HOME » NEWS » Kerala » CHERIAN PHILIP PREPARES TO WRITE A BOOK ON POLITICAL HISTORY

'ഇടതും വലതും'; പുറത്തറിയാത്ത അന്തര്‍നാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും എഴുതാനൊരുങ്ങി ചെറിയാൻ ഫിലിപ്പ്

ചരിത്രഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തര്‍നാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പ്രതിപാദിക്കും.

News18 Malayalam | news18-malayalam
Updated: April 17, 2021, 4:48 PM IST
'ഇടതും വലതും'; പുറത്തറിയാത്ത അന്തര്‍നാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും എഴുതാനൊരുങ്ങി ചെറിയാൻ ഫിലിപ്പ്
ചെറിയാൻ ഫിലിപ്പ്
  • Share this:
തിരുവനന്തപുരം:  രാഷ്ട്രീയ തിരക്ക് ഒഴിവാക്കി എഴുത്തിന് കൂടുതൽ പ്രധാന്യം നൽകാനൊരുങ്ങി ചെറിയാന്‍ ഫിലിപ്പ്. 40 വര്‍ഷത്തെ രാഷ്ട്രീയ ചരിത്രം പ്രതിപാദിക്കുന്ന പംക്തിക്ക് ഇടതും വലതും എന്നായിരിക്കും പേരെന്ന് ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. ചരിത്രഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തര്‍നാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പ്രതിപാദിക്കുമെന്നും അദ്ദേഹം പറയുന്നു.

ഇന്നലെ സിപിഎം രാജ്യസഭാ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതിന് പിന്നാലെയാണ് രാഷ്ട്രീയ ചരിത്രം തുറന്നെഴുതാന്‍ പോകുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. 40 വര്‍ഷം മുമ്പ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ കാല്‍ നൂറ്റാണ്ട് എന്ന പുസ്തകം രാഷ്ട്രീയ തിരനാടകങ്ങള്‍ അനാവരണം ചെയ്ത പുസ്തകമായിരുന്നു.

Also Read അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ.എം ഷാജിയെ വീണ്ടും ചോദ്യംചെയ്യും; വിജിലന്‍സ് സംഘം വിപുലീകരിക്കും

കോണ്‍ഗ്രസിലായിരിക്കെ എ.കെ ആന്റണിയുടെ വിശ്വസ്തനായാണ് ചെറിയാന്‍ ഫിലിപ്പ് അറിയപ്പെട്ടിരുന്നത്. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തി രണ്ട് തവണ മത്സരിച്ചപ്പോഴും പരാജയപ്പെട്ടു. കഴിഞ്ഞ രണ്ട് തവണയും രാജ്യസഭയിലേക്ക് അദ്ദേഹത്തിന്റെ പേര് പറഞ്ഞുകേട്ടിരുന്നെങ്കിലും സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ടില്ല.

ഫേസ്ബുക്ക് പൂർണരൂപത്തിൽ


'ഇടതും വലതും ' -എഴുതി തുടങ്ങുന്നു. കര്‍മ്മമേഖലയില്‍ എഴുത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും.
നാല്പതു വര്‍ഷം മുന്‍പ് ഞാന്‍ രചിച്ച 'കാല്‍ നൂറ്റാണ്ട് ' എന്ന കേരള രാഷ്ട്രീയ ചരിത്രം ഇപ്പോഴും രാഷ്ട്രീയ, ചരിത്ര മാദ്ധ്യമ വിദ്യാര്‍ത്ഥികളുടെ റഫറന്‍സ് ഗ്രന്ഥമാണ്. ഇ എം എസ്, സി.അച്യുതമേനോന്‍, കെ.കരുണാകരന്‍, എ.കെ ആന്റണി, ഇ കെ നായനാര്‍, പി കെ.വാസുദേവന്‍ നായര്‍, സി.എച്ച് മുഹമ്മദ് കോയ, ഉമ്മന്‍ ചാണ്ടി, കെ.എം മാണി, ആര്‍.ബാലകൃഷ്ണപിള്ള എന്നിവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തിരുന്നു.


ബുദ്ധിപരമായ സത്യസന്ധത പുലര്‍ത്തുന്ന പുസ്തകം എന്നാണ് ഇ എം എസ് വിശേഷിപ്പിച്ചത്. ഈ പുസ്തകത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. ഈ പുസ്തകത്തിന്റെ പിന്തുടര്‍ച്ചയായ നാല്പതു വര്‍ഷത്തെ ചരിത്രം എഴുതാന്‍ രാഷ്ട്രീയ തിരക്കുമൂലം കഴിഞ്ഞില്ല.

കാല്‍നൂറ്റാണ്ടിനു ശേഷമുള്ള  ഇതുവരെയുള്ള കേരള രാഷ്ട്രീയ ചരിത്രം ഉടന്‍ എഴുതി തുടങ്ങും. ചരിത്രഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തര്‍നാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പ്രതിപാദിക്കും.

ഇടതും വലതും - എന്നായിരിക്കും ചരിത്ര പുസ്തകത്തിന്റെ തലക്കെട്ട്.

'പണം വാങ്ങിയത് സരിതക്ക് വേണ്ടി'; തൊഴിൽ തട്ടിപ്പ് കേസിൽ അറസ്റ്റിലായ സിപിഐ പഞ്ചായത്തംഗം


തിരുവനന്തപുരം: പൊതുമേഖല സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത ലക്ഷങ്ങള്‍ തട്ടിയെ കേസില്‍ സരിത നായര്‍ക്ക് പങ്കെന്ന് അറസ്റ്റിലായ ഒന്നാം പ്രതിയുടെ മൊഴി. സരിതയ്ക്ക് വേണ്ടിയാണ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങിയതെന്ന് ഇന്നലെ അറസ്റ്റിലായ സി.പി.ഐ പഞ്ചായത്തംഗം രതീഷ് പൊലീസിന് മൊഴി നല്‍കി. കുന്നത്തുകാല്‍ പഞ്ചായത്തിലെ പാലിയോട് വാര്‍ഡ് അംഗമായ രതീഷിനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. ഓലത്താന്നി, തിരുപുറം സ്വദേശികളില്‍നിന്ന് കെ.ടി.ഡി.സി., ബെവ്കോ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി പണം കൈപ്പറ്റിയതായാണ് പരാതി. പരാതിക്കാരില്‍നിന്നു പണം കൈപ്പറ്റിയതായി രതീഷ് സമ്മതിച്ചെന്ന് പോലീസ് വ്യക്തമാക്കി.


കേസില്‍ ഒന്നാം പ്രതിയാണ് ആനാവൂര്‍ കോട്ടയ്ക്കല്‍ പാലിയോട് വാറുവിളാകത്ത് പുത്തന്‍വീട്ടില്‍ രതീഷ്. രണ്ടാം പ്രതി ഷാജു പാലിയോടും മൂന്നാം പ്രതി സരിത എസ്.നായരുമാണ്. ഷാജു പാലിയോട് 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാറശ്ശാല മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ചിട്ടുണ്ട്.Published by: Aneesh Anirudhan
First published: April 17, 2021, 4:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories