തിങ്കളാഴ്ച റെക്കോർഡിട്ട് കെഎസ്ആർടിസി

Last Updated:
തിരുവനന്തപുരം: തിങ്കളാഴ്ച കെഎസ്ആർടിസി നേടിയത് റെക്കോർഡ് കളക്ഷൻ. 8,54,77,240 കെഎസ്ആർടിസിയുടെ വരുമാനം. ജീവനക്കാരുടെയും സർവീസുകളുടെയും എണ്ണം താരതമ്യേന കുറവായിരിക്കെയാണ് ഇത്തരമൊരു നേട്ടം എന്നതാണ് പ്രത്യേകത.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നേടിയ 8,50,68,777 രൂപയുടെ കളക്ഷൻ റെക്കോഡാണ് കെഎസ്ആർടിസി ഇന്നലെ മറികടന്നത് 5558 ബസ്സുകളും ഡ്രൈവറും കണ്ടക്ടറുമാരുമായി 19000 പേരുമുള്ളപ്പോഴായിരുന്നു 2018ലെ വരുമാന നേട്ടം. എന്നാൽ ഇപ്പോൾ റെക്കോർഡ് മറികടക്കുമ്പോൾ ബസ്സുകളുടെ എണ്ണത്തിൽ 500 ഉം ജീവനക്കാരുടെ എണ്ണത്തിൽ 2500 പേരുടെയും കുറവുണ്ട്.
advertisement
8,54,77,240 രൂപയുടെ റെക്കോർഡ് വരുമാനം നേടുമ്പോൾ നേരത്തേതിനെ അപേക്ഷിച്ച് 1.5 ലക്ഷം കിലോമീറ്റർ കുറച്ചാണ് സർവീസ് നടത്തിയിട്ടുള്ളതെന്ന പ്രത്യേകതയുമുണ്ട്. ഹൈക്കോടതി ഉത്തരവുപ്രകാരം 4073 എം പാനൽ കണ്ടക്ടർമാരെ പിടിച്ചു വിട്ടിരിക്കുകയാണ് വരുമാനത്തിൽ വർധനയെന്ന് മനേജ്മെന്റ് പറയുന്നു. 2019 അവസാനത്തോടെ പെൻഷൻ ഒഴികെയുള്ള എല്ലാ ചെലവുകൾക്കും പണം സ്വയം കണ്ടെത്താൻ കഴിയുന്ന തരത്തിൽ കോർപ്പറേഷന് മാറ്റുകയാണ് ലക്ഷ്യമെന്ന് ടോമിൻ തച്ചങ്കരി പ്രതികരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിങ്കളാഴ്ച റെക്കോർഡിട്ട് കെഎസ്ആർടിസി
Next Article
advertisement
കള്ളക്കളി! തുർക്കിയിലെ 357 ഫുട്ബോൾ റഫറിമാരിൽ 149 പേരെ വാതുവെയ്പ്പിന് സസ്പെൻഡ് ചെയ്തു
കള്ളക്കളി! തുർക്കിയിലെ 357 ഫുട്ബോൾ റഫറിമാരിൽ 149 പേരെ വാതുവെയ്പ്പിന് സസ്പെൻഡ് ചെയ്തു
  • തുർക്കി ഫുട്ബോൾ ഫെഡറേഷൻ 149 റഫറിമാരെയും അസിസ്റ്റന്റ് റഫറിമാരെയും വാതുവെപ്പിന് സസ്പെൻഡ് ചെയ്തു.

  • വാതുവെപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ തീവ്രത അനുസരിച്ച് 8 മുതൽ 12 മാസം വരെ വിലക്കുകൾ ഏർപ്പെടുത്തി.

  • ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പൂർണ്ണ പട്ടിക ടിഎഫ്എഫ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

View All
advertisement