'വനിതാ മതിലിനായി പരീക്ഷ മാറ്റിയത് തെറ്റായിപ്പോയി'
Last Updated:
തിരുവനന്തപുരം: വനിതാ മതിലിനായി സാങ്കേതിക സർവകലാശാല ജനുവരി ഒന്നിനു നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റിയത് തെറ്റായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിലിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
മതിലിനായി സര്‍ക്കാര്‍ ഡോക്ടര്‍മാരേയും ആംബുലന്‍സുകളും ഉപയോഗിക്കുന്നു. മതില് പൊളിയുമെന്ന് കണ്ടപ്പോഴാണ് അവധി നല്‍കിയതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സാങ്കേതിക സർവകലാശാല ജനുവരി ഒന്നിനു നടത്താനിരുന്ന എൻജിനീയറിംഗ് പരീക്ഷയാണ് മാറ്റിവച്ചത്.
ജനുവരി 14ലേക്കാണ് പരീക്ഷ മാറ്റിയത്. എന്നാൽ അവധിയും ദേശീയ പണിമുടക്കും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയതെന്നാണ് സർവകലാശാലയുടെ വിശദീകരണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 29, 2018 3:23 PM IST