advertisement

VD Satheesan| 'ഉമ്മന്‍ ചാണ്ടിക്കും പിണറായിക്കും രണ്ട് നീതി'; സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം: വി ഡി സതീശൻ

Last Updated:

''ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണവിധേയയുടെ കയ്യില്‍ നിന്നും പരാതി എഴുതി വാങ്ങിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉമ്മന്‍ ചാണ്ടിക്ക് ഒരു നീതി പിണറായിക്ക് മറ്റൊരു നീതിയെന്നത് പറ്റുമോ?''

വി.ഡി. സതീശൻ
വി.ഡി. സതീശൻ
കൊല്ലം: സ്വപ്നയുടെ (Swapna Suresh) വെളിപ്പെടുത്തലില്‍ യുഡിഎഫ് (UDF) നിയമനടപടി ആലോചിക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (VD Satheesan). മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായ കറന്‍സി കടത്ത് ആരോപണങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് യുഡിഎഫ് ഉറ്റുനോക്കുന്നതെന്നും വി ഡി സതീശൻ കൊല്ലത്ത് പറഞ്ഞു.
സ്വപ്ന ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ നേരത്തെയും കുറ്റസമ്മത മൊഴിയായി നല്‍കിയിരുന്നു. എന്നാല്‍ അന്ന് അതിനെക്കുറിച്ച് അന്വേഷിച്ചില്ല. സംഘപരിവാര്‍ ശക്തികളും സിപിഎം നേതൃത്വവും തമ്മില്‍ ഇടനിലക്കാരുടെ സഹായത്തോടെ അന്ന് ഒത്തുതീര്‍പ്പിലെത്തിയതാണ് ഇതിന് കാരണം. സ്വര്‍ണ്ണ കടത്ത് കേസില്‍ കേരളത്തിലെ ബിജെപി നേതാക്കളിലെ പലരും ഇടനിലക്കാരാണ്. അവരുടെ ഇടപെടലിനെ തുടര്‍ന്നാണ് അന്ന് കേസ് പൂട്ടിക്കെട്ടിയതെന്നും വി ഡി സതീശൻ ആരോപിച്ചു.
advertisement
മുഖ്യമന്ത്രിയുടേയും ഓഫീസിന്റെയും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്ന സുരേഷിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. കേസെടുത്ത് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തയ്യാറാകണം. ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണവിധേയയുടെ കയ്യില്‍ നിന്നും പരാതി എഴുതി വാങ്ങിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉമ്മന്‍ ചാണ്ടിക്ക് ഒരു നീതി പിണറായിക്ക് മറ്റൊരു നീതിയെന്നത് പറ്റുമോ? സ്വപ്നയുടെ വെളിപ്പെടുത്തലില്‍ യുഡിഎഫ് നിയമനടപടി ആലോചിക്കുന്നുണ്ട്. സമരവുമായി മുന്നോട്ട് പോകുമെന്നും സതീശൻ പറഞ്ഞു.
വൻ ഗൂഢാലോചന: കെ ടി ജലീൽ
സ്വർണക്കടത്ത്‌ കേസ്‌ പ്രതി സ്വപ്‌ന സുരേഷിനെതിരെ കെ ടി ജലീൽ പൊലീസിൽ പരാതി നൽകി. കള്ള ആരോപണങ്ങളാണ്‌ സ്വപ്‌ന ഉന്നയിക്കുന്നത്‌. അതിന്‌ പിന്നിൽ ഗൂഢാലോചനയുണ്ട്‌. അത്‌ അന്വേഷിച്ചു പുറത്തുകൊണ്ടുവരണമെന്നും കെ ടി ജലീൽ പറഞ്ഞു. നുണപ്രചരണം നടത്തി കേരളത്തിന്റെ അസ്ഥിരത തകര്‍ക്കാനാണ് ശ്രമമെന്നും ഇതിന് മുന്‍പും അടിസ്ഥാനരഹിതമായ ആരോപണം സ്വപ്‌ന നടത്തിയിട്ടുണ്ട്‌. ഇതൊന്നും കേരള മണ്ണിൽ വിലപ്പോവില്ല.
advertisement
ഒന്നരവർഷത്തോളം ജയിലിലായിരുന്നു സ്വപ്‌ന. അന്ന്‌ കേസ്‌ അന്വേഷിച്ച കേന്ദ്ര ഏജന്‍സികള്‍ പോലും ഒന്നും കണ്ടെത്തിയില്ല, ഇടതുപക്ഷത്തെ തകര്‍ക്കാനാണ് കോലിബി സഖ്യം ശ്രമിക്കുന്നതെന്നും ജലീൽ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
VD Satheesan| 'ഉമ്മന്‍ ചാണ്ടിക്കും പിണറായിക്കും രണ്ട് നീതി'; സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം: വി ഡി സതീശൻ
Next Article
advertisement
'അമ്പലപ്പുഴയിൽ CPM-SDPI നേതാക്കൾ വോട്ടർമാരെ തടയുന്നു' കേന്ദ്രസേനയെ നിയോഗിക്കണമെന്ന് സുധാകരൻ; ഹൈക്കോടതിയെ സമീപിച്ചു
'അമ്പലപ്പുഴയിൽ CPM-SDPI നേതാക്കൾ വോട്ടർമാരെ തടയുന്നു' കേന്ദ്രസേനയെ നിയോഗിക്കണമെന്ന് സുധാകരൻ; ഹൈക്കോടതിയെ സമീപിച്ചു
  • അമ്പലപ്പുഴയിൽ വോട്ടർമാരെ തടയുന്നു എന്ന് ആരോപിച്ച് സുധാകരൻ ഹൈക്കോടതിയെ സമീപിച്ചു

  • CPM-എസ്ഡിപിഐ നേതാക്കൾ ചേർന്ന് ബൂത്തിലെത്തുന്നവരെ തടയാൻ ശ്രമിക്കുന്നുവെന്ന് ഹർജിയിൽ

  • കേന്ദ്രസേനയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് CPM, SDPI നേതാക്കളെ എതിർകക്ഷികളാക്കി ഹർജി നൽകി

View All
advertisement