ലക്ഷദ്വീപില്‍ വന്‍കിട ടൂറിസം പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്രം; കടല്‍ തീരത്തിന് സമീപമുള്ള കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ നോട്ടീസ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മാലിദ്വീപ് മാതൃകയിൽ മൂന്നു ദ്വീപുകളിലായി വമ്പൻ കടൽതീര വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്നതിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി
കൊച്ചി: പ്രതിഷേധം ശക്തമാകുന്നതിനിടെ ലക്ഷദ്വീപിൽ സ്വകാര്യ കമ്പനിക്ക് 75 വർഷത്തേക്ക് സ്ഥലം പാട്ടത്തിന് നൽകുന്ന വമ്പൻ ടൂറിസം പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി.അതിനിടെ ഇന്റഗ്രേറ്റഡ് ഐലൻഡ് മാനേജ്മെന്റ് പ്ലാൻ കർശനമായി നടപ്പിലാക്കാൻ ഒരുങ്ങി ലക്ഷദ്വീപ് ഭരണകൂടം. തീരത്തു നിന്ന് 20 മീറ്ററിനു അകത്തുള്ള മുഴുവൻ കെട്ടിടങ്ങളും പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് കവരത്തിക്ക് പുറമെ സുഹലി ദ്വീപിലെ സ്ഥലം ഉടമകൾക്കും നോട്ടീസ് നൽകി.
മാലിദ്വീപ് മാതൃകയിൽ മൂന്നു ദ്വീപുകളിലായി വമ്പൻ കടൽതീര വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്നതിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. 806 കോടി രൂപ ചെലവിലാണ് ഇവിടെ റിസോർട്ട് നിർമിക്കുക. സ്വകാര്യകമ്പനിക്ക് ഒട്ടേറെ ഇളവുകൾ നൽകിയാണ് ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ സമിതി പദ്ധതി അംഗീകരിച്ചത്.വർഷംതോറും ലൈസൻസ് ഫീസിൽ 10 ശതമാനം വർധനയെന്നത് അഞ്ച് ശതമാനമായി കുറച്ചു.റിസോർട്ടിനായി സ്വകാര്യമേഖലക്ക് 15 ഹെക്ടറോളം ഭൂമി 75 വർഷത്തേക്ക് വിട്ടുകൊടുക്കും. മൂന്ന് വർഷം കൊണ്ടാണ് നിർമാണം പൂർത്തിയാക്കുക. പദ്ധതിയിൽ ദ്വീപ് വാസികൾക്ക് നിശ്ചിതശതമാനം തൊഴിൽ സംവരണം ചെയ്യണമെന്ന് മുമ്പ് നിർദേശിച്ചിരുന്നു. എന്നാൽ ഈ വ്യവസ്ഥ നീക്കംചെയ്‌തതും വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
advertisement
ലക്ഷദ്വീപ് സ്വകാര്യമേഖലയ്ക്ക് തീറെഴുതാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണ് എന്ന ആക്ഷേപം ശക്തമാക്കുന്നതിന് ഇടെയാണ് പുതിയ പദ്ധതികളുടെ പ്രഖ്യാപനം ഉണ്ടാകുന്നത്. വമ്പൻ ടൂറിസം പദ്ധതികൾ ലക്ഷദ്വീപിൻ്റെ തനിമയെ തന്നെ ഇല്ലാതാക്കുമെന്ന് ആശങ്കയാണ് ദ്വീപ് ജനത പങ്കുവയ്ക്കുന്നത്. എന്നാൽ വലിയ ടൂറിസം പദ്ധതികൾ കൊണ്ട് ദ്വീപിൻ്റെ മുഖച്ഛായ തന്നെ മാറ്റാൻ കഴിയുമെന്നും കൂടുതൽ ദ്വീപുകാർക്ക് ജോലി നൽകാൻ സാധിക്കും എന്നുമാണ് ഭരണകൂടം ചൂണ്ടിക്കാണിക്കുന്നത്.
advertisement
അതിനിടെ കടൽ തീരത്ത് നിന്നും 20 മീറ്ററിനുള്ളിലുള്ള വീടുകളും ശുചിമുറികളും മറ്റ് കെട്ടിടങ്ങളും പൊളിക്കണമെന്ന് ഡെപ്യൂട്ടി കലക്ടറുടെ നിർദേശം പുറത്തിറങ്ങി. 2015 ഒക്ടോബറിൽ നടപ്പിലാക്കിയ ഇന്റഗ്രേറ്റഡ് ഐലൻഡ് മാനേജ്മെന്റ് പ്ലാൻ 2016 ഓഗസ്റ്റിലാണ് വിജ്ഞാപനം ചെയ്തത്. ഇത് പ്രകാരമാണ് നോട്ടീസ്. കവരത്തി സുഹലി ദ്വീപുകളിലെ സ്ഥലം ഉടമകൾക്കാണ് ഇത് സംബന്ധിച്ച് ലക്ഷദ്വീപ് ഭരണകൂടം നോട്ടീസ് നൽകിയത്.
advertisement

പരാതികളുണ്ടെങ്കിൽ ഈ മാസം 30നകം അറിയിക്കണമെന്നും 30 ന് ശേഷം പുളിക്കൽ നടപടിയിലേക്ക് നീങ്ങുമെന്നാണ് നോട്ടീസിൽ വ്യക്തമാക്കുന്നത്. അഞ്ച് ദിവസത്തിനുള്ളിൽ അതായത് ഈ മാസം 30നുള്ളിൽ നിർമാണങ്ങൾ പൊളിച്ചുനീക്കണം എന്നാണ് നോട്ടീസിലെ നിർദേശം. ഈ രണ്ട് ദ്വീപുകളിലേയും നിരവധി പേർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ഈ നിര്‍മാണങ്ങളെല്ലാം1965ലെ ലാന്‍ഡ് റെവന്യൂ ടെനന്‍സി റെഗുലേഷനിലെ 20 (1) വകുപ്പിന്റെ ലംഘനമാണെന്നും ഈ നിയമത്തിന്റെ നിബന്ധനകള്‍ക്ക് വിരുദ്ധമായി ഇതര ആവശ്യങ്ങള്‍ക്കായി ഭൂമി ഉപയോഗിച്ചിരിക്കുന്നുവെന്നുമാണ് നോട്ടീസിലെ വാദം. ഈ നിയമപ്രകാരം ഇത്തരം ഭൂമി കൈവശം വച്ചിരിക്കുന്നവർ ഭൂമി തരംമാറ്റുന്നതിനോ അല്ലെങ്കിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനോ ബന്ധപ്പെട്ട അധികൃതരിൽ നിന്ന് അനുമതി വാങ്ങിയിരിക്കണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 27, 2021 5:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലക്ഷദ്വീപില്‍ വന്‍കിട ടൂറിസം പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്രം; കടല്‍ തീരത്തിന് സമീപമുള്ള കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ നോട്ടീസ്