വന്യജീവി ആക്രമണം; കേന്ദ്ര വനംമന്ത്രി ഭൂപേന്ദര്‍ യാദവ് വയനാട്ടിലേക്ക്

Last Updated:

വയനാട്ടിലെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ കേന്ദ്രമന്ത്രിയെ സമീപിച്ചിരുന്നു

വന്യജീവി ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെട്ട വയനാട് സന്ദര്‍ശിക്കാന്‍ കേന്ദ്ര വനംവകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവും സംഘവും എത്തും. വയനാട്ടില്‍ തുടര്‍ച്ചയായി വന്യജീവി ആക്രമണത്തില്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നത് സംസ്ഥാന സർക്കാരിന്റെ കഴിവില്ലായ്മ മൂലമാണെന്നും പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ കേന്ദ്രമന്ത്രിയെ സമീപിച്ചിരുന്നു. തുടർന്നാണ് മന്ത്രി ബുധനാഴ്ച വയനാട് സന്ദര്‍ശിക്കാന്‍ എത്തുന്നത്. വന്യജീവി ആക്രമണത്തിൽ മരണപ്പട്ടവരുടെ കുടുംബാംഗങ്ങളെ കേന്ദ്രമന്ത്രി സന്ദർശിക്കും. വ്യാഴാഴ്ച  രാവിലെ നടക്കുന്ന രണ്ട് അവലോകന യോഗങ്ങളിലും മന്ത്രി പങ്കെടുക്കും.
സംസ്ഥാന സര്‍ക്കാരിനെതിരെ കെ.സുരേന്ദ്രന്‍
കേരളത്തിലെ മുഖ്യമന്ത്രിയും വനംമന്ത്രിയുമൊക്കെ എക്സ്പയറി ഡേറ്റ് കഴിഞ്ഞവരാണെന്നും വന്യജീവി ആക്രമണമടക്കമുള്ള പ്രശ്നങ്ങളിൽ ഇവരെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല. 25 വർഷം പിറകിലാണ് മന്ത്രിമാർ. വന്യജീവി ആക്രമണം നേരിടാൻ ഫലപ്രദമായതൊന്നും നടത്തുന്നില്ല. നൂതന സംവിധാനങ്ങളില്ല. എ.കെ.ശശീന്ദ്രൻ പോലും ഏറെ വൈകിയാണ് വയനാട്ടിലെത്തിയതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധിക്ക് രൂക്ഷ വിമർശനം
വയനാട് എംപി രാഹുൽ ഗാന്ധി മണ്ഡലത്തിൽ എത്തുന്നത് പൊറോട്ട തിന്നാൻ മാത്രമാണെന്ന് കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി. വയനാട്ടിലെ ജനങ്ങളുടെ ഏതെങ്കിലും ഒരു പ്രശ്നം അഡ്രസ് ചെയ്യാൻ രാഹുലിന് കഴിഞ്ഞിട്ടില്ല. ഈ എംപിയെ ചുമക്കേണ്ട ഗതികേടിലാണ് കേരളം നിൽക്കുന്നതെന്നും ഇനിയും രാഹുൽ ഗാന്ധിയെ പോലെയുള്ള ആളുകളെ ചുമന്ന് നടക്കാൻ മലയാളികൾ തയ്യാറായാൽ അത് ശാപമായിരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വന്യജീവി ആക്രമണം; കേന്ദ്ര വനംമന്ത്രി ഭൂപേന്ദര്‍ യാദവ് വയനാട്ടിലേക്ക്
Next Article
advertisement
കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്ന യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ്
കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്ന യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ്
  • കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്ന യുഡിഎഫ് സ്ഥാനാർഥി സുരേഷ് ചന്ദ്രനെതിരെ പോലീസ് കേസെടുത്തു.

  • നായയെ പിടികൂടാനുള്ള ശ്രമത്തിനിടെ അടിയേറ്റ് ചത്തെന്നാണ് യുഡിഎഫ് സ്ഥാനാർഥി സുരേഷ് ചന്ദ്രൻ പറയുന്നത്.

  • നായ ആറുപേരെ ആക്രമിച്ചതിനെത്തുടർന്ന് ജനങ്ങൾ നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർ ഇടപെട്ടില്ല.

View All
advertisement