HOME » NEWS » Kerala » SNDP GENERAL SECRETARY VELLAPALLY NATESAN AGAINST THE GOVERNMENT ON THE ISSUE OF ECONOMIC RESERVATION

'സാമ്പത്തിക സംവരണം ചതിക്കുഴി'; ഇടതുസർക്കാർ പിന്നാക്കക്കാരെ പി​ന്നി​ൽ നിന്ന് കുത്തിയെന്ന് വെള്ളാപ്പള്ളി നടേശൻ

''ഇക്കൊല്ലത്തെ പ്ളസ് ടൂ, പ്രൊഫഷണൽ കോഴ്സ് പ്രവേശനങ്ങളി​ൽ തെളി​യുന്നത് സാമ്പത്തി​ക സംവരണമെന്ന ദുർഭൂതം പിന്നാക്കക്കാർക്ക് എങ്ങി​നെ വിനാശകരമാകുമെന്നതാണ്.''

News18 Malayalam | news18-malayalam
Updated: November 4, 2020, 1:38 PM IST
'സാമ്പത്തിക സംവരണം ചതിക്കുഴി'; ഇടതുസർക്കാർ പിന്നാക്കക്കാരെ പി​ന്നി​ൽ നിന്ന് കുത്തിയെന്ന് വെള്ളാപ്പള്ളി നടേശൻ
എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ
  • Share this:
സാമ്പത്തിക സംവരണം ചതിക്കുഴിയാണെന്നും തിരുത്തലുകൾക്ക് ഇനിയും അവസരമുണ്ടെന്നും സർക്കാരിനെ ഓർമിപ്പിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തി​ൽ ഇടതുസർക്കാർ അവർക്ക് കരുത്തുപകരുന്ന പിന്നാക്കക്കാരെ പി​ന്നി​ൽ നി​ന്ന് തന്നെ കുത്തി​യെന്നും ഇക്കൊല്ലത്തെ പ്ലസ് ടൂ, പ്രൊഫഷണൽ കോഴ്സ് പ്രവേശനങ്ങളി​ൽ തെളി​യുന്നത് സാമ്പത്തി​ക സംവരണമെന്ന ദുർഭൂതം പിന്നാക്കക്കാർക്ക് എങ്ങ​നെ വിനാശകരമാകുമെന്നതാണെന്നും വെള്ളാപ്പള്ളി നടേശൻ ഫേസ്ബുക്കിൽ കുറിച്ചു.

സർക്കാർ, സ്വകാര്യ ഉദ്യോഗങ്ങളിൽ സിംഹഭാഗം കൈവശവുമുള്ളതും ഉയർന്ന സാമൂഹിക അംഗീകാരം തലമുറകളായി അനുഭവിക്കുന്നവരുമായ സവർണരിലെ പാവപ്പെട്ടവർക്ക് മറ്റ് സാമ്പത്തിക പദ്ധതികളിലൂടെ പിന്തുണ നൽകുകയാണ് നീതി. അതി​ന് പകരം വളഞ്ഞ വഴി​യി​ലൂടെ സാമ്പത്തി​ക സംവരണമെന്ന നുകം കൂടി പിന്നാക്കക്കാരുടെ മുതുകി​ൽ വച്ചുകെട്ടുന്നത് അപരി​ഹാര്യമായ തെറ്റായി​ പരി​ണമി​ക്കും. കാലം അതു തെളി​യി​ക്കുമെന്ന് ഉറപ്പാണെന്നും വെള്ളാപ്പള്ളി നടേശൻ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം

പിന്നാക്ക ജനവിഭാഗം നൂറ്റാണ്ടുകൾ അനുഭവിച്ച അടിമത്തത്തിൽ നിന്ന് മോചനം നേടാൻ സ്വതന്ത്ര ഇന്ത്യയുടെ ശിൽപ്പികൾ ആവിഷ്കരിച്ചതാണ് ജാതി സംവരണം. തലമുറകളായി നിഷേധിക്കപ്പെട്ട വിദ്യാഭ്യാസവും തൊഴിലും ജന സംഖ്യാനുപാതികമായി അവർക്ക് ലഭിക്കണമെന്ന നീതി ശാസ്ത്രം ജനകോടികൾക്ക് പകർന്ന പ്രതീക്ഷ ഇനിയും ഫലവത്തായില്ലെന്നതാണ് യാഥാർത്ഥ്യം. അതി​ന് ഉദാഹരണമാണ് കേരളത്തി​ലെ പട്ടിക വർഗ​ വിഭാഗത്തി​ൽ നി​ന്ന് ഇന്ത്യൻ സി​വി​ൽ സർവീസി​ലേക്ക് നടന്നു കയറാൻ ഒരാൾക്ക് 2019 വരെ കാക്കേണ്ടി​ വന്നു എന്ന സത്യം.
വയനാട്ടി​ലെ ആദി​വാസി​ കുടി​യി​ലെ ഇല്ലായ്മയി​ൽ നി​ന്ന്സ്വന്തം കഴിവുകൊണ്ട് പൊതുവി​ഭാഗത്തി​ലാണ് ശ്രീധന്യ എന്ന പെൺ​കുട്ടി​ അത് നേടി​യെടുത്തതെന്ന കാര്യം സാമ്പത്തി​ക സംവരണവാദി​കൾ സൗകര്യപൂർവം മറക്കുകയുമരുത്.

സംവരണം കല്പാന്തകാലത്തേക്ക് വിഭാവനം ചെയ്തതല്ല. അർഹമായ പങ്കാളിത്തം സർക്കാർ ഉദ്യോഗസ്ഥ തലങ്ങളിലും വിദ്യാഭ്യാസ പദ്ധതികളിലും എന്നു ലഭിക്കുന്നുവോ അന്ന് അവസാനിപ്പിക്കേണ്ടതുമായിരുന്നു.
ആ ലക്ഷ്യം സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ടായിട്ടും സാക്ഷാത്കരിക്കാനായില്ലെന്ന സത്യത്തിന്റെ നേർക്ക് കണ്ണടച്ച് നിൽക്കുകയാണ് ഇന്ന് കോൺഗ്രസും ബി.ജെ.പിയും ഇടതു പാർട്ടികളുമെല്ലാം. മനുഷ്യത്വ രഹിതമായ ജാതി വിവേചനങ്ങൾക്ക് ഇരകളാണ് രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗങ്ങൾ. അവർക്ക് പൊതു ധാരയിലേക്കെത്താനുള്ള ഏക മാർഗമാണ് സംവരണം.ന്യൂനപക്ഷ അവകാശങ്ങൾക്ക് വേണ്ടി കുരിശുയുദ്ധം നയിക്കുന്ന രാഷ്ട്രീയ പാർട്ടി​കൾ ഈ രാജ്യത്തിന്റെ തനത്
സംസ്കാരത്തിന്റെ പിന്മുറക്കാരോട് ചെയ്തതും ചെയ്തു കൊണ്ടിരിക്കുന്നതും ഏറ്റവും കടുത്ത അനീതിയാണ്, ജനാധിപത്യ വിരുദ്ധതയാണ്. ജാതി സംവരണം ദാരിദ്ര്യ ലഘൂകരണ പദ്ധതിയോ, സഹായ പദ്ധതിയോ അല്ല. ചരിത്രപരമായ നെറികേടുകൾക്ക് പ്രായശ്ചിത്തം ചെയ്യാനുള്ള ബാദ്ധ്യതയിൽ നിന്ന് രാജ്യത്തിന് ഒഴിഞ്ഞു നിൽക്കാനാവില്ല.

ഈ സാഹചര്യത്തിലാണ് മുന്നാക്ക വിഭാഗത്തിലെ ദരിദ്രർക്കെന്ന പേരിൽ സാമ്പത്തിക സംവരണം എന്ന അനീതി ബി.ജെ.പി സർക്കാർ ഭരണഘടനാ ഭേദഗതിയിലൂടെ കൊണ്ടുവരുന്നതും അതിനും മുമ്പേ കേരളത്തിലെ ഇടതു സർക്കാർ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമ വിരുദ്ധമായി നടപ്പിൽ വരുത്താൻ ശ്രമിച്ചതും.96 ശതമാനവും സവർണ വി​ഭാഗക്കാർ ജോലി​ ചെയ്യുന്നി​ടത്ത് ഇവർക്കായി​ വീണ്ടും പത്തു ശതമാനം സംവരണം പ്രഖ്യാപി​ച്ചത് പി​ന്നാക്ക വിഭാഗക്കാരോട് ഇടതുസർക്കാർ ചെയ്ത ഏറ്റവും വലി​യ ചതി​യായി​രുന്നു. കേവലം വോട്ടു ബാങ്കെന്ന അപ്പക്കഷ്ണത്തിനായി ഇവർ ചെയ്യുന്ന ദ്രോഹം വലിയൊരു സമൂഹം ഒരു കാലത്തും മറക്കാൻ പോകുന്നില്ല.

ALSO READ: Covid 19 | കേരളമടക്കം നാല് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകള്‍ കൂടുന്നു; ഒരുമാസത്തെ കണക്കുമായി ആരോഗ്യമന്ത്രാലയം[NEWS] ബിനീഷ് കോടിയേരിയുടെ വീട് ഉൾപ്പെടെ ആറിടങ്ങളിൽ ഇഡിയുടെ റെയ്ഡ്; ഒപ്പം സിആർപിഎഫും കർണാടക പൊലീസും
[NEWS]
തലച്ചോറിൽ രക്തം കട്ടപിടിച്ചു; ഡീഗോ മറഡോണയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി[NEWS]

