HOME /NEWS /Kerala / News18 Exclusive| വോട്ടർപട്ടികയിലെ ക്രമക്കേട്: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി; ബിഹാർ സിഇഒയെ സംസ്ഥാനത്തേക്ക് അയച്ചു

News18 Exclusive| വോട്ടർപട്ടികയിലെ ക്രമക്കേട്: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി; ബിഹാർ സിഇഒയെ സംസ്ഥാനത്തേക്ക് അയച്ചു

News18 Malayalam

News18 Malayalam

ബിഹാർ സി ഇ ഒ എച്ച് ആർ ശ്രീനിവാസയാണ് കേരളത്തിലെത്തിയത്. ഐടി വിദഗ്ധ സംഘവും അദ്ദേഹത്തിനൊപ്പമുണ്ട്.

  • Share this:

    തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിലെ ക്രമക്കേടിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി. പട്ടിക പരിശോധിക്കുന്നതിന് ബിഹാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കേരളത്തിലേക്ക് അയച്ചു. ഐടി വിദഗ്ധ സംഘവും അദ്ദേഹത്തിന് ഒപ്പവുമുണ്ട്. ബിഹാർ സി ഇ ഒ എച്ച് ആർ ശ്രീനിവാസയാണ് കേരളത്തിലെത്തിയത്.

    ഇരട്ടവോട്ടുകൾ സംബന്ധിച്ച ആരോപണം തെരഞ്ഞെടുപ്പ് നടത്തിപ്പിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലേക്ക് എത്തിയത് വീഴ്ചയാണെന്ന വിലയിരുത്തലിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഈ സാഹചര്യത്തിലാണ് വിശദമായ പരിശോധനക്ക് കമ്മീഷൻ ഉദ്യോഗസ്ഥനെ അയച്ചത്. ഇത് അസാധാരണമായ നടപടിയാണെന്നാണ് വിലയിരുത്തൽ.

    Also Read- പ്രചാരണത്തിരക്കിനിടെ അടൂരിലെ യുഡിഎഫ് സ്ഥാനാർഥി മകന്റെ ചികിത്സയ്ക്കായി ആര്‍സിസിയിൽ

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    ഇരട്ട വോട്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തീർപ്പാക്കിയിരുന്നു. ഇരട്ടവോട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാർഗരേഖ അംഗീകരിച്ച ഹൈക്കോടതി, ഇരട്ടവോട്ട് ഉള്ളവർ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കണമെന്നും നിർദേശിച്ചു.

    ഇരട്ട വോട്ട് ഉള്ളവർ ബൂത്തിൽ എത്തിയാൽ സത്യവാങ്മൂലം എഴുതി വാങ്ങണമെന്ന് ഹൈക്കോടതിയുടെ പ്രധാന നിർദേശം. സുഗമമായി വോട്ടെടുപ്പ് നടത്താൻ ആവശ്യമെങ്കിൽ കേന്ദ്രസേനയെ നിയോഗിക്കുമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇരട്ട വോട്ടുള്ളവരുടെ ഫോട്ടോ എടുക്കണമെന്നും കൈയിലെ മഷി മായ്ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

    Also Read- 'സിപിഐ കാലുവാരുന്നുവെന്ന് ഗണേഷ്കുമാർ; പിറപ്പുദോഷമുള്ളവരല്ലെന്ന് സിപിഐ'; അവലോകന യോഗത്തിൽ പോർവിളി

    തപാൽ വോട്ടുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും ഹൈക്കോടതി ഇടപെട്ടു. പോസ്റ്റൽ വോട്ടുകൾ വിവിപാറ്റ് മെഷീനുകൾക്കൊപ്പം സ്ട്രോങ്ങ്‌ റൂമിൽ സൂക്ഷിക്കണം എന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സ്ഥാനാർത്ഥികളുടെയോ ഏജന്റ്മാരുടെയോ സാന്നിധ്യത്തിൽ ആയിരിക്കണം പോസ്റ്റൽ ബാലറ്റ് ബോക്സുകൾ സീൽ ചെയ്യേണ്ടത്. ഈ നടപടികൾ പൂർണമായും വീഡിയോയിൽ ചിത്രീകരിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

    Also Read- തിരുവിതാംകൂർ ദേവസ്വംബോർഡ് ക്ഷേത്രങ്ങളിൽ RSS ശാഖ വിലക്കി; 1240 ഓളം ക്ഷേത്രങ്ങളിൽ ബാധകം

    സംസ്ഥാനത്ത് നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം ഇരട്ടവോട്ട് ഉണ്ടെന്നും കള്ളവോട്ടിന് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടിയ്ക്ക് നിർദ്ദേശം നൽകണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ഹർജിയിലെ ആവശ്യം. കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. വോട്ടർ പട്ടിക അബദ്ധ പഞ്ചാംഗം ആണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. പരാതിയിൽ ഉറച്ചു നിൽക്കുന്നു. സത്യവാങ്മൂലം നൽകണം എന്നത് ശരിയല്ല. കള്ളവോട്ട് ചെയ്യാൻ പോകുന്നവർ സത്യവാങ്മൂലം നൽകില്ല. ഒരു വോട്ട് മാത്രമേ ഉള്ളൂ എന്ന് ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞത് നന്നായി എന്നും ചെന്നിത്തല പ്രതികരിച്ചു. കള്ളവോട്ടിന്റെ വിവരങ്ങളും പ്രതിപക്ഷ നേതാവ് വെബ്സൈറ്റിലൂടെ പുറത്തുവിട്ടിരുന്നു.

    Also Read- അദാനിയില്‍ നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കരാര്‍ ഒപ്പിട്ടു; അഴിമതി ആരോപണവുമായി രമേശ് ചെന്നിത്തല

    First published:

    Tags: Bogus vote, Election Commission, Ramesh chennitala