജ്മെന്റ് വിദഗ്ധര്‍ക്ക് ഏറെ അവസരങ്ങള്‍ തുറന്നു കിട്ടും. സര്‍വ്വമേഖലകളിലും മാനേജ്മെന്റ് വിദഗ്ധരുടെ സേവനം അന്ന് അനിവാര്യമാണ്.
സര്‍വ്വകലാശാലാ തലത്തില്‍ നടത്തുന്ന മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന് (എം. ബി. എ.) മറ്റ് സ്ഥാപനങ്ങള്‍ ഇതിനു തുല്യമായി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്മെന്റ് (പി. ജി. ഡി. എം.) എന്നീ രണ്ടു വര്‍ഷ കോഴ്സുകളാണ് മാനേജ്മെന്റ് പഠനത്തിലെ പുതിയ തിളക്കങ്ങള്‍.
advertisement
ചുരുങ്ങിയത് 50 ശതമാനമെങ്കിലും മാര്‍ക്ക് നേടി ഏത് വിഷയത്തില്‍ ബിരുദമെടുത്തവര്‍ക്കും അപേക്ഷിക്കാം. മത്സരപരീക്ഷ, ഗ്രൂപ്പ് ഡിസ്കക്ഷന്‍, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
പല സര്‍വ്വകലാശാലകളിലും പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ചേരാവുന്ന ഇന്റഗ്രേറ്റഡ് എം.ബി.എ. / എം.എം.എസ്. (അഞ്ചു വര്‍ഷം) കോഴ്സുകളുണ്ട്. മുന്നു വര്‍ഷത്തെ പാര്‍ട്ട്ടൈം എം.ബി.എ.യും സര്‍വ്വകലാശാലകള്‍ നടത്തുന്നു. ബിസിനസ് രംഗത്തെ വിവിധ മേഖലകളില്‍ ഇത്തരം കോഴ്സുകള്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് ഏറെ സാധ്യതകളാണുള്ളത്.
അംഗീകാരവും മാര്‍ക്കറ്റ് വാല്യുവും മുന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച പ്ലേസ്മെന്റുമൊക്കെ നന്നായി മനസ്സിലാക്കി വേണം പഠനകേന്ദ്രം തെരഞ്ഞെടുക്കുവാന്‍.
advertisement
നവീന മാനേജ്മെന്റ് കോഴ്സുകള്‍
മാനേജ്മെന്റ് പഠനത്തില്‍ ഏറ്റവും പ്രധാനം പഠനത്തിനായി തെരഞ്ഞെടുക്കുന്ന സ്ഥാപനവും സ്പെഷ്യലൈസേഷനുമാണ്. നവീനമായ അനവധി മാനേജ്മെന്റ് മേഖലകളെ നമുക്ക് പരിചയപ്പെടാം.
റീട്ടേയില്‍ മാനേജ്മെന്റ്
ആഗോളതലത്തില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യന്‍ ചില്ല വില്പന മേഖല. ഇന്ത്യന്‍ റീട്ടെയ്ല്‍ രംഗത്ത് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒന്നര ലക്ഷം വിദഗ്ധ തൊഴിലാളികള്‍ വേണ്ടിവരും. ഇതില്‍ നാലില്‍ ഒരു ഭാഗം മാനേജ്മെന്റ് വിദഗ്ധരാവും. റീട്ടെയ്ല്‍ മാനേജ്മെന്റില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് മുതല്‍ എം.ബി.എ. വരെ കോഴ്സുകളുണ്ട്. സര്‍ട്ടിഫിക്കറ്റ് കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് പോലും വന്‍കിട ഷോപ്പിംഗ് മാളുകള്‍, പബ്ലിഷിംഗ് കമ്പനികള്‍, മ്യൂസിക് ഇന്‍ഡസ്ട്രി, മള്‍ട്ടിപ്ലക്സുകള്‍, റെഡിമെയ്ഡ് വ്യവസായം, മൊബൈല്‍ ഫോണ്‍ റീട്ടെയില്‍ എന്നിവയില്‍ അനേകം അവസരങ്ങളുണ്ട്. ഏതെങ്കലും വിഷയത്തില്‍ ബിരുദവും റീട്ടെയിലിംഗില്‍ പി.ജി.ഡിപ്ലോമയോ എം.ബി.എ.യോ കഴിഞ്ഞവര്‍ക്ക് സ്റ്റോര്‍ മാനേജര്‍, അക്കൗണ്ടിംഗ് ഓഫീസര്‍, ലോജിസ്റ്റിക് മാനേജര്‍ എന്നീ വൈവിധ്യമാര്‍ന്ന തസ്തികകളില്‍ മികച്ച ശമ്പളം ലഭിക്കുന്ന ജോലികള്‍ ലഭിക്കും.
advertisement
ഇന്ത്യയില്‍ ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സ്ഥാപനമാണ് റീട്ടെയില്‍ അസോസിയേഷന് ഓഫ് ഇന്ത്യ (ആര്.എ.ഐ.). ഇവര്‍ എല്ലാ വര്‍ഷവും നടത്തുന്ന കോമണ്‍ അഡ്മിഷന് റീട്ടെയില്‍ ടെസ്റ്റ് (കാര്‍ട്ട്) എന്ന അഖിലേന്ത്യാ പ്രവേശന പരീക്ഷയില്‍ സ്കോര്‍ നേടുന്നവര്‍ക്ക് ഇരുപതോളം അക്രിഡിറ്റഡ് സ്ഥാപനങ്ങളില്‍ റീട്ടെയിലിംഗില്‍ എ.ബി.എ.യ്ക്ക് പ്രവേശനം ലഭിക്കും.
റീട്ടെയില്‍ അസോസിയേഷന് ഓഫ് ഇന്ത്യ (ആര്. എ. ഐ.) നടത്തുന്ന രണ്ടു വര്‍ഷ റീട്ടെയിലിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സും ഈ സ്ഥാപനങ്ങള്‍ വഴിയാണ് നടത്തുന്നത്. പ്ലസ് ടു കഴിഞ്ഞവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ചേരാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.rai.net.in
advertisement
എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്
എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്
വ്യോമയാന മേഖലയില്‍ ആഭ്യന്തര, വിദേശ കമ്പനികള്‍ പ്രവര്‍ത്തനം വിപുലമാക്കി കൊണ്ടിരിക്കുന്ന കാലമാണിത്. ചരക്ക് നീക്കത്തിലും വ്യോമയാന മേഖലകളുടെ പങ്ക് വര്‍ദ്ധിച്ചിരിക്കുന്നു. രണ്ട് വര്‍ഷമാണ് എം.ബി.എ. എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് കോഴ്സിന്റെ കാലാവധി. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
പഠന കേന്ദ്രങ്ങള്‍
1. Nehru College of Aeronautics and Applied Sciences, #451þD Palakkad Main Road, Kuniamuthur, Coimbatore-641 008. Ph. O422 2252671 - 73, www.nehrucolleges.com2. Nehru College of Aeronautics and Applied Sciences, Near Lakkidy railway Station, Pampady, Thiruvilwamala, Thrissur - 680 597. Ph. 04884 281670. 282070, www.nehrucolleges.com3. IIFLY Aviation Training Centre, Mumbai. Ph:022 26834860
advertisement
ലോജിസ്റ്റിക്സ് മാനേജ്മെന്റ് കമ്പനിയുടെ വിവിധ ഉല്പന്നങ്ങളും സേവനങ്ങളും അതു സംബന്ധിച്ച വിവരങ്ങളും ഉല്പാദന ഉറവിടത്തില്‍ നിന്ന് വിപണിയലെത്തിയ്ക്കാനായി ചെയ്യുന്ന മാനേജ്മെന്റ് ധര്‍മ്മത്തിനും നിയന്ത്രണത്തിനുമാണ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് എന്നു പറയുന്നത്. കേരളത്തില്‍ വരാനിരിക്കുന്ന വന്‍കിട പദ്ധതികള്‍ ഈ രംഗത്ത് അവസരങ്ങളുടെ കുത്തൊഴുക്ക് തന്നെ സൃഷ്ടിക്കും.
പഠന കേന്ദ്രങ്ങൾ
1. CII Institute of Logistics, Confederation of Indian Industry, New No.33, Velachery Main Road, Chennai - 6000 04
advertisement
2. www.ciilogistics.com2. CILT India, F245, August Kranti Bhavan, Bhikaji-Cama Place, New Delhi-110 066. Website: www.ciltinternational.com
3. IIM, Kolkata (www.iimcal.ac.in)
4. Institute of Management studies, Ghasiabad (www.imsghaziabad.ac.in)
5. Symbiosis Institute of Business Management, Pune (www.sibm.edu)
6. Institute of Transportation and Logistics of India, (www.itli.co.in)
7. Indian Institute of Material management, Mumbai (www.iimm.org)
തുടർന്ന് വായിക്കാൻ: പഠിക്കാം, ആരോഗ്യമേഖലയിലെ നവീന കോഴ്സുകൾ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 10, 2019 11:11 PM IST


