കോഴിക്കോട് : ശബരിമലയിൽ പോകാൻ ആഗ്രഹം അറിയിച്ച യുവതിയുടെ വീടിനു നേരെ ആക്രമണം.മലപ്പുറം സ്വദേശി അപർണ ശിവകാമിയുടെ വീടിനു നേരെയാണ് ആക്രമണം. വീടിന്റെ ജനൽ ചില്ലുകൾ ആക്രമണത്തിൽ തകർന്നു.
വീടിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് അപർണ തന്റെ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. മൂന്ന് വലിയ കരിങ്കൽകഷണങ്ങൾ മുറ്റത്ത് കിടക്കുന്നുണ്ടെന്നും മുറിയിലേക്ക് കല്ലുകളൊന്നും വീണിട്ടില്ലെന്നുമാണ് അപർണ കുറിച്ചിരിക്കുന്നത്. മുറിയിലാകെ ചില്ല് ചിതറിത്തെറിച്ചിട്ടുണ്ടെന്നും പറയുന്നു. അക്രമികളെ ഇതുവരെ തിരിച്ചറിയാൻ ആയിട്ടില്ലെങ്കിലും വഴിയിൽ നിന്ന് ഒരു ബൈക്ക് സ്റ്റാർട്ട് ആക്കി പോകുന്ന ശബ്ദം കേട്ടതായി ഇവർ വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
ശബരിമലയിൽ പോകാൻ താത്പ്പര്യം പ്രകടിപ്പിച്ച് അപർണ്ണ ഉൾപ്പെടെ നാല് യുവതികൾ പത്രസമ്മേളനം നടത്തിയിരുന്നു. ഇതിനു ശേഷം തനിക്കു നിരവധി ഭീഷണികൾ ഉണ്ടായതായി ഇവർ തന്നെ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് തന്നെയാണ് ആക്രമണമെന്നാണ് സൂചന.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.