ഫ്രാങ്കോ മുളയ്ക്കല്‍ ആത്മീയതയുടെ മറവില്‍ ലൈംഗിക ചൂഷണം നടത്തിയെന്ന് കേസ് ഡയറി
Last Updated:
കോട്ടയം: ഫ്രാങ്കോ മുളയ്ക്കല്‍ ആത്മീയതയുടെ മറവില്‍ ലൈംഗിക ചൂഷണം നടത്തിയെന്ന് കേസ് ഡയറിയില്‍ പരാമര്‍ശം. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ബലാത്സംഗം നടത്തി. ഫ്രാങ്കോ ബിഷപ് ആയ ശേഷം സഭാവസ്ത്രം ഉപേക്ഷിച്ചത് 18 കന്യാസ്ത്രീകളാണ്. കന്യാസ്ത്രീ മഠത്തില്‍ ബിഷപ്പ് താമസിച്ചതിനു പിന്നില്‍ ദുരുദ്ദേശമെന്നും പൊലീസ് വ്യക്തമാക്കുന്നു. ഫ്രാങ്കോ മുളയ്ക്കലിന് എതിരെ ഐപിസി 376 (സി) (എ) വകുപ്പ് പ്രകാരം ഒരു കുറ്റം കൂടി പൊലീസ് ചുമത്തിയിട്ടുണ്ട്. കേസ് ഡയറിയുടെ പകര്‍പ്പ് ന്യൂസ് 18-ന് ലഭിച്ചു.
കുറവിലങ്ങാട് മഠത്തിലെ ഇരുപതാം നമ്പർ മുറിയിൽ വെച്ച് 2014 മെയ് അഞ്ചാം തീയതിയാണ് കന്യാസ്ത്രീയെ ബിഷപ്പ് ബലാൽസംഗം ചെയ്തത്. അധികാരം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രകൃതിവിരുദ്ധ ലൈംഗിക വേഴ്ചയ്ക്ക് വിധേയയാക്കുകയും ചെയ്തു. 06-05-2014 മുതൽ 23-09-2016 വരെ 12 തവണ ഉൾപ്പെടെ 13 തവണ ആവർത്തിച്ച് ബലാത്സംഗം ചെയ്തും പ്രകൃതിവിരുദ്ധ ലൈംഗിക വേഴ്ചയ്ക്ക് വിധേയമാക്കി ശിക്ഷാർഹമായ കുറ്റം ചെയ്തിട്ടുള്ളതായി തെളിഞ്ഞെന്നും കേസ് ഡയറയിൽ വ്യക്തമാക്കുന്നു.
advertisement
പ്രതി ബിഷപ്പായതിന് ശേഷം ജലന്ധർ രൂപതയ്ക്ക് കീഴിലുള്ള കന്യാസ്ത്രീകളെ ഉൾപ്പെടുത്തി ഇടയനോടൊപ്പം എന്ന പേരിൽ ഒരു പ്രാർഥന പരിപാടി സംഘടിപ്പിച്ചതിലും ദുരുദ്ദേശമുണ്ടെന്ന് കേസ് ഡയറിയിൽ ആരോപിക്കുന്നു. ഇതിന്‍റെ ഭാഗമായി രാത്രിയിൽ ഒരു മണിക്കൂർ നേരം കന്യാസ്ത്രീകൾ ഒറ്റയ്ക്ക് ബിഷപ്പിന്‍റെ മുറിയിലെത്തി സ്വകാര്യസങ്കടങ്ങൾ പറയുന്ന രീതിയും ഉണ്ടായിരുന്നു. ഈ സമയം പ്രതിയുടെ ഭാഗത്തുനിന്ന് ഒരു ബിഷപ്പിന് ചേരാത്തതരത്തിലുള്ള ദുരുദ്ദേശപരമായ പെരുമാറ്റം കന്യാസ്ത്രീകൾക്കുനേരെ ഉണ്ടാകുമായിരുന്നു. ഇതേത്തുടർന്ന് കന്യാസ്ത്രീകൾ ഇടയനോടൊപ്പം പരിപാടിയിൽ പങ്കെടുക്കാൻ വിമുഖത കാട്ടുകയും, ഇതിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു. ഇതോടെ പരിപാടി ഉപേക്ഷിക്കുകയുമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 22, 2018 5:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫ്രാങ്കോ മുളയ്ക്കല്‍ ആത്മീയതയുടെ മറവില്‍ ലൈംഗിക ചൂഷണം നടത്തിയെന്ന് കേസ് ഡയറി