ഭരണഘടനാ ഭേദഗതി​ സുപ്രീം കോടതി​യി​ൽ ചോദ്യം ചെയ്യപ്പെട്ടി​രി​ക്കുകയാണ്. കേന്ദ്രസർക്കാർ പോലും സാമ്പത്തി​ക  സംവരണം നടപ്പാക്കി​യി​ട്ടി​ല്ല. എന്നി​ട്ടും കേരളത്തി​ൽ ഇടതുസർക്കാർ അവർക്ക് കരുത്തുപകരുന്ന പിന്നാക്കക്കാരെ പി​ന്നി​ൽ നി​ന്ന് തന്നെ കുത്തി​. ഇക്കൊല്ലത്തെ പ്ളസ് ടൂ, പ്രൊഫഷണൽ കോഴ്സ് പ്രവേശനങ്ങളി​ൽ തെളി​യുന്നത് സാമ്പത്തി​ക സംവരണമെന്ന ദുർഭൂതം പിന്നാക്കക്കാർക്ക് എങ്ങി​നെ വിനാശകരമാകുമെന്നതാണ്.
വി​ദ്യാഭ്യാസ രംഗത്ത് ഇപ്പോൾ ഏറ്റവുമധി​കം സംവരണം ലഭി​ക്കുന്ന വി​ഭാഗങ്ങളി​ലൊന്നായി കേരള ജനസംഖ്യയി​ൽ 20 ശതമാനം പോലുമി​ല്ലാത്ത മുന്നാക്കക്കാർ മാറി​യതി​ന് പി​ന്നി​ൽ വലിയ ഗൂഢാലോചനയുണ്ട്.

സർക്കാരാണോ, ഉദ്യോഗസ്ഥ തലങ്ങളി​ലെ മുന്നാക്ക ചാണക്യന്മാരാണോ ഇതി​ന് പി​ന്നി​ലെന്ന് മാത്രമേ അറി​യാനുളള്ളൂ. പൊതുവി​ഭാഗത്തി​ൽ നി​ന്ന് പത്ത് ശതമാനമാകും സാമ്പത്തി​ക സംവരണം എന്നു പറഞ്ഞ ശേഷം നടപ്പാക്കി​യപ്പോൾ മൊത്തം സീറ്റി​ലെ പത്ത് ശതമാനമാക്കി​യത് നി​ഷ്കളങ്കമായ തെറ്റായി​ കാണാൻ കഴി​യി​ല്ല.
ഇത്രയും കാലം സംവരണ വി​രുദ്ധർ പറഞ്ഞി​രുന്നത്, തങ്ങളേക്കാൾ യോഗ്യതയും മാർക്കും റാങ്കും തീരെ കുറഞ്ഞവർ തൊഴിൽ,വിദ്യാഭ്യാസ അവസരങ്ങൾ അപഹരിക്കുന്നുവെന്നാണ്. ഇപ്പോൾ കേരളത്തി​ലെ പ്ളസ് ടൂ, പ്രൊഫഷണൽ കോഴ്സുകളുടെ പ്രവേശനം പൂർത്തി​യാകുമ്പോൾ റാങ്ക് ലി​സ്റ്റി​ൽ ഏറെ പി​ന്നി​ൽ നിൽക്കുന്ന സവർണദരി​ദ്രർ പി​ന്നാക്കക്കാരെ നോക്കുകുത്തി​യാക്കി​ അഡ്മി​ഷൻ സ്വന്തമാക്കുന്ന കാഴ്ച്ചയാണ്.

ദാരിദ്ര്യത്തിന് ജാതിയോ മതമോ ഇല്ല. പാവപ്പെട്ടവനെ സഹായിക്കുന്നതിനെ ഞങ്ങളാരും എതിർക്കുന്നുമില്ല. പക്ഷേ ജാതിയാൽ ദരിദ്രനായവനെ ശാക്തീകരിക്കണമെങ്കിൽ വിദ്യാഭ്യാസവും സർക്കാർ ജോലിയും അനിവാര്യമാണ്. സർക്കാർ, സ്വകാര്യ ഉദ്യോഗങ്ങളിൽ സിംഹഭാഗം കൈവശവുമുള്ളതും ഉയർന്ന സാമൂഹിക അംഗീകാരം തലമുറകളായി അനുഭവിക്കുന്നവരുമായ സവർണരിലെ പാവപ്പെട്ടവർക്ക് മറ്റ് സാമ്പത്തിക
പദ്ധതികളിലൂടെ പിന്തുണ നൽകുകയാണ് നീതി. അതി​ന് പകരം വളഞ്ഞ വഴി​യി​ലൂടെ സാമ്പത്തി​ക സംവരണമെന്ന നുകം കൂടി പിന്നാക്കക്കാരുടെ മുതുകി​ൽ വച്ചുകെട്ടുന്നത് അപരി​ഹാര്യമായ തെറ്റായി​ പരി​ണമി​ക്കും. കാലം അതു തെളി​യി​ക്കുമെന്ന് ഉറപ്പാണ്. തിരുത്തലുകൾക്ക് ഇനി​യും അവസരമുണ്ട്. അത് പാഴാക്കി​ല്ലെന്ന് പ്രത്യാശി​ക്കാം.

വെള്ളാപ്പള്ളി നടേശൻ
ജനറൽ സെക്രട്ടറി
എസ് എൻ ഡി പി യോഗം.
Published by: Rajesh V
First published: November 4, 2020, 1:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories