advertisement

കാസ്ട്രോയും ചെഗുവും ഇനി ബിജെപിയിൽ; ഒപ്പം പിതാവും സിപിഐ വിട്ടു

Last Updated:

കമ്മ്യൂണിസ്റ്റ് വിപ്ലവ നേതാക്കളോടുള്ള ആരാധന കാരണമാണ് മുൻ സിപിഐ നേതാവായ പിതാവ് തന്റെ മക്കൾക്ക് കാസ്‌ട്രോ എന്നും ചെഗു എന്നും പേരിട്ടത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കോട്ടയത്ത് സി.പി.ഐ മുൻ ലോക്കൽ സെക്രട്ടറി പി.എക്സ്.ബാബുവും മക്കളായ കാസ്‌ട്രോയും ചെഗുവുവും ബി.ജെ.പിയിൽ ചേർന്നു. മൂന്ന് പേരെയും ബിജെപി നേതാക്കൾ ഷാൾ അണിയിച്ച് സ്വീകരിച്ചു.
സി.പി.ഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം, എ.ഐ.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങൾ മുൻപ് വഹിച്ചിട്ടുള്ള വ്യക്തിയാണ് പി.എക്സ്. ബാബു. കമ്മ്യൂണിസ്റ്റ് വിപ്ലവ നേതാക്കളോടുള്ള ആരാധന കാരണമാണ് അദ്ദേഹം തന്റെ മക്കൾക്ക് കാസ്‌ട്രോ എന്നും ചെഗു എന്നും പേരിട്ടത്. ക്ലിന്റൺ എന്നാണ് ഇദ്ദേഹത്തിന്റെ മറ്റൊരു മകന്റെ പേര്.
അതേസമയം, ബാബുവിന് കഴിഞ്ഞ കുറെ കാലമായി പാർട്ടിയുമായി യാതൊരു ബന്ധവുമില്ലായിരുന്നു എന്ന് സി.പി.ഐ പ്രാദേശിക നേതൃത്വം ഇതിനോട് പ്രതികരിച്ചു. അദ്ദേഹത്തിന്റെ മക്കൾ പാർട്ടിയുടെ ഒരു ഘടകത്തിലും പ്രവർത്തിച്ചിരുന്നില്ലെന്നും സി.പി.ഐ തലയാഴം ലോക്കൽ കമ്മിറ്റി വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസ്ട്രോയും ചെഗുവും ഇനി ബിജെപിയിൽ; ഒപ്പം പിതാവും സിപിഐ വിട്ടു
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement